'ഞങ്ങളുടെ വീട്ടിലേക്ക് പുതിയ അംഗമെത്തി, റിട്ടയറായ മമ്മിക്ക് ഡാഡി നൽകിയ സമ്മാനം'; എലിസബത്തിന്റെ വിശേഷം!

എലിസബത്ത് ഉദയൻ എന്ന ഡോക്‌ടറെ അറിയാത്തവർ മലയാളികൾക്കിടയിൽ ഉണ്ടാവില്ല. നടൻ ബാലയുമായുള്ള വിവാഹ ശേഷമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയിരുന്ന എലിസബത്ത് കൂടുതൽ ശ്രദ്ധ നേടുന്നത്. ബാലയുടെ വീഡിയോകളിലെ സ്ഥിര സാന്നിധ്യമായി എലിസബത്ത് മാറിയിരുന്നു.

ചാനൽ അഭിമുഖങ്ങളിലും പലരും എലിസബത്തിനെ കണ്ടു. എലിസബത്ത് അടുത്തിടെയായി യൂട്യൂബ്, ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമുകളിൽ സജീവമാണ്. വീഡിയോകൾ പോസ്റ്റ് ചെയ്യുന്നുണ്ട്.

Elizabeth Udayan, Elizabeth Udayan bala, Elizabeth Udayan news, Elizabeth Udayan photos, എലിസബത്ത് ഉദയൻ, എലിസബത്ത് ഉദയൻ ബാല, എലിസബത്ത് ഉദയൻ വാർത്തകൾ, എലിസബത്ത് ഉദയൻ ചിത്രങ്ങൾ

ബാലയും സോഷ്യൽമീഡിയയിൽ സജീവമായതിനാൽ എലിസബത്തിനൊപ്പമുള്ള വീഡിയോകൾ നിരന്തരം പങ്കുവെക്കാറുണ്ട്. ഒരു വർഷം മുമ്പായിരുന്നു ബാല എലിസബത്തിനെ വിവാഹം ചെയ്തത്. ഇരുവരും ഇപ്പോൾ എറണാകുളത്താണ് സെറ്റിലായിരിക്കുന്നത്.

ബാല സിനിമയിൽ ഇപ്പോൾ വളരെ വിരളമായി മാത്രമെ അഭിനയിക്കാറുള്ളു. ഏറ്റവും അവസാനം ഷെഫീക്കിന്റെ സന്തോഷമാണ് ബാല അഭിനയിച്ച് റിലീസിനെത്തിയ സിനിമ.

കൂടാതെ ചാരിറ്റി പ്രവർത്തനങ്ങളും മറ്റുമായും ബാല സജീവമാണ്. എലിസബത്ത് തന്റെ ഹോസ്പിറ്റലും ഡ്യൂട്ടിയുമെല്ലാമായും തിരക്കിലാണ്. യുട്യൂബിൽ സജീവമായ എലിസബത്ത് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

തന്റെ അമ്മ റിട്ടയർ ചെയ്തപ്പോൾ അച്ഛൻ പുത്തൻ കാർ വാങ്ങി സമ്മാനിച്ചതിന്റെ വീഡിയോയാണ് എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. ഓറഞ്ചും വെള്ളയും കലർന്ന നിറത്തിലുള്ള കാറാണ് സമ്മാനിച്ചിരിക്കുന്നത്.

പക്ഷെ വീഡിയോയിൽ എവിടേയും ബാലയെ കാണാനില്ല. പുതിയ വീഡിയോ വൈറലായപ്പോൾ എല്ലാവരും കമന്റിലൂടെ എലിസബത്തിനോട് തിരക്കുന്നത് ബാല എവിടെ എന്നാണ്. ‌

അടുത്തിടെ മുടിയിൽ നടത്തിയ മേക്കോവറിന്റെ ചിത്രങ്ങളും വീഡിയോയും എലിസബത്ത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ബാലയുടെ രണ്ടാം വിവാഹ​മായിരുന്നു എലിസബത്തുമായി നടന്നത്. ആദ്യ വിവാഹം അമൃത സുരേഷുമായിട്ടായിരുന്നു. ആ ബന്ധത്തിൽ‌ ഒരു മകളും അമൃതയ്ക്കുണ്ട്.

Elizabeth Udayan, Elizabeth Udayan bala, Elizabeth Udayan news, Elizabeth Udayan photos, എലിസബത്ത് ഉദയൻ, എലിസബത്ത് ഉദയൻ ബാല, എലിസബത്ത് ഉദയൻ വാർത്തകൾ, എലിസബത്ത് ഉദയൻ ചിത്രങ്ങൾ

മകൾക്ക് ഒരു വയസ് തികഞ്ഞപ്പോഴേക്കുമാണ് അമൃതയും ബാലയും പിരിഞ്ഞത്. അതേസമയം മകളെ അമൃതയും കുടുംബവും തന്നിൽ നിന്നും അകറ്റി എന്നാണ് ബാല പറയുന്നത്. സിനിമകളിൽ സജീവമല്ലെങ്കിലും ബാലയുടെ അഭിമുഖങ്ങൾ എല്ലാം തന്നെ വൈറലാണ്.

അടുത്തിടെ നടൻ ഉണ്ണി മുകുന്ദനുമായുള്ള പ്രതിഫല പ്രശ്നത്തിന്റെ പേരിൽ ബാല കുറച്ചുനാൾ‌ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി പ്രതിഫലം നൽകാതെ പറ്റിച്ചുവെന്നാണ് അന്ന് ബാല ആരോപിച്ചത്.

എന്നാൽ പണം നൽകിയതിന്റെ രേഖകൾ ഉണ്ണി മുകുന്ദനും പുറത്തുവിട്ടിരുന്നു. തെളിവായി ബാങ്ക് രേഖകളും ഉണ്ണി മുകുന്ദൻ പരസ്യപ്പെടുത്തിയിരുന്നു. തിരക്കഥ എഴുതി ഷെഫീക്കിന്റെ സന്തോഷം സംവിധാനം ചെയ്തത് നവാ​ഗതനായ അനൂപ് പന്തളമായിരുന്നു.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമായിരുന്നു ഇത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ബാലയ്ക്ക് പിന്നാലെ അമൃതയും അടുത്തിടെ താൻ പുതിയ പ്രണയം കണ്ടെത്തിയ സന്തോഷം പങ്കുവെച്ചിരുന്നു. സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായാണ് അമൃത പ്രണയത്തിലായിരിക്കുന്നത്.

മകൾ പാപ്പുവിന്റെ പിന്തുണ തനിക്കുണ്ടെന്ന് അമൃത വ്യക്തമാക്കിയിരുന്നു. അടുത്തിടെ അമൃതയ്ക്ക് ​ഗോൾഡൺ വിസയും ലഭിച്ചിരുന്നു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാലില്‍ നിന്നും താരം യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X