For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പറ്റിക്കപ്പെടാൻ നിന്നുകൊടുക്കും, ബാലയ്ക്ക് എല്ലാം ഒരു രസമാണ്'; സാമ്പത്തിക ഇടപാടുകളെ കുറിച്ച് എലിസബത്ത്!

  |

  സെലിബ്രിറ്റികളുടെ ജീവിതം എപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. ചില സെലിബ്രിറ്റികൾ തങ്ങളുടെ സ്വകാര്യ ജീവിതം പരസ്യപ്പെടുത്താടെ ജീവിക്കും. എന്നാൽ മറ്റ് ചിലരാകട്ടെ തങ്ങളുടെ ജീവിതത്തിലെ ഓരോ വിശേഷവും ആരാധകരേയും അറിയിക്കുന്നതിനായി പങ്കുവെക്കും.

  അത്തരത്തിൽ തന്റെ വിശേഷങ്ങളെല്ലാം ഒരു മടിയും കൂടാതെ പങ്കുവെക്കുന്ന താരമാണ് നടൻ ബാല. പുതിയ മുഖം അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ബാല.

  Also Read: 'മൂത്തമകളുടെ വിവാഹം 21ആം വയസിൽ‌ കഴിഞ്ഞു, അനുവിന്റേത് നീണ്ട് പോകുന്നതിൽ സങ്കടമുണ്ട്'; അനുവിനെ കുറിച്ച് അച്ഛൻ!

  കേരളത്തിൽ വന്ന് മലയാള സിനിമകൾ ചെയ്ത് പോപ്പുലറായി തുട​ങ്ങിയ ശേഷമാണ് ബാല ആദ്യ വിവാ​ഹം കഴിച്ചത്. ​ഗായിക അമൃത സുരേഷിനെയായിരുന്നു താരം വിവാഹം ചെയ്തത്. പിന്നീട് ഇരുവർക്കും മകൾ പിറന്നു. മകൾ പിറന്ന് ഒരു വർഷം കഴിഞ്ഞപ്പഴേക്കും ഇരുവരും പിരിഞ്ഞു.

  അമൃത തന്റെ സം​​ഗീത ലോകത്തേക്കത് തിരിച്ച് വരികയും ഷോകൾ ചെയ്യാൻ തുടങ്ങുകയും ചെയ്തു. മകൾ അവന്തിക അമൃതയ്ക്കൊപ്പമാണ് താമസം.

  Also Read: പ്രഭാസിനെ കണ്ട് ആവേശം മൂത്ത ആരാധകർ പടക്കം പൊട്ടിച്ചു; തിയറ്ററിൽ തീപിടുത്തം

  ശേഷം വർഷങ്ങളോളം ബാച്ചിലർ ലൈഫ് നയിച്ച ബാല കഴിഞ്ഞ വർഷം പകുതിയോടെ വീണ്ടും വിവാഹിതനായി. ഡോക്ടറായ മലയാളി എലിസബത്തിനെയായിരുന്നു ബാല വിവാ​ഹം ചെയ്തത്.

  രണ്ടാം വിവാഹശേഷം ബാല എവിടെപ്പോയാലും അഭിമുഖങ്ങൾ കൊടുത്താലുമെല്ലാം എലിസബത്തും ഒപ്പമുണ്ടാകും. സിനിമ അഭിനയത്തിനും സംവിധാനത്തിനും പുറമെ ജീവകാരുണ്യപ്രവർത്തനങ്ങളിലും ബാല സജീവമാണ്. നിർധനരായ പലരേയും ലോക്ക്ഡൗൺ, കൊവിഡ് കാലത്ത് അടക്കം ബാല ‌സഹായിച്ചിരുന്നു.

  Also Read: തിയറ്ററിൽ ചീത്ത വിളി, അന്ന് രാത്രി തന്നെ മാറ്റം വരുത്തി; മഴവില്ല് സിനിമ ദുരന്തമായെന്ന് നിർമാതാവ്

  അടുത്തിടെയാണ് തന്റെ രണ്ടാം വിവാഹവും തകർന്നുവെന്ന് ബാല ആരാധകരെ അറിയിച്ചത്. എലിസബത്ത് ഇപ്പോൾ കുടുംബത്തോടൊപ്പമാണ് താമസം. ബാലയും അമ്മയും മാത്രമാണ് കേരളത്തിലുള്ള വീട്ടിലുള്ളത്.

  ബാല-എലിസബത്ത് വേർപിരിയൽ വലിയ ചർച്ചയായതോടെ ബാലയുടെ സ്വഭാവക്കെ കുറിച്ച് എലിസബത്ത് കുറച്ച് നാൾ‌ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ബാലയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും എലിസബത്ത് വീഡിയോയിൽ സംസാരിക്കുന്നുണ്ട്.

