'ആശുപത്രിയിൽ അഡ്മിറ്റാണ്... നല്ലത് ചെയ്താൽ ആ നന്മ തിരിച്ചുകിട്ടും'; എലിസബത്ത് കേരളം വിട്ടുപോയോ?, ബാല എവിടെ?

ബാലയെ പോലെ ആരാധകർ സ്നേഹിക്കുന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യയും ഡോക്‌ടറുമായ എലിസബത്ത് ഉദയൻ. ഡോക്ടർ എന്ന നിലയിൽ പേരെടുത്ത് പിന്നീട് താരപത്നിയായപ്പോൾ എലിസബത്തിനോടുള്ള ആരാധന കൂടിയെങ്കിലേയുള്ളൂ.

ജനോപകാരപ്രദമായ ഒട്ടേറെ വിവരങ്ങൾ പങ്കിടുന്ന ഒരു യുട്യൂബ് ചാനലിന്റെ ഉടമ കൂടിയാണ് ഡോക്ടർ എലിസബത്ത്. ബാല സുഖമില്ലാതെ കിടന്ന നാളുകളിൽ അദ്ദേഹത്തിന്റെ ചെറിയ വിശേഷങ്ങൾ ആരാധകരിലേക്ക് എത്തിയിരുന്നതും എലിസബത്തിന്റെ പേജിലൂടെയാണ്.

ബാലയുടെ ഭാര്യ എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ഒപ്പം ഡാൻസ് ചെയ്യാനും വീഡിയോകളിൽ കൂടെ നിൽക്കാനും എല്ലാം എലിസബത്ത് എപ്പോഴും ഉണ്ടാകാറുണ്ട്. രണ്ടാം വിവാഹവാർഷികം ബാലയുടെ ആശുപത്രിവാസ സമയത്തായിരുന്നു. മൂന്നാം വർഷം ഒന്നിച്ച് നൃത്തം ചെയ്ത് കൊണ്ടാടും എന്ന് എലിസബത്ത് അന്നേ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കുറച്ച് നാളുകളായി ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാറില്ല.

Elizabeth Udayan

ഇപ്പോഴിതാ എലിസബത്ത് പങ്കുവെച്ച പുതിയ ഒരു വീഡിയോയാണ് ശ്രദ്ധനേടുന്നത്. ആശുപത്രിയിൽ അഡ്മിറ്റായതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പങ്കുവെച്ചുള്ളതാണ് എലിസബത്തിന്റെ പുതിയ വീഡിയോ. കയ്യിൽ കനുലയുമായി ആശുപത്രി കിടക്കയിൽ ഇരിക്കുന്ന എലിസബത്താണ് വീഡിയോയിലുള്ളത്.

ചാനലിൽ അടുത്തിടെയായി നേരത്തെ റെക്കോർഡഡായുള്ള വീഡിയോ മാത്രം പങ്കുവെക്കുന്നത് എന്തിനാണെന്ന് ചോദിച്ച് നിരവധി കമന്റുകളും ചോ​ദ്യങ്ങളും വന്നതുകൊണ്ടാണ് വീഡിയോ പങ്കുവെക്കുന്നതെന്ന് പറഞ്ഞാണ് എലിസബത്ത് പുതിയ വീഡിയോയിൽ സംസാരിച്ച് തുടങ്ങുന്നത്.

'ഞാൻ ആശുപത്രിയിൽ അഡ്മിറ്റഡാണ്. അതുകൊണ്ടാണ് വീഡിയോ ചെയ്യാൻ സാധിക്കാതെ പോയത്. ഇപ്പോൾ ഭേദമായി വരുന്നു. ഇപ്പോഴും ചെറിയ ക്ഷീണമുണ്ട്. വൈറൽ ഫീവറാണ്. കുറച്ച് ദിവസം കുറയുമോയെന്ന് നോക്കി. എന്നാൽ കുറഞ്ഞില്ല അതുകൊണ്ട് ഡ്യൂട്ടി കഴിഞ്ഞപ്പോൾ അഡ്മിറ്റായി. പൊതുവെ ആശുപത്രിയിൽ അഡ്മിറ്റാകുമ്പോൾ പാരന്റ്സോ അല്ലെങ്കിൽ എന്റെ സുഹൃത്തുക്കളോ ഒപ്പം വന്ന് നിൽക്കാറുണ്ട്.'

