കുടുംബത്തിലേക്ക് പുതിയ ജീവൻ, എന്ത് എപ്പോൾ തരണമെന്ന് ദൈവത്തിന് അറിയാം; ബാലയ്ക്ക് കോകിലയുടെ പിറന്നാൾ സമ്മാനം!

കഴിഞ്ഞ ദിവസം നടൻ ബാല തന്റെ നാൽപ്പത്തിമൂന്നാം പിറന്നാൾ ആഘോഷിച്ചിരുന്നു. ഒരു മാസമായി സോഷ്യൽമീഡിയയിലോ ലൈം ലൈറ്റിലോ നടൻ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ബാലയെ കുറിച്ചും കോകിലയെ കുറിച്ചും സോഷ്യൽമീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ബാല കേരളം വിട്ട് തമിഴ്നാട്ടിലേക്ക് പോയിയെന്നും ചെന്നൈയിൽ സെറ്റിൽഡായിയെന്ന് വരെയും വാദങ്ങൾ ഉയർന്നിരുന്നു.

പിന്നാലെയാണ് താൻ എവിടേയും പോയിട്ടില്ലെന്ന് പറയാതെ പറയുന്നതുപോലെ നാൽപ്പത്തിമൂന്നാം പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയുമായി ബാല എത്തിയത്. കൊച്ചിയിലെ വീട്ടിൽ നടന്ന ആഘോഷത്തിൽ നടന് ഏറെ പ്രിയപ്പെട്ട കുറച്ചുപേർ മാത്രമാണ് പങ്കെടുത്തത്. അവരാരും താൻ ക്ഷണിച്ചിട്ട് വന്നതല്ലെന്നും തന്നോടുള്ള സ്നേഹത്തെ പ്രതി എല്ലാ തിരക്കും മാറ്റിവെച്ച് ഓടി വന്നവരാണെന്നും ബാല പറഞ്ഞു.‍

Actor Bala
Photo Credit: Actor Bala / Youtube

ഭാര്യ കോകിലയാണ് ​ഗംഭീരമായ പിറന്നാൾ ആഘോഷം ബാലയ്ക്ക് വേണ്ടി ഒരുക്കിയത്. നടന്റെ ഇഷ്ടങ്ങൾ തിരിച്ച് അറിഞ്ഞ് ചില സമ്മാനങ്ങളും കോകില നൽകിയിരുന്നു. അതിൽ ബാലയ്ക്ക് ഏറെ പ്രിയപ്പെട്ടത് കോകില നൽകിയ നായക്കുട്ടിയാണ്. നായകളുടെ ഇടയിൽ ഏറ്റവും ജനപ്രിയമായ ബ്രീഡായ പൂഡിലിൽപെടുന്ന ഒരു കുട്ടി നായയെയാണ് അത്.

കുടുംബത്തിലേക്ക് വന്ന പുതിയ ജീവൻ എന്നാണ് കോകിലയുടെ പുതിയ സമ്മാനത്തെ ബാല വിശേഷിപ്പിച്ചത്. പൂഡിൽ ബ്രീഡിൽ ഒരു നായക്കുട്ടി ബാലയുടെ ആ​ഗ്രഹമായിരുന്നു. വേറെയും നിരവധി നായക്കുട്ടികളെ ബാല വളർത്തുന്നുണ്ട്. എല്ലാ വിലകൂടിയ ബ്രീ‍ഡുകളുമാണ്. ചെൽസി എന്നാണ് പുതിയ നായക്കുട്ടിക്ക് ഇരുവരും നൽകിയ പേര്.

