For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്യാനാണ് വന്നത്, പക്ഷെ സംഭവിച്ചത് മറ്റൊന്ന്'; അനുഭവം പറഞ്ഞ് ബാലയുടെ പുതിയ വീഡിയോ!

  |

  സോഷ്യൽമീഡിയയിൽ എപ്പോഴും ലൈവായി നിൽക്കാൻ ശ്രദ്ധിക്കുന്ന താരമാണ് നടൻ ബാല. സോഷ്യൽമീഡിയയിലൂടെ മാത്രമല്ല ടെലിവിഷൻ പരിപാടികളിലൂടെയും അഭിമുഖങ്ങളിലൂടെയും ബാല പ്രേക്ഷകർക്കിടയിൽ എപ്പോഴും സജീവമാണ്.

  ബാലയുടെ സിനിമാ ജീവിതം മാത്രമല്ല അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും പ്രേക്ഷകർക്ക് സുപരിചിതമാണ്. തമിഴിൽ നിന്ന് വന്ന താരമാണെങ്കിൽ കൂടിയും മലയാളികൾക്ക് അദ്ദേഹം ദത്തുപുത്രനെപ്പോലെയാണ്.

  Also Read: വിവാഹത്തിന് ക്ഷണം വിഐപികൾക്കല്ല; പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക്; മാതൃകയായി ഹൻസിക

  ബാലയുടെ ഓരോ ചെറിയ സന്തോഷവും തങ്ങളുടെ വീട്ടിലെ സന്തോഷം പോലെയാണ് മലയാളികൾക്ക്. സോഷ്യൽമീഡിയയിൽ ലൈവായ ബാലയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  ഭാര്യ എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയലെത്തിയപ്പോൾ ലഭിച്ച സ്നേഹത്തെ കുറിച്ചും സ്വീകരണത്തെ കുറിച്ചുമാണ് ബാല വീഡിയോയിൽ പറയുന്നത്. ആദ്യമായാണ് ബാല എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രി സന്ദർശിക്കുന്നത്. 'എലിസബത്തിനെ കിഡ്‌നാപ്പ് ചെയ്യാനാണ് വന്നത്.'

  'എന്നാല്‍ സ്‌നേഹം കൊണ്ട് അവര്‍ എന്നെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു' ബാല വീഡിയോ പങ്കുവെച്ച് കുറിച്ചത്. ആശുപത്രിയിലെ ജീവനക്കാരും ഡോക്ടർമാരുമെല്ലാം ബാലയെ പരിചയപ്പെടുകയും കൂടെ നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു.

  ബാലയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. എല്ലാവരും ബാലയുടെ ജനപ്രീതിയെയാണ് പ്രശംസിക്കുന്നത്. ബാല തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഉൾപ്പടെ എപ്പോഴും പ്രേക്ഷകരോട് സംസാരിക്കാറുണ്ട്. രണ്ടാം വിവാഹത്തിന് ശേഷം ഭാര്യ എലിസബത്ത് എപ്പോഴും ബാലയ്ക്കൊപ്പം ഉണ്ടാകാറുണ്ടായിരുന്നു.

  എന്നാൽ പിന്നീട് എലിസബത്ത് അപ്രത്യക്ഷമാവുകയും ബാല വീഡിയോയിൽപ്പോലും എലിസബത്തിന്റെ പേര് പരാമർശിക്കാതെയാവുകയും ചെയ്തു. മാത്രമല്ല സംസാരിക്കുമ്പോഴെല്ലാം അമ്മയാണ് തനിക്കൊപ്പം ഉള്ളതെന്ന് ബാല പറയാറുമുണ്ടായിരുന്നു.

  ആദ്യത്തെ വിവാഹ വാർഷികം പോലും ഇരുവരും ആഘോഷിച്ചിരുന്നില്ല. ഇതോടെ ഇരുവരും വിവാഹ​മോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. ദാമ്പത്യം ഒരു വർഷം തികയ്ക്കും മുമ്പ് ബാലയും എലിസബത്തും പിരിഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്ത വന്നത്.

