For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മോശം അനുഭവം ഉണ്ടായി, പക്ഷെ തുറന്ന് പറയുന്നില്ല, വേണ്ടെന്ന് പറഞ്ഞവരെകൊണ്ട് തിരുത്തി പറയിക്കുക'; എലിസബത്ത്!

  |

  നടൻ ബാലയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലും വാർത്തകളിലും നിറഞ്ഞ് നിൽക്കുന്നത്. താരത്തിന്റെ രണ്ടാം വിവാഹം ജീവിതവും പാതിവഴിയിൽ അവസാനിച്ചിരിക്കുകയാണ്. ബാല തന്നെയാണ് താനും ഭാര്യ എലിസബത്തും പിരിഞ്ഞുെവെന്ന് പുറംലോകത്തെ അറിയിച്ചത്. കുറച്ച് നാളുകളായി ഇരുവരും പിരിഞ്ഞ് കഴിയുകയാണ്.

  ഇത് മനസിലാക്കി മാധ്യമങ്ങളിൽ നേരത്തെ മുതൽ ബാല-എലിസബത്ത് വേർപിരിയൽ വാർത്തയായി മാറിയിരുന്നു. അത്തരം വാർത്തകൾ‌ വന്നപ്പോഴും ബാല ഇതിനോടൊന്നും പ്രതികരിച്ചിരുന്നില്ല.

  ഞങ്ങളുടെ മുന്നിൽ ഇരുന്നയാൾ സ്വയംഭോഗം ചെയ്തു, അവനെ ഞാൻ ട്രെയിനിൽ നിന്നും തളളിയിട്ടു: വിദ്യ ബാലൻ

  കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ യഥാർഥ വസ്തുത ബാല വെളിപ്പെടുത്തിയത്. ആദ്യത്തെ ബാലയുടെ വിവാഹം ​ഗായിക അമൃത സുരേഷുമായിട്ടായിരുന്നു. ആ വിവാഹത്തിനും അധികനാൾ ആയുസുണ്ടായിരുന്നില്ല.

  മകൾ പിറന്ന് വളരെ വൈകാതെ ബാലയും അമൃതയും പിരിഞ്ഞു. ശേഷം വർഷങ്ങളോളം ഇരുവരും ബന്ധുക്കൾക്കൊപ്പം താമസിച്ചു. ബാലയുമായി പിരിഞ്ഞശേഷം മകളാണ് അമൃതയുടെ ലോകം.

  Also Read: മീനുക്കുട്ടിക്ക് പ്രായമായി, പക്ഷെ പ്രേക്ഷകർക്ക് അങ്ങനെയല്ല; ഇന്നും മീനുക്കുട്ടി എന്ന് കേട്ടാൽ നോക്കും'

  അടുത്തിടെയാണ് അമൃത ​ഗോപി സുന്ദറുമായി പ്രണയത്തിലായത്. ഇപ്പോൾ ​ഗോപി സുന്ദറിനൊപ്പം സുന്ദരമായി ജീവിതം നയിക്കുന്ന സന്തോഷത്തിലാണ് അമൃത. കഴിഞ്ഞ വർഷം അവസാനത്തോടെയായിരുന്നു ബാലയുടെ രണ്ടാം വിവാഹം ആഘോഷമായി നടന്നത്.

  സിനിമാ താരങ്ങളടക്കം നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വിവാഹത്തിന് ശേഷം ബാല നൽകിയ അഭിമുഖങ്ങളിലെല്ലാം എലിസബത്തുമുണ്ടായിരുന്നു.

  Also Read: 'ഒരു ഹോം വർക്കും ചെയ്യില്ല, ക്യാമറയ്ക്ക് മുന്നിലെത്തിയാൽ വേറെ മനുഷ്യനാകും'; മോഹൻലാലിനെ കുറിച്ച് സുരേഷ് കുമാർ

  ഇരുവരും ഒരുമിച്ച് പങ്കെടുത്ത ചില അഭിമുഖങ്ങളിൽ ബാല പറഞ്ഞ പല ഡയലോ​ഗുകളും ട്രോളുകളായും വന്നിരുന്നു. ബാലയിൽ നിന്നും വേർപിരിഞ്ഞ ശേഷം എലിസബത്ത് മാതാപിതാക്കൾക്കൊപ്പമാണ് താമസം. തന്റെ രണ്ടാം വിവാഹം തകർന്നുവെന്ന് പറഞ്ഞ് ബാല പങ്കുവെച്ച വീഡിയോയിൽ രണ്ട് പ്രവശ്യവും കുടുംബജീവിതത്തില്‍ തോറ്റു എന്നാണ് നടന്‍ പറയുന്നത്.