എന്റെ കൂടെ നിൽക്കുന്ന കുറച്ചുപേരെ മാത്രമെ പിറന്നാളിന് ക്ഷണിച്ചിട്ടുള്ളു. സ്ട്രസ് ഫുൾ ലൈഫിൽ പലതിനും നമ്മൾ ഓരോരുത്തരും അഡിക്ടാവുകയാണ്. എന്താണ് അഡിക്ഷനെന്ന് മനസിലാവുന്നില്ല. ദേഷ്യം, സ്നേഹം, ഭക്ഷണം, മദ്യപാനം തുടങ്ങിയവയെല്ലാം ഒരു തരത്തിൽ പറഞ്ഞാൽ അഡിക്ഷനാണ്. അതിൽ നിന്നെല്ലാം നിയന്ത്രണം കൊണ്ടുവരണമെങ്കിൽ ചെൽസിയെപ്പോലെ ആരെങ്കിലും വേണം. കുട്ടികളെപ്പോലെയാകണം.

ഇങ്ങനൊരു സമ്മാനം തന്നതിന് കോകിലയ്ക്ക് നന്ദി. എന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന നല്ലൊരു കംപാനിയനായി ചെൽസി മാറി കഴിഞ്ഞു. ഞങ്ങളുടെ കുടുംബത്തിലെ പുതിയ ജീവൻ എന്നാണ് ബാല തന്റെ പുതിയ നായക്കുട്ടിയെ കുറിച്ച് പറഞ്ഞത്. നമ്മൾ എല്ലാവരും ഈ ജീവിതം ജീവിക്കുകയാണ്. ഓരോരുത്തർക്കും ഓരോ പ്രായത്തിൽ ഓരോ ചിന്താ​ഗതിയാണ്.

Actor Bala
Photo Credit: Actor Bala / Youtube

ഈ പ്രായത്തിൽ എനിക്ക് ഓപ്പറേഷൻ അടക്കം എല്ലാം കഴിഞ്ഞു. രണ്ട് വർഷമായി സുഖമായി ജീവിക്കുന്നു. ഇന്ന് ഉറങ്ങുന്നു നാളെ എഴുന്നേൽക്കുന്നു. പ്രായം കൂടുന്തോറും ചിന്തകൾക്ക് ഭയങ്കര മാറ്റം വരും. ദൈവത്തിന് എല്ലാം അറിയാം. ഏത് സമയത്ത് നമുക്ക് എന്ത് തരണമെന്ന് വരെ അറിയാം. അതിന് മുമ്പ് തന്നാൽ നമ്മൾ കളയുമെന്നും ദൈവത്തിന് അറിയാം. എനിക്കും അങ്ങനെയാണ് ദൈവം ഓരോന്നും തരുന്നതെന്നും ബാല കൂട്ടിച്ചേർത്തു.

കലാഭവൻ ​ഗ്രൂപ്പും ബാലയ്ക്കായി പിറന്നാൾ കേക്ക് കൊടുത്ത് വിട്ടിരുന്നു. സിനിമയിൽ താൻ രണ്ട് വർഷമായി താൻ സജീവമല്ലായിരുന്നിട്ടും കലാഭവൻ ​ഗ്രൂപ്പ് തന്നോട് കാണിക്കുന്ന സ്നേഹത്തിന് കുറവ് വന്നിട്ടില്ലെന്നും നടൻ പറഞ്ഞു. മിമിക്രി ആർട്ടിസ്റ്റുകളുടെ ഉന്നമനത്തിന് ധനസഹായം അടക്കം നൽകാറുള്ള നടൻ കൂടിയാണ് ബാല. നമ്മുടെ ജീവിതം ചെറുതല്ല. എപ്പോൾ തെന്നിപ്പോകുമെന്ന് അറിയില്ല.

ഇങ്ങനൊരു ജന്മം നൽകിയതിന് ദൈവത്തിന് നന്ദി പറയുന്നു എന്നാണ് പിറന്നാൾ കേക്ക് എല്ലാവർക്കും നൽകിയശേഷം നടൻ പറഞ്ഞത്. ഒരു മാസം മുമ്പായിരുന്നു ബാലയുടേയും കോകിലയുടേയും ഒന്നാം വിവാഹ വാർഷികം. ഇരുവരും അത് ചെന്നൈയിലാണ് ആഘോഷിച്ചത്.

More from Filmibeat

Read more about: actor bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X