'എന്റെ മനസിൽ നീ മാത്രം..., അതേ ഞാൻ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്..., ഫേമസാകാൻ ബാലയെ കെട്ടിയതല്ല'; എലിസബത്ത്!

ലോകം മുഴുവൻ ഇന്ന് പ്രണയദിനം ആഘോഷിക്കുകയാണ്. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻന്റൈ‍ൻ ദിനം. പ്രണയിനികൾ ഈ ദിവസം തങ്ങൾ സ്നേഹിക്കുന്നവരെ ഇഷ്ടം അറിയിക്കാനും സമ്മാനങ്ങൾ നൽകാനുമുള്ളതാക്കി മാറ്റുന്നു. സോഷ്യൽമീഡിയയുടെ വരവോടെ പ്രണയദിനത്തിന്റെ ആഘോഷം ഒരു പ്രണയാർദ്രമായ സോഷ്യൽമീഡിയ പോസ്റ്റിലൂടെയാണ് തുടങ്ങുക. സെലിബ്രിറ്റികൾ അടക്കം നിരവധി പേർ തങ്ങളുടെ പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചും കുറിപ്പുകൾ പങ്കിട്ടും പ്രണയദിനാശംസകൾ അറിയിച്ച് കഴിഞ്ഞു.

അത്തരത്തിൽ നടൻ ബാലയുടെ ഭാര്യയും ഡോക്ടറും ഡിജിറ്റൽ ക്രിയേറ്ററുമായ എലിസബത്ത് പങ്കിട്ട വാലന്റൈൻസ് ഡെ സ്പെഷ്യൽ കുറിപ്പും വീഡിയോയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. മൂന്ന് വർഷം മുമ്പ് ഈ ദിനത്തിൽ ഞാൻ നിനക്ക് നൽകിയ വാക്ക് ഇന്നും പാലിക്കുന്നു എന്നാണ് എലിസബത്ത് മനോഹരമായ ​ഗാനത്തിനൊപ്പം സോഷ്യൽമീഡിയിൽ കുറിച്ചത്.

Actor Bala

നീ എത്ര അകലെയായിരുന്നാലും നമ്മൾ എത്ര കണ്ടില്ലെങ്കിലും ശൂന്യതയിൽ ഒളിച്ചാലും എന്റെ മനസിൽ നീ മാത്രമാണ് എന്നും എന്നെന്നും എന്ന അർഥം വരുന്ന ഒരു ഗാനമാണ് എലിസബത്ത് പങ്കുവെച്ചത്. നിരവധിപേർ എലിസബത്തിനും ബാലയ്ക്കും പ്രണയദിനാശംസകൾ നേർന്ന് എത്തി. അതേസമയം ഡിജിറ്റൽ ക്രിയേറ്ററായതുകൊണ്ട് തന്നെ ഡ്യൂട്ടിയുടെ ഇടവേളകളിലും മറ്റും സമയം കണ്ടെത്തി തന്റെ യുട്യൂബ് ചാനലിൽ വീ‍ഡിയോകളും പങ്കുവെക്കാറുണ്ട് എലിസബത്ത്.

അത്തരത്തിൽ പ്രണയദിനത്തിൽ എലിസബത്ത് പങ്കിട്ട വീഡിയോയും ചർച്ചയാവുകയാണ്. 'ഹാപ്പി വാലന്റൈൻസ് ഡെ എല്ലാവർക്കും. എന്നെ കുറിച്ച് വന്ന മോശം കമന്റുകളോട് പ്രതികരിച്ചതിന് പലരും നെ​ഗറ്റീവ് കമന്റിട്ട് കണ്ടു. തോന്നിയപോലെ ഒരാളെ കെട്ടി പണികിട്ടിയിരിക്കുന്നതല്ല ഡിപ്രഷൻ എന്നൊക്കെയാണ് കമന്റ് വന്നത്.'

