സിസ്റ്റം കാശുകാർക്ക് വേണ്ടിയിട്ടുള്ളത്, വീട്ടുകാർക്ക് അയാളെ പേടി, നീതി ഇപ്പോഴും പ്രതീക്ഷിക്കുന്നു; എലിസബത്ത്!

കഴിഞ്ഞ കുറച്ച് മാസങ്ങളായി നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് നടൻ ബാലയുടെ മുൻ ഭാര്യയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. ബാലയ്ക്കൊപ്പം രണ്ടര വർഷത്തോളം ദാമ്പത്യ ജീവിതം നയിച്ചയാളാണ് എലിസബത്ത്. ​ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം പത്ത് വർഷത്തോളം ബാലയുടേത് ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു. ശേഷം എലിസബത്തിനെ പരിചയപ്പെട്ട് ഇരുവരും പ്രണയത്തിലായി.

എട്ട് മാസത്തോളം പ്രണയിച്ചശേഷമായിരുന്നു നാടറിഞ്ഞുള്ള വിവാഹം. എന്നാൽ പ്രണയിച്ച് നടന്ന സമയത്ത് കണ്ട ബാലയെ അല്ല വിവാഹ​ശേഷം എലിസബത്ത് കണ്ടത്. ഒരു സ്ത്രീക്ക് പൊതു സമൂഹത്തിൽ വിവരിക്കാൻ കഴിയുന്നതിനും അപ്പുറമുള്ള ക്രൂരമായ മാനസീക, ശാരീരിക പീ‍ഡനങ്ങൾ എലിസബത്ത് അനുഭവിച്ചു. മൂന്ന് ദിവസം ടാപ്പ് വെള്ളം കുടിച്ച് ബാലയുടെ വീട്ടിൽ കഴിഞ്ഞ അനുഭവം വരെ എലിസബത്ത് വെളിപ്പെടുത്തിയിരുന്നു.

Elizabeth Udayan
Photo Credit: Elizabeth Udayan / Bala

ബാലയുടെ പീഡനങ്ങൾ സഹിക്കാൻ വയ്യാതെയായപ്പോഴാണ് എലിസബത്ത് സ്വന്തം വീട്ടിലേക്ക് തിരികെ പോന്നത്. ​ഗുജറാത്തിൽ ഉപരിപഠനം ചെയ്യുന്ന എലിസബത്ത് കഴിഞ്ഞ ദിവസം ആത്മഹത്യശ്രമം നടത്തിയിരുന്നു. എന്നാൽ തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. മാസങ്ങളായി നീതിക്ക് വേണ്ടി താൻ മുഖ്യമന്ത്രി അടക്കമുള്ളവരെ സമീപിച്ച് പരാതി കൊടുത്തുവെന്നും എന്നാൽ തനിക്ക് എതിരെ പുതിയ കൗണ്ടർ കേസുകൾ ഉണ്ടായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്നാണ് എലിസബത്ത് പറഞ്ഞത്.

കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിൽ ചികിത്സയിലാണ് എലിസബത്ത്. തന്റെ അവസ്ഥ കണ്ടിട്ടെങ്കിലും നിയമം തനിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന പ്രതീക്ഷയിൽ ആശുപത്രി കിടക്കയിൽ നിന്നും താൻ അനുഭവിച്ച ക്രൂരതകൾ എണ്ണി പറഞ്ഞ് എലിസബത്ത് വീഡിയോ പങ്കുവെക്കുന്നുണ്ട്.

നീര് വന്ന് വീർത്ത കയ്യിൽ ഫോൺ പിടിച്ചാണ് താൻ വീഡിയോ ചെയ്യുന്നതെന്നും ബാലയെ ഭയമുള്ളതിനാൽ വീട്ടുകാർ പോലും തന്നെ വീഡിയോ എടുക്കാൻ സഹായിക്കാറില്ലെന്നും എലിസബത്ത് പറയുന്നു. നിയമ വിലക്കുള്ളതിനാൽ നടന്റെ പേര് എലിസബത്ത് എവിടേയും പരാമർശിച്ചിട്ടില്ല. വീഡിയോ മോശമായ അവസ്ഥയിലാകും കാരണം കയ്യിൽ നീരുള്ളത് കാരണം ഒരു കയ്യിൽ ഐസ് പാക്കും മറ്റേ കയ്യിൽ കനുലയുമാണ്.

വീട്ടുകാർ വീഡിയോ എടുത്ത് തരികയുമില്ല. അവർക്ക് ഭയങ്കര പേടിയാണ്. ഞാൻ ഇങ്ങനെയുള്ള വീഡിയോ ഇടുന്നതിൽ. അതുകൊണ്ട് ‍ഞാൻ തന്നെ ഒരു കയ്യിൽ മൊബൈൽ പിടിച്ചാണ് വീഡിയോ എടുക്കുന്നത്. അയാൾ എന്നെ പീ‍ഡിപ്പിച്ചതിനും മറ്റുള്ള ആളുകളുടെ മുന്നിൽ വെച്ച് പീഡിപ്പിച്ചതിനും കല്യാണ തട്ടിപ്പ് നടത്തി എന്നതിനൊക്കെ തെളിവുണ്ട്.

Elizabeth Udayan
Photo Credit: Elizabeth Udayan / Bala

ഇതുമായി ബന്ധപ്പെട്ട കേസും മോൻസൺ മാവുങ്കലിനെ പല സെലിബ്രിറ്റികൾക്കും പരിചയപ്പെടുത്തിട്ടുള്ള ആളും വേറെ പല ഡീലിങ്സുമുള്ളയാളും മൈനർ, മേജർ പെൺകുട്ടികളെ വെച്ച് പല പരിപാടികളും നടത്തിയിട്ടുള്ളയാളുമാണ് അയാൾ. പല ക്രിമിനൽ കേസിലും ഇപ്പോഴും പ്രതിയായിട്ടുള്ളയാളെ നിങ്ങൾക്ക് പിടിക്കാൻ ഇനിയും പറ്റിയിട്ടില്ല. നീതി കിട്ടാതെ ഫ്രെസ്ട്രേറ്റഡായി ഇങ്ങനെ എങ്കിലും നീതി കിട്ടട്ടേയെന്ന് കരുതിയ ആൾക്ക് എതിരെ നടപടി എടുക്കുകയാണെങ്കിൽ എടുത്തോളു. എനിക്ക് ജയിലിൽ കിടക്കാൻ പേടിയില്ല.

ഞാൻ വാക്ക് മാറ്റി പറയാറില്ല. പരാതി പരിശോധിച്ചാൽ ജനങ്ങൾക്ക് മനസിലാകും. സിസ്റ്റം മാറ്റാൻ പറ്റില്ല. സിസ്റ്റം കാശുകാർക്ക് വേണ്ടിയിട്ടുള്ളതാണെന്നും പലരും കമന്റ് ചെയ്ത് കണ്ടു. കുറേപ്പേർ മരിച്ചിട്ടും സമരം ചെയ്തിട്ടും നിരാ​ഹാരം ഇരുന്നിട്ടുമൊക്കെ തന്നെയല്ലേ നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്.

എനിക്ക് നീതി കിട്ടുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാണ് എലിസബത്ത് വീഡിയോ അവസാനിപ്പിച്ചത്. എലിസബത്തിനെ താൻ വിവാഹം ചെയ്തിട്ടില്ലെന്നാണ് ബാല ആവർത്തിച്ച് പറയുന്നത്. മുൻ പാട്നർ എന്ന് മാത്രമാണ് വിശേഷിപ്പിക്കുന്നത്.

More from Filmibeat

Read more about: actor bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X