ഇപ്പോൾ കൂട്ട് പപ്പയും അമ്മയും, ബാലയെ കുറിച്ചുള്ള ചോദ്യങ്ങൾ അവസാനിച്ചു, ജീവിതം ആസ്വദിക്കാൻ എലിസബത്തിനോട് ആരാധകർ

നടൻ ബാലയുടെ ജീവിത പങ്കാളിയായപ്പോൾ മുതലാണ് ഡോക്ടറായ എലിസബത്ത് ഉദയനെ മലയാളികൾക്ക് പരിചയം. ​ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേർപ്പെടുത്തി പത്ത് വർഷത്തോളം സിം​ഗിൾ ലൈഫ് നയിച്ച ശേഷമാണ് ബാല എലിസബത്തിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലേക്ക് കടക്കുന്നതും. തമിഴ്നാട്ടിലാണ് ജനിച്ച് വളർന്നതെങ്കിലും മലയാള സിനിമയിലാണ് കൂടുതൽ അവസരങ്ങളും പ്രശസ്തിയും ബാലയ്ക്ക് ലഭിച്ചത്.

അതുകൊണ്ട് തന്നെ കേരളത്തിനോടും മലയാളികളോടുമാണ് ബാലയ്ക്കും സ്നേഹം ഏറെയും. അതിനാലാണ് കുടുംബം ചെന്നൈയിലായിരുന്നിട്ടും ബാല കൊച്ചിയിൽ തന്നെ സ്ഥിരതമാസം തുടങ്ങിയത്. ഏറ്റവും നല്ല കഥപാത്രങ്ങൾ ബാലയ്ക്ക് ഏറെയും ലഭിച്ചതും സുഹൃത്തുക്കൾ ബാലയ്ക്ക് ഏറെ ഉള്ളതും മലയാളത്തിലാണ്.

Elizabeth Udayan Actor Bala

ആദ്യ വിവാഹത്തിൽ ഒരു മകൾ ബാലയ്ക്കുണ്ട്. ആ കുഞ്ഞിന്റെ ഉത്തരവാദിത്വം മുൻ ഭാര്യ അമൃതയാണ് ചെയ്യുന്നത്. ഡോക്ടറായ എലിസബത്ത് ബാലയുമായുള്ള വിവാഹശേഷം ഏറെനാൾ കേരളത്തിൽ തന്നെയുള്ള ആശുപത്രയിലാണ് ജോലി ചെയ്തിരുന്നത്. എന്നാൽ പിന്നീട് കരൾ രോ​ഗം ബാധിച്ച് ബാല ശസ്ത്രക്രിയയ്ക്കും മറ്റും വിധേയനായതോടെ ശുശ്രൂഷയും മറ്റുമായി എലിസബത്ത് ജോലിക്ക് പോകാതെ മുഴുവൻ സമയവും ബാലയ്ക്കൊപ്പം ചിലവഴിക്കാൻ തുടങ്ങി.

കരൾ രോ​ഗം ​ഗുരുതരമായ ബാല കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വീണ്ടും തിരികെ ജീവിതത്തിലേക്ക് വന്നത്. അപ്പോഴെല്ലാം എലിസബത്ത് തന്നെയായിരുന്നു ബാലയെ ശുശ്രൂഷിച്ചിരുന്നത്. താൻ തിരികെ ജീവിതത്തിലേക്ക് വന്നതിൽ പ്ര​ധാന പങ്ക് എലിസബത്തിനാണെന്ന് ബാലയും പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

അസുഖത്തിൽ നിന്നും മുക്തി നേടി ബാല ആക്ടീവായി തുടങ്ങി കുറച്ച് കാലം വരെയും എലിസബത്ത് ബാലയ്ക്കൊപ്പമുണ്ടായിരുന്നു. എന്നാൽ പിന്നീട് എലിസബത്തിനെ ബാലയ്ക്കൊപ്പം കാണാതെയായി. ചോ​ദിച്ചപ്പോൾ ബാലയും കൃത്യമായി മറുപടി പറഞ്ഞില്ല. ബാലയ്ക്കൊപ്പം കുടുംജീവിതം ആരംഭിച്ചശേഷം എലിസബത്ത് ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു.