  ബാലയുടെ വീഡിയോ വൈറലായതിന് പിന്നാലെ എലിസബത്തിന്റെ മുമ്പുള്ള ഒരു വീ‍ഡിയോയാണ് വൈറലാകുന്നത്. മോട്ടിവേഷണൽ രീതിയിലുള്ള വീഡിയോയാണ് എലിസബത്ത് പങ്കുവെച്ചത്.

  തനിക്കും പലതരത്തിലുള്ള മോശം അനുഭവങ്ങൾ മുമ്പുണ്ടായിട്ടുണ്ടെന്നെല്ലാം വീഡിയോയിൽ എലിസബത്ത് പറയുന്നുണ്ട്. 'ലൈഫ് വളരെ ചെറുതല്ലേ. അപ്പോള്‍ അത് മാക്‌സിമം എഞ്ചോയ് ചെയ്യുക. മറ്റുള്ളവര്‍ക്ക് നല്ലത് ചെയ്ത് കൊടുക്കുക.'

  'നമ്മളെ വേണ്ടെന്ന് പറഞ്ഞവരെ കൊണ്ടും കൊള്ളില്ലെന്ന് പറഞ്ഞവരെയും കൊണ്ടും തിരുത്തി പറയിക്കുക. നൂറുപേര്‍ പറഞ്ഞു... എനിക്കത് പറ്റില്ലെന്ന് അതുകൊണ്ട് പറ്റില്ലെന്ന് പറഞ്ഞുകൊണ്ട് വിഷമിച്ചിരിക്കുകയല്ല വേണ്ടത്.'

  'നമ്മള്‍ പുതിയ പുതിയ സാധ്യതകൾ കണ്ടെത്തി മുമ്പോട്ട് പോകാന്‍ നോക്കുക. ബാക്കി ഉള്ളവര്‍ എന്തും പറഞ്ഞോട്ടെ നമ്മള്‍ ഒരിക്കലും തളരാന്‍ പാടില്ല. ഞാനൊക്കെ ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു. എല്ലാത്തിനോടും പേടി ആയിരുന്നു.'

  'വിക്കലോടെയാണ് സംസാരിച്ചിരുന്നത്. ഇപ്പോഴും ആ ചെറിയ വിക്കല്‍ സംസാരിക്കുമ്പോള്‍ മുഴുവനുണ്ട്. അത് നോര്‍മലാണ് പക്ഷെ ഇപ്പൊൾ കുറഞ്ഞു. പല ഇടത്ത് നിന്നും ഈ ഒരു കാരണം കൊണ്ട് മാറ്റി നിര്‍ത്തപ്പെട്ടു. എന്നാല്‍ പിന്നെയാണ് ഞാന്‍ ഷട്ടില്‍ കളിയ്ക്കാന്‍ തുടങ്ങിയത്.'

  'അങ്ങനെ സ്റ്റേറ്റ് ലെവലില്‍ നിന്നും സമ്മാനങ്ങള്‍ കിട്ടി. ഒന്നിനും കൊള്ളാത്ത എനിക്ക് സ്റ്റേറ്റ് ലെവലില്‍ സമ്മാനങ്ങള്‍ കിട്ടി എന്നായി. അതുകഴിഞ്ഞാണ് എംബിബിഎസ് നേടുന്നത്. എന്റെ ജീവിതത്തില്‍ വളരെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാന്‍ അത് തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ല', എന്നാണ് എലിസബത്ത് വീഡിയോയിൽ പറയുന്നത്. 'കുടുംബ ജീവിതം രണ്ട് പ്രാവശ്യം തോറ്റ് പോയി.'

  'ഇപ്പോള്‍ തന്റെ കുറ്റമാണോയെന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി. ഒരു കാര്യം പറയാം എന്നെക്കാളും നല്ല വ്യക്തിയാണ് എലിസബത്ത്', എന്നാണ് വിവാഹമോചനം പ്രഖ്യാപിച്ച് ബാല പറഞ്ഞത്.

  Read more about: bala
  English summary
  Actor Bala Wife Elizabeth Old Video About Her Life Struggles Again Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X