പലരുടേയും കണ്ണ് പെടുന്നു, ചുറ്റും അസൂയാലുക്കൾ; മരുമകൻ ബാലയ്ക്കായി തല മൊട്ടയടിച്ച് കോകിലയുടെ അമ്മ, വീഡിയോ!

ഡോ.എലിസബത്ത് ഉദയന്റെ വെളിപ്പെടുത്തലുകൾ വന്നതോടെ നടൻ ബാലയുടെ സ്വകാര്യ ജീവിതം വീണ്ടും വാർത്തകളിൽ നിറഞ്ഞ് തുടങ്ങി. ബാലയുടെ പങ്കാളിയായി കഴിഞ്ഞിരുന്നപ്പോൾ‌ മാനസീകവും ശാരീരികവുമായി ക്രൂര പീ‍ഡനങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്നാണ് എലിസബത്ത് വെളിപ്പെടുത്തിയത്. എന്നാൽ ഒന്നിനോടും ബാല പ്രതികരിക്കാൻ തയ്യാറായില്ല. ജീവിക്കൂ മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കൂവെന്നാണ് ബാല ഇതിനെതിരെ പ്രതികരിച്ച് പറഞ്ഞത്.

ഇപ്പോഴിതാ വിവാദങ്ങൾക്കിടെ നടൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പുതിയ വീഡിയോയാണ് വൈറലാകുന്നത്. നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ നിറഞ്ഞ് നിൽക്കുന്നത് നടന്റെ ഇപ്പോഴത്തെ ഭാര്യ കോകിലയും കുടുംബാം​ഗങ്ങളുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജന്മ നാടായ ചെന്നൈയിലാണ് ബാലയും ഭാര്യ കോകിലയുമുള്ളത്.

Actor Bala

സ്വന്തം വീടും കുടുംബാം​ഗങ്ങളേയും സന്ദർശിച്ച ബാല ഇപ്പോൾ ഭാര്യ കോകിലയുടെ കുടുംബത്തോടൊപ്പമാണ് താമസം. ആദ്യമായാണ് കോകിലയുടെ കുടുംബാം​ഗങ്ങൾ ബാലയുടെ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. തന്റേയും കോകിലയുടേയും സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതത്തിനായി കോകിലയുടെ അമ്മ അടുത്തിടെ തിരുപ്പതിയിൽ പോയി തല മുണ്ഡനം ചെയ്തിരുന്നു. അതിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാനായാണ് ബാല പുതിയ ചെയ്തത്.

തിരുപ്പതിയിൽ പോയാണ് മൊട്ടയടിച്ചത്. മരുമകനും മകൾക്കും വേണ്ടിയാണ് മൊട്ടയടിച്ചത്. ഒരുപാട് പേരുടെ കണ്ണ് ബാലയുടേയും കോകിലയുടേയും മേൽ പെടുന്നുണ്ട്. ഒരുപാട് അസൂയാലുക്കളുണ്ട് എന്നുമാണ് കോകിലയുടെ അമ്മ മൊട്ടയടിക്കാനുള്ള കാരണം വെളിപ്പെടുത്തി പറഞ്ഞത്.

കോകിലയുടെ തൊണ്ണൂറ്റി മൂന്ന് വയസുള്ള മുത്തശ്ശിയേയും വീഡിയോയിൽ കാണാം. ഒരു നികൃഷ്ട ശക്തിയും തൊടില്ലെന്ന് ആശിർവദിക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ ബാലയ്ക്കും കോകിലയ്ക്കുമായി വാങ്ങിയ ചെറിയ സമ്മാനങ്ങളും അമ്മയും മുത്തശ്ശിയും ചേർന്ന് കൈമാറി. ബാലയ്ക്ക് വേണ്ടി മുരുകരുടെ മോതിരവും കോകിലയ്ക്ക് വേണ്ടി കല്ല് പതിപ്പിച്ച മൂക്കൂത്തിയുമായിരുന്നു അമ്മയും മുത്തശ്ശിയും നൽകിയത്.

തനിക്ക് ഇത്തരത്തിൽ ഒരു സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബാല പറയുന്നതും വീഡിയോയിൽ കാണാം. മുത്തശ്ശി‌ തന്നെയാണ് കോകിലയെ മൂക്കുത്തി അണിയിച്ചതും. പലരും പലരും പറയും അതൊന്നും നമ്മൾ മൈന്റ് ചെയ്യേണ്ട ആവശ്യമില്ല. നമ്മൾ എപ്പോഴും ദൈവത്തിന്റെ പാതയിലാണ്. ദൈവം മാത്രമെ നമുക്കുള്ളു എന്നാണ് ബാല പറഞ്ഞത്.

Actor Bala

ദീർഘ സുമം​ഗലിയായി നന്നായി ഇരിക്കണം. മാപ്പിളൈ നൂറ്റിപ്പത്ത് വയസ് വരെ ജീവിക്കണം. അടുത്ത വർഷം നിങ്ങൾക്ക് ആൺകു‍ഞ്ഞ് പിറക്കുമെന്നാണ് ബാലയേയും കോകിലയേയും ആശിർവദിച്ച് അനു​ഗ്രഹിച്ച് മുത്തശ്ശി പറഞ്ഞത്. മൂക്കുത്തി കൊടുക്കുക എന്നത് ഒരു ചടങ്ങായതുകൊണ്ടാണ് ഇവിടെ വന്നതെന്നും ബാല വീഡിയോയിൽ പറഞ്ഞു. ഇതുപോലെ നല്ല മനസുള്ള ആളുകൾ ഒപ്പമുള്ളതിനാൽ ആര് എന്ത് ചെയ്താലും അത് കൂടോത്രമായാലും... ദൈവം മുകളിലുണ്ട്.

നാല് പേർക്ക് നന്മ ചെയ്തില്ലെങ്കിലും അടുത്തവരുടെ കുടുംബം നശിപ്പിക്കാൻ നമ്മൾ നിൽക്കരുത്. നമ്മളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. അങ്ങോട്ട് നമുക്ക് സ്നേഹമുള്ള ഒരുപാട് പേരുണ്ട്. നല്ലത് മാത്രം ചിന്തിക്കുക. എല്ലാവരും നന്നായിരിക്കട്ടെ എന്ന് പറഞ്ഞാണ് വീഡിയോ ബാല അവസാനിപ്പിച്ചത്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X