  Also Read: വലിയ ആളുകള്‍ക്ക് മദ്യം ഒഴിച്ച് കൊടുത്തിരുന്ന ഗോപി സുന്ദറിനെ ആര്‍ക്കും അറിയില്ല; വിമർശകരെപ്പറ്റി ഗോപി സുന്ദർ

  അതിന് ശേഷം പങ്കുവെച്ച വീഡിയോകളിലെല്ലാം എലിസബത്തിനെ ആരും ക്രൂശിക്കരുതെന്നും ബാല ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് താരത്തിന്റെ ഏറ്റവും പുതിയ സിനിമ ഷെഫീക്കിന്റെ സന്തോഷം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് ബാലയും എലിസബത്തും ഒരുമിച്ച് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു.

  തങ്ങൾ പിരിഞ്ഞിട്ടില്ലെന്നും എലിസബത്ത് എന്നേക്കും തന്റേത് മാത്രമാണെന്നുമാണ് എലിസബത്തുമായുള്ള വീഡിയോ പങ്കുവെച്ച് അന്ന് ബാല കുറിച്ചത്.

  അന്ന് ആ വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ നാളുകൾക്ക് ശേഷമാണ് ബാലയുടെ ഒരു സിനിമ തിയേറ്ററിൽ റിലീസ് ചെയ്തത്. അതുകൊണ്ട് തന്നെ ഷെഫക്കിന്റെ സന്തോഷം കാണാൻ ബാല കുടുംബസമേതമാണ് എത്തിയത്.

  നടൻ ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തിയത്. 'കുട്ടികളുടെ സ്വഭാവമാണ് ബാലയ്ക്ക്. ചില സമയത്ത് നമ്മുടെ കുട്ടിയാണെന്ന് തോന്നുമെന്നാണ്' അടുത്തിടെ ഒരു അഭിമുഖത്തിൽ എലിസബത്ത് പറഞ്ഞത്. പരിധിക്കപ്പുറം ആരുടേയും കുടുംബ ജീവിതത്തില്‍ ഇടപെടരുതെന്നായിരുന്നു എലിസബത്തുമായി ഒരുമിച്ച ശേഷം മാധ്യമങ്ങളോടായി ബാല പറഞ്ഞത്.

  'ഷോപ്പിങിനൊന്നും പുള്ളി അങ്ങനെ വരാറില്ല. ഞാനാണ് എല്ലാം എടുക്കുന്നത്. പുതിയ മുഖത്തിലെ ബാലയുടെ ക്യാരക്ടറാണ് എനിക്ക് പ്രിയപ്പെട്ടതെന്നും' എലിസബത്ത് അടുത്തിടെ പറഞ്ഞിരുന്നു. 'ആള്‍ക്കാരുടെ മുന്നില്‍ മാത്രമെ തങ്കപ്പെട്ട സ്വഭാവമുള്ളൂ.'

  'അല്ലാതെ അത്ര തങ്കപ്പെട്ട സ്വഭാവമല്ല ബാലയ്‌ക്ക്' ബാലയുടെ സ്വഭാവത്തെ കുറിച്ച് സംസാരിക്കവെ എലിസബത്ത് പറഞ്ഞു. 'ഏത് ഹീറോയിന്‍ അല്ലെങ്കില്‍ പെണ്ണുങ്ങള്‍ വിളിച്ചാലും എലിസബത്ത് ചോദിക്കാറുണ്ട്'. ആരെയാണ് അദ്ദേഹം വിളിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഈ ചോദ്യം മാറ്റൂയെന്നായിരുന്നു ബാല പറഞ്ഞത്.

  Read more about: bala
  English summary
  Actor Bala Visited The Hospital Where His Wife Elizabeth Works, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X