'ഈ ആശുപത്രിയിൽ ഞാൻ ഡ്യൂട്ടിക്ക് ജോയിൻ ചെയ്തിട്ട് ഒരാഴ്ചയെ ആയുള്ളു. പക്ഷെ എനിക്ക് സഹായമായി ഒരുപാട് പേരുണ്ട്. എന്റെ ഡിപ്പാർട്ട്മെന്റിലെ സീനിയേഴ്സ് പരിചയമുള്ള ഇവിടുത്തെ മലയാളീസ് എല്ലാം ഭക്ഷണം കൊണ്ടുവന്ന് തരാറുണ്ട്. ഇതൊരു ​ഗവൺമെന്റ് ഹോസ്പിറ്റലാണ്.'

Elizabeth Udayan

'അതുകൊണ്ട് തന്നെ അഡ്മിറ്റായി റൂം എടുക്കണമെങ്കിൽ ഒരു തുക കെട്ടിവെക്കണം. ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോൾ അതിനുള്ള പണം എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. സീനിയേഴ്സാണ് പണം തന്നത്. ഒരു ഭക്ഷണവും ഓർഡർ ചെയ്യേണ്ട. ഒരുപാട് പേർ സ്നേഹത്തോടെ ഉണ്ടാക്കി കൊണ്ടുവന്ന് തരുന്നുണ്ട്. ഇവിടെയുള്ള മലയാളി ഫ്രണ്ട്സിന് മാത്രമെ എന്നെ അറിയൂ' എന്നാണ് ആശുപത്രിയിൽ അഡ്മിറ്റായതിന് പിന്നിലെ കാരണം വ്യക്തമാക്കി എലിസബത്ത് പറഞ്ഞത്.

ആശുപത്രിയിൽ അഡ്മിറ്റായപ്പോൾ സീനിയേഴ്സ് അടക്കമുള്ളവർ കാണിച്ച സ്നേഹം കണ്ടപ്പോൾ നല്ലത് ചെയ്താൽ ആ നന്മ മറ്റുള്ള ആരുടെ എങ്കിലും രൂപത്തിൽ തിരിച്ചുകിട്ടുമെന്ന് മനസിലായി എന്നും എലിസബത്ത് പറഞ്ഞു.

എലിസബത്തിന്റെ വീഡിയോ എത്തിയതോടെ പലവിധ സംശയങ്ങളുമായി ആരാധകരുടെ ഒഴുക്കായി. എലിസബത്ത് കേരളം വിട്ട് പോയിട്ടാണോ ജോലി ചെയ്യുന്നത് എന്നായിരുന്നു ഭൂരിഭാ​ഗം പേർക്കും അറിയേണ്ടിയിരുന്നത്. ചിലർ ബാല എവിടെ എന്നാണ് തിരക്കിയത്. പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചവരും നിരവധിയാണ്. അടുത്തിടെയായി ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാറില്ല.

എലിസബത്ത് എവിടെപ്പോയി എന്നത് ബാല വീഡിയോ പങ്കുവെക്കുമ്പോഴും ആരാധകർ ചോദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ലിയോ സിനിമ കാണാൻ ബാല എത്തിയപ്പോഴും ബാലയ്ക്ക് എലിസബത്തുമായി ബന്ധപ്പെട്ടുള്ള ചോദ്യം നേരിടേണ്ടി വന്നിരുന്നു.

എന്നാൽ അതിന് ബാല പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു... ഞാന്‍ ഒരു ആക്ടര്‍ ആയതുകൊണ്ട് സിനിമാ തിയേറ്ററില്‍ വന്നു. അവള്‍ ഡോക്ടര്‍ ആയതുകൊണ്ട് ചിലപ്പോള്‍ ഓപ്പറേഷന്‍ തിയേറ്ററിലായിരിക്കും എന്നായിരുന്നു ബാലയുടെ മറുപടി. ഇതും പറഞ്ഞ് ചിരിച്ചതല്ലാതെ കൃത്യമായ മറുപടി നടൻ പറഞ്ഞിരുന്നില്ല.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X