  പ്രണയിച്ച് വിവാഹിതരായവരാണ് ബാലയും എലിസബത്തും. സിനിമകളിലൂടെയായി ബാലയെ ഇഷ്ടമായിരുന്നുവെന്നും സോഷ്യല്‍മീഡിയയിലൂടെയാണ് പരിചയപ്പെട്ടതെന്നും എലിസബത്ത് പറഞ്ഞിരുന്നു. 'ഷൂട്ടിങുള്ള ദിവസങ്ങളില്‍ പുള്ളി അധികം മിണ്ടാറില്ല.'

  'പൊതുവെ ഉള്ളതിനേക്കാളും സീരിയസായിരിക്കും. രാവിലെ എഴുന്നേറ്റ് നടക്കാന്‍ പോവുമെന്ന്' എലിസബത്ത് പറഞ്ഞപ്പോള്‍ 'ഇവള്‍ ഉപദ്രവിക്കില്ല... ഞാന്‍ നടക്കുകയാണെങ്കില്‍ നീയും നടക്കണമെന്ന്' പറയുമെന്നായിരുന്നു ബാല പറഞ്ഞത്.

  'കംഫര്‍ട്ടബിളായിട്ടുള്ളവരുമായെ ഞാന്‍ ഫ്രണ്ട്ഷിപ്പ് വെക്കാറുള്ളൂവെന്ന്' എലിസബത്ത് പറഞ്ഞപ്പോഴും ബാല ഇടപെട്ടു. 'എന്റെ അമ്മയുമായി ഇവള്‍ക്ക് നല്ല ഫ്രണ്ട്ഷിപ്പുണ്ട്. ഇവളുടെ കാര്യത്തില്‍ അമ്മ എന്നേക്കാളും പൊസസീവാണ്' ബാല പറ‍ഞ്ഞു.

  'എല്ലാ കാര്യങ്ങളും പറയാന്‍ പറ്റുന്നവരോടേ കൂടാറുള്ളൂ. അവര്‍ക്കൊപ്പം മാത്രമെ പുറത്ത് പോവാറുള്ളൂ. അധികമാരോടും മിണ്ടാറില്ലെന്നും അങ്ങനെയുള്ള ക്യാരക്ടറാണ്' തന്റേതെന്നും എലിസബത്ത് പറഞ്ഞിരുന്നു. 'പുള്ളിയാണ് ആള്‍ക്കാരെക്കൊണ്ട് എന്നെ പറ്റിക്കൂ പറ്റിക്കൂയെന്ന് പറയുന്നത്. നല്ല ആള്‍ക്കാരെയടക്കം പുള്ളി നാശമാക്കിയിട്ട് പറ്റിപ്പിക്കും.'

  'സഹായം ചോദിക്കുമ്പോള്‍ കൊടുക്കുന്നത് തെറ്റാണോയെന്നായിരുന്നു' ഇത് കേട്ടപ്പോള്‍ ബാല ചോദിച്ചത്. പുള്ളിക്ക് അത് രസമാണെന്ന് പറഞ്ഞപ്പോള്‍ അനുഭവിക്കുന്ന എനിക്കെ അറിയൂയെന്നായിരുന്നു ബാലയുടെ മറുപടി. ഈ പോക്ക് അതിലേക്കാണെന്ന് നമുക്ക് മനസിലാവുമെന്ന് എലിസബത്ത് പറയുമ്പോള്‍ കൂടുതല്‍ പറയേണ്ടെന്ന് പറഞ്ഞ് ആ വിഷയം ബാല അവസാനിപ്പിച്ചു.

  'ഇവര്‍ നല്ലതാണോ ചീത്തയാണോ എന്ന് തിരിച്ചറിയാനുള്ള കഴിവ് എനിക്ക് ദൈവം തന്നില്ല. വീട്ടിലിരുന്ന് പാട്ടൊക്കെ പാടി ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതാണ് ഞങ്ങള്‍ക്ക് കൂടുതലിഷ്ടമുള്ള കാര്യം. ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്നവരാണ് ഞങ്ങൾ. കുടുംബത്തിലെല്ലാവരുമായി ചേരുന്ന നിമിഷമാണ് എന്റെ ഫെസ്റ്റിവല്‍. സന്തോഷിക്കാന്‍ എനിക്കങ്ങനെ പ്രത്യേകിച്ച് ദിവസമൊന്നും വേണ്ടതില്ലെ'ന്ന് ബാല പറഞ്ഞിരുന്നു.

  Read more about: bala
  English summary
  Actor Bala Wife Elizabeth Open Up About Husband Worst Character, Old Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X