'ആ സിനിമയ്ക്ക് കൂട്ടത്തിലിരിക്കാൻ യോ​ഗ്യതയില്ലെന്ന് പറഞ്ഞ മഹാത്മാർ ഉത്തരം തരണം'; ബാലചന്ദ്രമേനോൻ!

കേരളം ഇതുവരെ കൈവരിച്ച പുരോഗതി ലോകത്തോട് വിളിച്ച് പറയുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം പരിപാടിക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം കുറിച്ചത്. 42 വേദികളിലായി നടക്കുന്ന കേരളീയത്തിൽ ഭാവി കേരളത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സെമിനാറുകൾ, പ്രദർശനങ്ങൾ, ബിസിനസ് മീറ്റുകൾ, ട്രേഡ് ഫെയർ, ഭക്ഷ്യമേള, ചലച്ചിത്രമേള, കലാപരിപാടികൾ എന്നിവ നടക്കും.

ചലച്ചിത്രമേള അടക്കം എല്ലാ വേദികളിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഥമ കേരളീയം വാരാഘോഷം ഉദ്ഘാടനം ചെയ്തത്. കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ സിനിമാ താരങ്ങളും വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള, വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലാണ്. അതേസമയം കേരളീയം പരിപാടിയുടെ ഭാ​ഗമായി നടക്കുന്ന ചലച്ചിത്രമേളയിൽ തന്റെ സിനിമകൾ ഉൾപ്പെടുത്താതിന്റെ പ്രതിഷേധം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമെല്ലാമായ ബാലചന്ദ്രമേനോൻ.

Balachandra Menon

സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ദേശീയ പുരസ്കാരം വരെ നേടിയ തന്റെ സിനിമകൾ ഉണ്ടായിരുന്നിട്ടും അവയിൽ ഒന്നുപോലും ചലച്ചിത്രമേളയിൽ ഉൾപ്പെടുത്താതെ അവ​ഗണിച്ചതിലുള്ള പ്രതിഷേധവും സങ്കടവും ബാലചന്ദ്രമേനോൻ പങ്കുവെച്ചത്. അവധി ആഘോഷിക്കാനായി പോയ ബാലചന്ദ്രമേനോൻ ഇളയമകൾക്കൊപ്പം ഇപ്പോൾ ന്യൂജേഴ്സിയിലാണ് ഉള്ളത്.

നടന്റെ വാക്കുകളിലേക്ക്... 'സർക്കാറെന്ന് പറയുന്നത് എന്റെയും കൂടെ സർക്കാരല്ലേ... എനിക്ക് തോന്നിയ വിഷമം പ്രകടിപ്പിക്കുന്നതാണ് കേരളപ്പിറവി ദിനത്തിൽ പങ്കുവെച്ച ഈ വീഡിയോ. എല്ലാവർക്കും ചെയ്യുന്ന എല്ലാത്തിനെയും കുറിച്ചും ബോധ്യമുണ്ടാകണമെന്നില്ലല്ലോ. അതുകൊണ്ടാണ് ഇങ്ങനെ ഒരു വീ‍ഡിയോ ചെയ്യുന്നത്.'

'ആഭിജാത്യം സിനിമയിൽ സന്ധ്യ കഴിക്കാൻ പന്തിയിൽ ഇരുന്ന മധു സാറിനെ തിക്കുറുശ്ശി സാർ അതിന് അനുവദിക്കാതെ എഴുന്നേൽപ്പിച്ച് വിടുന്ന ഒരു രം​ഗമുണ്ട്. ഇത്തവണത്തെ കേരളീയം ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുത്ത സിനിമകളുടെ ലിസ്റ്റ് കണ്ടപ്പോൾ അതേ മാനസീകാവസ്ഥയാണ് എനിക്ക് തോന്നിയത്. കാരണം ഞാൻ നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്.'

'അഭിനയം, കഥ, തിരക്കഥ, സംവിധാനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എന്നിട്ടും മലയാള സിനിമയുടെ പരിച്ഛേദം കാണിക്കുന്ന കേരളീയം ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ ലിസ്റ്റിൽ എന്റെ ഒരു സിനിമപോലും ഇല്ല. ചില സംവിധായകരുടെ രണ്ട് സിനിമകളൊക്കെയുണ്ട്. പക്ഷെ എന്റെ സിനിമകളിൽ ഒരു സിനിമ പോലും ലിസ്റ്റിൽ ഇല്ല.'

