twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അസുഖബാധിതനായ സമയത്ത് എന്‌റെ വസ്തുവകകള്‍ വാങ്ങിച്ചാലോ എന്ന് ചര്‍ച്ച നടത്തിയവരുണ്ട്: ബാലചന്ദ്ര മേനോൻ

    By Midhun Raj
    |

    സിനിമയിലെ വിവിധ മേഖലകളിലായി മലയാളത്തില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് ബാലചന്ദ്ര മേനോന്‍. അഭിനയത്തിന് പുറമെ സംവിധായകനായും തിരക്കഥാകൃത്തായും നിര്‍മ്മാതാവായുമൊക്കെ സജീവമായിരുന്നു നടന്‍. ഉത്രാടരാത്രി എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ എത്തിയ ബാലചന്ദ്ര മേനോന്‍ തുടര്‍ന്ന് നൂറോളം സിനിമകളിലാണ് അഭിനയിച്ചത്. നായകനായും സഹനടനായുമൊക്കെ ബാലചന്ദ്ര മേനോന്‍ സിനിമകളില്‍ സജീവമായിരുന്നു.

    1998ല്‍ സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. കൂടാതെ സംസ്ഥാന പുരസ്‌കാരങ്ങളും മറ്റു അവാര്‍ഡുകളും ബാലചന്ദ്ര മേനോനെ തേടിയെത്തി. തന്‌റെ സിനിമകളിലൂടെ നിരവധി താരങ്ങളെ ബാലചന്ദ്ര മേനോന്‍ പരിചയപ്പെടുത്തിയിരുന്നു. ശോഭന, പാര്‍വ്വതി, മണിയന്‍പിളള രാജു, ആനി, കാര്‍ത്തിക, നന്ദിനി തുടങ്ങിയ പ്രശസ്ത താരങ്ങളെല്ലാം ബാലചന്ദ്ര മേനോന്‍ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

    നാല്‍പത് സിനിമകളാണ് ബാലചന്ദ്ര മേനോന്‍

    നാല്‍പത് സിനിമകളാണ് ബാലചന്ദ്ര മേനോന്‍ തന്റെ കരിയറില്‍ സംവിധാനം ചെയ്തത്. സംവിധാനത്തിന് പുറമെ നിര്‍മ്മാതാവ്, ഡിസ്ട്രിബ്യൂട്ടര്‍, എഡിറ്റര്‍, സിംഗര്‍, സംഗീത സംവിധായകന്‍ എന്നീ മേഖലകലിലും നടന്‍ തിളങ്ങി. അതേസമയം അസുഖ ബാധിതനായ സമയത്ത് സിനിമയില്‍ നിന്നും കുറച്ചുനാള്‍ വിട്ടുനിന്നിരുന്നു നടന്‍. ആ ദിവസങ്ങളെ കുറിച്ച് ഒരു ടെലിവിഷന്‍ അഭിമുഖ പരിപാടിയില്‍ ബാലചന്ദ്ര മേനോന്‍ മനസുതുറന്നിരുന്നു.

    എനിക്ക് അസുഖം വന്നപ്പോള്‍

    എനിക്ക് അസുഖം വന്നപ്പോള്‍ എന്റെ ജീവിതം തീരുകയില്ലെന്ന് എറ്റവും വിശ്വസിച്ചത് ഭാര്യയാണെന്ന് നടന്‍ പറയുന്നു. ബാലചന്ദ്ര മേനോന്റെ വാക്കുകളിലേക്ക്: എനിക്ക് അസുഖം വന്നപ്പോള്‍ നമ്മുടെ ബന്ധങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. നമ്മുടെ എറ്റവും പ്രിയപ്പെട്ടവര്‍ എന്ന് കരുതുന്ന വ്യക്തി നമ്മുടെ അവസ്ഥ വന്നപ്പോള്‍ അദ്ദേഹം കണ്ണടയുന്നതിന് മുന്‍പ് നമ്മുടെ വസ്തുവകകള്‍ വാങ്ങിക്കാലോ എന്ന് ചര്‍ച്ച നടത്തിയ മനസ്ഥിതിക്കാരെ എനിക്ക് കാണാന്‍ സാധിച്ചു എന്നത് ദൈവം നല്‍കിയ വലിയൊരു പാഠമാണ്.

    അതേസമയം എന്നാലും ശരത്

    അതേസമയം എന്നാലും ശരത് എന്ന ചിത്രമായിരുന്നു ബാലചന്ദ്ര മേനോന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. നടന്‍ തന്നെയായിരുന്നു ചിത്രത്തില്‍ നായകനായകതും സംവിധാനം ചെയ്തതും. 2016ല്‍ പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഊഴം എന്ന ചിത്രത്തിലും പ്രധാന വേഷത്തില്‍ ബാലചന്ദ്ര മേനോന്‍ അഭിനയിച്ചിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ നടന്‍ അഭിനയിച്ചു.

    Recommended Video

    Bigg Boss Malayalam 3 coming soon; Tovino Thomas unveils the logo

    പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

    Read more about: balachandra menon
    English summary
    actor balachandra menon reveals about his difficult times in life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X