For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലിസിയുടെ വലിയ പ്രശ്നമായിരുന്നു അത്, ഇപ്പോഴും നടക്കുമ്പോൾ തടഞ്ഞ് വീഴും'; ലിസിയെ കുറിച്ച് ബാലചന്ദ്ര മേനോൻ!

  |

  ഇപ്പോൾ അഭിനയത്തില്‍ ഇല്ലെങ്കിലും ലിസി എന്ന നടിക്ക് ആരാധകര്‍ ഏറെയാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്നു ലിസി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സംവിധായകന്‍ പ്രിയദര്‍ശനെ നടി വിവാഹം കഴിക്കുന്നത്.

  എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടുപോയില്ല. 2016ലായിരുന്നു ലിസി- പ്രിയദര്‍ശന്‍ വേര്‍പിരിയല്‍ നടന്നത്. സിനിമയിൽ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ജീവമാണ് താരം.

  Also Read: സാരിയുടുത്ത് ശരിക്കും നടക്കാൻ പോലുമറിയാത്ത ഞാനാണ് ആ കഥാപാത്രം ചെയ്യുന്നത്; അനിയത്തിപ്രാവിലെ അർച്ചിത പറയുന്നു

  പലപ്പോഴും ലിസി സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങളും എഴുത്തുകളുമൊക്കെ തരംഗമാവാറുണ്ട്. ഇപ്പോഴിത സംവിധായകനും നടനുമെല്ലാമായ ബാലചന്ദ്ര മേനോൻ നടി ലിസിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

  ലിസിയുടെ തുടക്കം ബാലചന്ദ്ര മേനോൻ സിനിമകളിലൂടെയായിരുന്നു. 'നമ്മൾ കൊണ്ടുവന്ന നായിക എന്ന രീതിയിൽ പിന്നീട് ആളുകൾ അത് പറഞ്ഞ് നടക്കുന്നതിനോട് ഒരു തരത്തിലും യോജിക്കുന്ന ആളല്ല ഞാൻ.'

  'അതൊരു നിമിത്തവും നിയോ​ഗവുമാണ്. ഞാൻ ഇത്തിരി നേരം ഒത്തിരി കാര്യം സിനിമ എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് ലിസിയെ പരിചയപ്പെടുന്നത്. അന്ന് ലിസി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്ണിലേക്ക് ആയിട്ടേയുള്ളു.'

  'അന്ന് എന്റെ പെങ്ങളുടെ വേഷം ചെയ്യാൻ പെൺകുട്ടി തിരയുമ്പോൾ എനിക്ക് ഒരു നിർബന്ധമുണ്ടായിരുന്നു അൽപം ഫെയർ സ്കിൻ ഉള്ള കുട്ടിയായിരിക്കണമെന്ന്. അങ്ങനെയാണ് ലിസിയെ കാണുന്നത്. പക്ഷെ ഞാൻ പ്രതീക്ഷിച്ച മുഖമായിരുന്നില്ല ലിസിക്ക്.'

  'കേരള തനിമയുള്ള മുഖവും ആയിരുന്നില്ല. മലയാളി അല്ലാത്ത നായികയായും ലിസിയെ അഭിനയിപ്പിക്കാൻ പറ്റും. അങ്ങനെയാണ് ലിസിയെ തെരഞ്ഞെടുത്തത്. അന്ന് ലിസിയുടെ ഏറ്റവും വലിയ പ്രശ്നം നടത്തത്തിലായിരുന്നു. പലവട്ടം കണ്ട‌പ്പോൾ ലിസിയുടെ നടത്തത്തിലെ പ്രശ്നം എനിക്ക് മനസിലായി.'

  'ലിസി ഡാൻസ് ചെയ്യുമെന്ന് എനിക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കമൽ ഹാസനൊപ്പം ന‍ൃത്തം ചെയ്യുന്ന ലിസിയെ കണ്ട് ഞാൻ അത്ഭുതപ്പെട്ടു.'

  Also Read: ട്രോളുകൾ വിഷമിപ്പിക്കുന്നെന്ന് രശ്മിക; നിന്നെ പോലെ ആവാൻ പറ്റാത്തവരുടെ വെറുപ്പാണെന്ന് ദുൽഖർ

  'ലിസിയെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു' ബാലചന്ദ്ര മേനോൻ പറഞ്ഞു. 'എന്റെ കല്യാണം കഴിഞ്ഞ് കുറച്ച് ധൈര്യമൊക്കെ വന്ന സമയത്താണ് ഞാൻ ബാലചന്ദ്ര മേനോൻ സാറിനോട് കുറച്ചെങ്കിലും മിണ്ടാൻ തുടങ്ങിയത്. അതിന് മുമ്പ് അദ്ദേഹ​ത്തോട് പേടി കലർന്നൊരു ബഹുമാനമായിരുന്നു.'

  'ഇപ്പോഴും മേനോൻ സാറിന്റെ മുമ്പിലിരിക്കുമ്പോൾ ചെറുതായി വിറയ്ക്കുന്നുണ്ട്. ഇപ്പോഴും ഞാൻ നടക്കുമ്പോൾ ഒരു പ്രശ്നമുണ്ട്. ഇപ്പോഴും നടക്കുമ്പോൾ തടഞ്ഞ് വീഴും.'

  'മേനോൻ സാറിനൊപ്പം സിനിമ ചെയ്തിട്ട് പിന്നീട് മറ്റുള്ളവർക്കൊപ്പം അഭിനയിക്കാൻ വലിയ പാടാണ്. കാരണം... മേനോൻ‌ സാറിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ‌ നമ്മുടെ ബ്രെയിൻ പ്രവർത്തിപ്പിക്കേണ്ട.'

  'എല്ലാ അദ്ദേഹം പറഞ്ഞ് തരും നമ്മൾ അത് പോയി ചെയ്ത് തിരിച്ച് വന്ന് ഇരുന്നാൽ മതി. ആദ്യത്തെ നാല് പടം മേനോൻ സാറിനൊപ്പം ചെയ്തിട്ട് പിന്നീട് മറ്റുള്ളവരുടെ സിനിമ ചെയ്യുമ്പോൾ ‍ഞാൻ വളരെ ബുദ്ധിമുട്ടി. മേനോൻ സാറിനെ നല്ല പേടിയായിരുന്നു' ലിസി പറഞ്ഞു.

  ലിസിയുടെ പാത പിന്തുടർ‌ന്ന് മകൾ കല്യാണിയും അഭിനയത്തിലേക്ക് എത്തിയിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തിയത്.

  തെലുങ്ക്, തമിഴ് സിനിമകളിൽ തിളങ്ങിയ താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്. സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും നായകന്മാരായ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ഏറ്റവും അവസാനം തല്ലുമാലയാണ് കല്യാണി നായികയായി തിയേറ്ററുകളിലെത്തിയ സിനിമ.

  Read more about: lissy
  English summary
  Actor Balachandra Menon Open Up About Actress Lissy Walking Style Fault, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X