Balachandra Menon

'നമ്മൾ ജീവിച്ചിരിക്കെ ഇങ്ങനെയൊക്കെ കാണുമ്പോൾ അത് ഞാൻ ചൂണ്ടാക്കാണിക്കണം. കരയുന്ന കുഞ്ഞിനെ പാലുള്ളു എന്നാണല്ലോ. എന്റെ സിനിമകൾ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷക വൃന്ദത്തെ അവഹേളിക്കുന്നതാണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ ലിസ്റ്റ്. അല്ലാതെ ബാലചന്ദ്രമേനോന്റെ സിനിമ പ്രദർശിപ്പിച്ചില്ലെങ്കിൽ മേളയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. നാച്വറൽ ജസ്റ്റിസ് എന്നൊരു സാധനമുണ്ടല്ലോ.'

'ഒരു ഷോപോലും നേരെ നടക്കാത്ത സിനിമകൾ വരെ ലിസ്റ്റിലുണ്ട്. നവംബർ ഒന്നിന് സ്വയം പൊങ്ങച്ചം പറയുകയല്ല. സമാന്തരങ്ങൾ എന്ന് സിനിമയ്ക്ക് കേരള സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. കേന്ദ്രത്തിൽ വന്നപ്പോൾ ബെസ്റ്റ് ഫീച്ചർ ഫിലിം, മികച്ച നടൻ എന്നീ അം​ഗീകാരങ്ങളും കിട്ടി. ആ സിനിമയുടെ പത്ത് ഡിപ്പാർട്ട്മെന്റുകളാണ് ഞാൻ ഒറ്റയ്ക്ക് കൈകാര്യം ചെയ്തത്.'

'അങ്ങനൊരു റെക്കോർഡ് വേറെ ആർക്കും ഇല്ല. ഈ പൊങ്ങച്ചം നവംബർ ഒന്നിന്ന് എനിക്ക് പറയേണ്ടി വന്നു. എന്നെ കൊണ്ട് പറയിപ്പിച്ചതാണ്. അങ്ങനൊരു സിനിമയ്ക്ക് കൂട്ടത്തിലിരിക്കാൻ യോ​ഗ്യതയില്ലെന്ന് പറഞ്ഞത് ഏത് മഹാമാത്മാരാണെങ്കിലും അവർ എനിക്ക് ഉത്തരം തരണമെന്ന ജനാധിപത്യപരമായ ഒരു ബാധ്യതയുണ്ട്. ചിരിയോ ചിരിയൊക്കെ ഒരു ട്രെന്റ് സെറ്ററായിരുന്നു. അതിനുശേഷമാണ് നാടോടിക്കാറ്റൊക്കെ വന്നത്.'

'നീതിക്ക് നിരക്കാത്ത പരിപാടിയായിപ്പോയി. സംവിധായകൻ മോ​ഹന്റെ ഒരു സിനിമയും ലിസ്റ്റിൽ കണ്ടില്ല. കൂട്ടത്തിൽ ഞങ്ങളുടെ സിനിമകൾ കൂടി ഉൾപ്പെടുത്തണമായിരുന്നു. ഞങ്ങളെ കൂടി ഇരുത്തണ്ടേ... അല്ലാതെ ഏമാൻമാർ തീരുമാനിച്ചാൽ എങ്ങനെ ശരിയാകും. എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നുവെന്ന് ചോദിക്കാനുള്ള അവകാശം എനിക്കുണ്ട്.'

'കാരണം ആരുടെയും ഔദാര്യത്തിൽ അല്ല ഞാൻ കഴിയുന്നത്. എന്റെ സിനിമകളെല്ലാം ഓടിയ സിനിമകളായിരുന്നു. എന്റെ സിനിമകൾ കൊണ്ട് ചിത്രാഞ്ജലിക്ക് നിരവധി വരുമാനം കിട്ടിയിട്ടുണ്ട്. ചിത്രാഞ്ജലിയുടെ പ്രസ്റ്റീജ് സിനിമ അല്ലേ സമാന്തരം. എന്റെ സിനിമ ഒഴിവാക്കിയത് തെറ്റാണ്', എന്നാണ് ബാലചന്ദ്രമേനോൻ പറഞ്ഞത്.

More from Filmibeat

Read more about: balachandra menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X