'ഇന്ന കാരണം കൊണ്ട് മാത്രമെ ഡിപ്രഷൻ വരാവൂ എന്നൊന്നുമില്ലല്ലോ. ഡിപ്രഷനുമായി ബന്ധപ്പെട്ട് ലക്ഷണങ്ങൾ അടക്കം ഉൾപ്പെടുത്തി വിശദമായി മറ്റൊരു വീഡിയോ ചെയ്യുന്നതായിരിക്കും. എന്റെ സംസാര രീതി നല്ലതല്ലെന്നും പലരും കമന്റിട്ട് കണ്ടു. എനിക്ക് നന്നായി സംസാരിക്കാൻ അറിയില്ലെന്ന് ഞാൻ നേരത്ത പറഞ്ഞിട്ടുള്ളതാണ്.'

'ബാലചേട്ടന്റെ അല്ലെങ്കിൽ സെലിബ്രിറ്റിയുടെ വൈഫ് ആയതുകൊണ്ട് മാത്രം ഞാൻ എന്തൊക്കയോ വീഡിയോ പങ്കുവെക്കുകയാണെന്നും പലരും കമന്റ് കുറിച്ച് കണ്ടു. അതേ ഞാൻ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്. അതിൽ ആർക്കും തർക്കമൊന്നുമില്ലല്ലോ. അതുകൊണ്ട് സോഷ്യൽമീഡിയ പേജ് തുട‌ങ്ങാൻ പാടില്ലെന്നുണ്ടോ. വിവാഹത്തിന് മുമ്പും എനിക്ക് സോഷ്യൽമീഡിയ പേജുണ്ടായിരുന്നു. അതിൽ ഒരുപാട് ഫോളോവേഴ്സുണ്ടായിരുന്നു.'

Actor Bala

'പിന്നീട് ഞാൻ അത് ഡിലീറ്റ് ചെയ്ത് പുതിയ അക്കൗണ്ട് തുടങ്ങുകയായിരുന്നു. ഞാൻ സെലിബ്രിറ്റിയുടെ വൈഫായതുകൊണ്ട് ആരും എന്റെ വീഡിയോ കാണേണ്ടതില്ല. ഇതെല്ലാം ഞാൻ എന്റെ സന്തോഷത്തിന് വേണ്ടി ചെയ്യുന്നതാണ്. ഫേമസാകാൻ ബാലയെ കെട്ടിയെന്ന് തോന്നുന്നവർ അൺഫോളോ ചെയ്ത് പോവുക. ഡ്യൂട്ടി തിരക്കുള്ളതുകൊണ്ടാണ് കമന്റിന് മറുപടി കൊടുക്കാത്തത്.'

'കുറച്ചുകാലം ലീവെടുത്ത് റെസ്റ്റെടുത്താലോയെന്ന് ചിന്തിക്കുന്നുണ്ട്. നെ​ഗറ്റീവ് കമന്റുകൾ എന്നെ ബാധിക്കുകയും എനിക്ക് വിഷമമാവുകയും ചെയ്യുന്നുണ്ട്. ഒരാൾ മരിച്ചശേഷം അയാളെ കുറച്ച് നല്ലത് പറയുകയല്ല വേണ്ടത്. ജീവിച്ചിരിക്കുമ്പോൾ അയാളെ കുറ്റപ്പെടുത്താതിരിക്കുക. അതുപോലെ നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരാളെ വേണം പ്രണയിക്കാൻ.'

'ടോക്സിക്ക് റിലേഷൻഷിപ്പിൽ പെടാതിരിക്കാൻ ശ്രമിക്കുക. പെട്ടാലും മാന്യമായി ഇറങ്ങി വരിക', എന്നെല്ലാമാണ് പ്രണയദിനത്തിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ എലിസബത്ത് പറഞ്ഞത്. അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം മൂന്ന് വർഷം മുമ്പാണ് എലിസബത്തിനെ ബാല വിവാഹം ചെയ്തത്.'

എന്നാൽ അടുത്ത കാലത്തായി ഇരുവരും ഒരുമിച്ച് അല്ല താമസം. അതുകൊണ്ട് തന്നെ ബാലയും എലിസബത്തും വിവാഹോചനത്തിന് ഒരുങ്ങുകയാണോയെന്ന സംശയവും ആരാധകർക്കുണ്ട്. അടുത്തിടെ ജോലി സ്ഥലത്ത് നിന്നും അവധിക്ക് നാട്ടിൽ വന്നപ്പോഴും ബാലയെ കാണാൻ എലിസബത്ത് പോയിരുന്നില്ലെന്നതും ആരാധകരുടെ സംശയങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X