'രംഗൻ ചേട്ടൻ എങ്ങനാ ഇത്ര സെറ്റപ്പായത്?, രംഗ തമിഴ് വേർഷനോ?'; പത്ത് ലക്ഷം വിലമതിക്കുന്ന ആഭരണങ്ങൾ അണിഞ്ഞ് ബാല!
മലയാളികളുടെ പ്രിയങ്കരനായ സിനിമ താരമാണ് ബാല. അഭിനയത്തിൽ നിന്ന് ചില അസുഖങ്ങൾ കാരണം ഒരു ചെറിയ ഇടവേള എടുത്തെങ്കിലും താരം അഭിമുഖങ്ങളിലൂടെ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാറുണ്ട്. കൂടാതെ പലപ്പോഴും ട്രോളുകളുടെ ഭാഗമായി ബാലയെ കാണാറുമുണ്ട്. താരത്തിന്റെ സംസാര ശൈലി ഉൾപ്പെടെ പലരും പരിഹാസത്തിനും മിമിക്രിക്കും വിധേയമാക്കാറുള്ളതാണ്. ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന നായക നടനായിരുന്നു ബാല.
ബിഗ് ബി അടക്കമുള്ള സിനിമയിലെ ബാലയുടെ പ്രകടനത്തിന് ആരാധകർ ഏറെയാണ്. തമിഴ്നാട് സ്വദേശിയാണെങ്കിലും വർഷങ്ങളായി കേരളത്തിൽ സെറ്റിൽഡാണ് ബാല. മലയാളികൾക്ക് ബാല വളർത്ത് മകനെപ്പോലെയാണ്. നടൻ എന്ന രീതിയിൽ ബാലയ്ക്ക് ഏറ്റവും അവസരങ്ങൾ ലഭിച്ചിട്ടുള്ളതും മലയാളത്തിലാണ്.

കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി വിശ്രമത്തിലായിരുന്നു ബാല. എന്നാലിപ്പോൾ ബാഡ് ബോയ്സ് എന്ന ഒമർ ലുലു ചിത്രത്തിൽ ബാലയും അഭിനയിക്കുന്നുണ്ട്. അബ്രഹാം മാത്യുവാണ് സിനിമ നിർമിക്കുന്നത്. ബിബിൻ ജോർജ് അടക്കമുള്ളവർ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ബാലയുടെ പുതിയൊരു വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഷൂട്ടിങ് ലൊക്കേഷൻ വിശേഷങ്ങൾ പകർത്താനെത്തിയ മീഡിയ ബാലയെ വളഞ്ഞു.
വിശേഷങ്ങൾ ചോദിക്കുന്നതിനൊപ്പം താരത്തിന്റെ ഔട്ട്ഫിറ്റ് വെർത്തും ചോദിച്ചു. വെളുത്ത നിറത്തിലുള്ള ലിനൻ ഷർട്ടും കറുത്ത പാന്റും ഷൂസും കുറച്ച് ആഭരണങ്ങളുമായിരുന്നു ബാല ധരിച്ചിരുന്നത്. എന്നാൽ ഔട്ട്ഫിറ്റ് വെർത്ത് എത്രയാണെന്ന് ചോദിച്ചപ്പോൾ ബാല പറഞ്ഞ മറുപടി എല്ലാവരേയും അമ്പരപ്പിച്ചു.
താൻ ധരിച്ചിരിക്കുന്ന ആഭരണങ്ങൾ അടക്കം കൂട്ടിയാൽ പത്ത് ലക്ഷം രൂപ വില വരുമെന്നാണ് ബാല പറഞ്ഞത്. ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുന്ന സമയത്ത് അമൃത ഹോസ്പിറ്റൽ അധികൃതർ തന്നതാണ് സ്റ്റോൺസ് പതിപ്പിച്ച മോതിരങ്ങൾ. വേഗം റിക്കവർ ആകാൻ വേണ്ടിയാണ് അവർ എനിക്ക് ഇത് സമ്മാനിച്ചത് എന്നും ബാല പറയുന്നു.
മോതിരങ്ങൾ കൂടാതെ. നിറയെ സ്റ്റോൺസ് പതിപ്പിച്ച ഗോൾഡൺ ചെയിനുള്ള വാച്ചും സിൽവർ നിറത്തിലുള്ള നെക്ക് ചെയിനും സ്വർണ്ണത്തിലുള്ള മറ്റ് ആഭരണങ്ങളും ബാല ധരിച്ചിരുന്നു. ഒന്നും ഷൂട്ടിങിനായി തന്നത് അല്ലെന്നും എല്ലാം തന്റേത് തന്നെയാണെന്നും ബാല വീഡിയോയിൽ പറഞ്ഞു. വീഡിയോ വൈറലായതോടെ രംഗണ്ണൻ തമിഴ് വേർഷനാണോ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ആവേശം ഇൻസ്പെയേർഡായി ധരിച്ചതാണോ ആഭരണങ്ങൾ എന്നും കമന്റുകളുണ്ട്.

അതേ സമയം പ്രേക്ഷകരിൽ ചിലർ ബാല പണമുണ്ടെന്ന് അറിയിക്കാൻ പൊങ്ങച്ചം കാണിക്കുകയാണെന്നും കമന്റുകളുണ്ട്. കൂടാതെ ഭാര്യ എലിസബത്ത് എവിടേയെന്നും ചിലർ കമന്റിലൂടെ താരത്തോട് ചോദിക്കുന്നുണ്ട്. ചോദ്യം ചോദിച്ചപ്പോൾ ബാല ഉത്തരം പറയുകയെങ്കിലും ചെയ്തില്ലേ... അല്ലാതെ ചില സ്റ്റാർസ്നെപോലെ അല്ലല്ലോ... പ്രതികരിച്ചാൽ മണ്ടൻ അല്ലെങ്കിൽ ജാഡയെന്ന് പറയും എന്നും കമന്റുകളുണ്ട്.
ഈ ആഭരണങ്ങളേക്കാളും ഏറ്റവും വിലമതിച്ചതാണ് എലിസബത്ത് അതുകൊണ്ട് ഇതെല്ലാം ഒഴിവാക്കണമെന്ന് പറയുന്നില്ല വിലകൂടിയ ഭാര്യയെ കൂടി ഒപ്പം കൂട്ടിയാൽ നന്നായിരിക്കും എന്നാണ് ഒരാൾ കുറിച്ചത്. സന്നദ്ധ പ്രവർത്തനങ്ങൾ നിരവധി നടത്താറുള്ള നടൻ കൂടിയാണ് ബാല. നിരവധി സാധാരണക്കാർക്ക് പണമായും അല്ലാതെയും താരങ്ങൾ സഹായം എത്തിക്കാറുണ്ട്.


Click it and Unblock the Notifications