അതുവഴി എലിസബത്ത് വിശേഷങ്ങൾ പങ്കിടാറുണ്ടായിരുന്നു. ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതെയായതോട ആളുകൾ കമന്റ്സിലൂടെ എലിസബത്തിനോട് വിശേഷങ്ങൾ തിരക്കാൻ തുടങ്ങി. അപ്പോഴാണ് താരം കേരളം വിട്ട് പുറത്തൊരു ആശുപത്രിയിൽ ജോലിക്ക് പ്രവേശിച്ച വിവരം വെളിപ്പെടുത്തിയത്. എന്നാൽ എവിടെയാണ് ജോലിക്ക് കയറിയതെന്നോ സ്ഥലമോ മറ്റ് വിവരങ്ങളോ എലിസബത്ത് പങ്കുവെച്ചില്ല.

Elizabeth Udayan Actor Bala

ജോലിക്ക് പ്രവേശിച്ച് മാസങ്ങൾ മാത്രമെയായിട്ടുള്ളു എന്നതുകൊണ്ട് തന്നെ ഇക്കഴിഞ്ഞ ക്രിസ്മസിനോ ന്യൂ ഇയറിനോ എലിസബത്തിന് നാട്ടിൽ വരാൻ കഴിഞ്ഞില്ല. കുറച്ച് ​ദിവസം മുമ്പാണ് അവധി ആഘോഷിക്കാൻ എലിസബത്ത് നാട്ടിലെത്തിയത്. നാട്ടിലേക്ക് തിരിക്കുകയാണെന്ന് എലിസബത്ത് അറിയിച്ചപ്പോൾ ബാലയെ കാണാൻ പോകുമോ എന്ന ചോദ്യമായിരുന്നു ഏറെയും.

എന്നാൽ എലിസബത്ത് ബാലയെ കാണാൻ പോയിരുന്നില്ലെന്നത് എലിസബത്തിന്റെ വീഡിയോയിൽ നിന്നും വ്യക്തമാണ്. ഇപ്പോഴിതാ പപ്പയ്ക്കും അമ്മയ്ക്കുമൊപ്പം വണ്ടർലയിൽ പോയതിന്റെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് എലിസബത്ത്.

കഴിഞ്ഞ ദിവസം തന്റെ പ്രിയപ്പെട്ട വളർത്തുനായയ്ക്കൊപ്പമുള്ള വീഡിയോയും എലിസബത്ത് പങ്കിട്ടിരുന്നു. അതേസമയം ബാലയെ കുറിച്ചുള്ള ചോ​ദ്യങ്ങൾ ചോ​ദിക്കുന്നത് ആരാധകർ കുറച്ചുവെന്നാണ് കമന്റ് സെക്ഷനിൽ നിന്നും മനസിലാകുന്നത്.

കാരണം അത്തരത്തിലുള്ള ഒരു കമന്റ് പോലും എലിസബത്തിന്റെ വീഡിയോയ്ക്ക് ഉണ്ടായിരുന്നില്ല. ജീവിതം ആസ്വദിക്കാൻ എലിസബത്തിന് ആശംസകൾ നേർന്നുള്ളതായിരുന്നു ഏറെയും കമന്റുകൾ. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ അധികം പൊതുസമൂഹത്തിനോട് പറയുന്നതിനോട് യോജിപ്പില്ലാത്ത വ്യക്തിയാണ് എലിസബത്തും.

അതേസമയം കുറച്ച് നാളുകൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ എലിസബത്ത് എവിടെയെന്ന് അവതാരകൻ തിരക്കിയപ്പോൾ ഇപ്പോൾ എന്റെ കൂടെ ഇല്ലെന്ന് മാത്രമെ പറയാൻ സാധിക്കുവെന്നാണ് ബാല പറഞ്ഞത്. അത് വിധിയാണെന്നും ഒരിക്കലും താൻ എലിസബത്തിനെ മോശക്കാരിയാക്കി സംസാരിക്കില്ലെന്നും ബാല പറഞ്ഞിരുന്നു.

More from Filmibeat

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X