'എനിക്ക് എന്റെ മോനെ തിരികെ തന്നതിന് കേരളത്തിലുള്ളവർക്ക് നന്ദി, ആരെയും ഞാൻ ഒരിക്കലും മറക്കില്ല'; ബാലയുടെ അമ്മ!

തന്റെ ഇപ്പോഴത്തെ ജീവിതം ഒരു തരത്തിൽ നോക്കിയാൽ രണ്ടാം ജന്മമാണെന്ന് നടൻ ബാല പറയാറുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പ് മരണത്തിന്റെ പടിവാതിലിൽ നിന്നാണ് ബാല തിരികെ ജീവിതത്തിലേക്ക് എത്തിയത്. കരൾ രോ​ഗം മൂർച്ഛിച്ചതിനെ തുടർന്ന് മരണത്തോട് മല്ലിടുകയായിരുന്നു താരം.

ഇനി ബാല തിരികെ ജീവിതത്തിലേക്ക് വരില്ലെന്ന് പോലും പലരും കരുതിയിരുന്നു. അവിടെ നിന്നാണ് അത്ഭുതം എന്നപോലെ നടൻ ആരോ​ഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരികെ വന്നത്. കുറച്ച് വർഷങ്ങളായി കരൾ രോ​ഗം ബാലയെ അലട്ടുന്നുണ്ടായിരുന്നു.

അത് മൂർച്ഛിച്ചതിനെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചു. അവയവമാറ്റ ശസ്ത്രക്രിയ പോലും നടത്താൻ പറ്റാത്ത അത്രയും മോശമായി ആരോ​ഗ്യസ്ഥിതിയായിരുന്നു. വെന്റിലേറ്റർ മാറ്റിയാൽ മരണം സംഭവിക്കുമെന്ന അവസ്ഥയായിരുന്നുവെന്നും ബാല പറഞ്ഞിരുന്നു. പിന്നീട് മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

Bala

മേജർ സർജറിക്ക് ശേഷം വളരെ വേ​ഗത്തിൽ താരം ജീവിതത്തിലേക്ക് വരികയും ഫിറ്റ്നസ് അടക്കമുള്ള കാര്യങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ആരോ​ഗ്യത്തിന് പ്രധാന്യം നൽകിയാണ് ബാല മുന്നോട്ട് പോകുന്നത്. കേരളത്തിൽ തന്നെയായിരുന്നു ചികിത്സ നടന്നത്. ഭാര്യ എലിസബത്താണ് ബാലയെ പരിചരിച്ചത്.

സർജറിക്ക് ശേഷം പഴയ ബാലയെ താരത്തിൽ കാണാൻ സാധിക്കുന്നുണ്ടെന്നാണ് ആരാധകരും പറയാറുള്ളത്. അതേസമയം ഒരു വർഷത്തിന് ശേഷം ബാല ജന്മനാടായ ചെന്നൈയിലേക്ക് കഴിഞ്ഞ ദിവസം പോയിരുന്നു. അമ്മയെ കാണാനാണ് താരം പോയത്. ഒപ്പം എലിസബത്തുമുണ്ടായിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകൾ‌ ഉള്ളതിനാലാണ് അമ്മയ്ക്ക് ബാലയെ കാണാൻ കൊച്ചയിലേക്ക് വരാൻ സാധിക്കാതെ പോയത്. ഒരു വർഷത്തിന് ശേഷം മകനെ പൂർണ ആരോ​ഗ്യവാനായി കണ്ടപ്പോൾ നിറകണ്ണുകളോടെയാണ് അമ്മ സ്വീകരിച്ചത്. ആരതിയും ഉഴിഞ്ഞു.

ഇപ്പോഴിതാ തന്റെ മകനെ ആരോ​ഗ്യവാനായി തിരികെ തന്ന കേരള ജനതയോടുള്ള നന്ദിയും സ്നേഹവും അറിയിച്ച് എത്തിയിരിക്കുകയാണ് ബാലയുടെ അമ്മ. എന്റെ മകനെ ഇങ്ങനെ എനിക്ക് തിരികെ തന്നെ മലയാളി മക്കൾക്ക് നന്ദി എന്നാണ് വീഡിയോയിൽ ബാലയുടെ അമ്മ പറയുന്നത്.

Bala

'എനിക്ക് എന്റെ മോനെ ഇങ്ങനെ തന്നതിന് നന്ദി. ഒപ്പേറഷൻ സമയത്ത് ഒരുപാട് ആളുകളാണ് മകന് വേണ്ടി പ്രാർത്ഥിച്ചത്. അവന് വേണ്ടി രക്തം ദാനം നൽകാൻ ഒരുപാട് പേരെത്തി. അവർക്കെല്ലാം എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി അറിയിക്കുന്നുവെന്ന്', അമ്മ പറഞ്ഞു. ചെന്നൈയിലെ അവധി ആ​ഘോഷം കഴിഞ്ഞ് ബാലയും എലിസബത്തും കൊച്ചിക്ക് മടങ്ങുകയാണ്.

എന്നാൽ അമ്മ സങ്കടത്തിലാണ് ഞാൻ പെട്ടെന്ന് തിരികെ പോകുന്നതിൽ എന്നാണ് ബാല പറയുന്നത്. അമ്മയുടെ ഷോ നടക്കാൻ പോകുന്നതുകൊണ്ട് എനിക്ക് പെട്ടെന്ന് പോകേണ്ടതുണ്ട്. അത് കഴിഞ്ഞാൽ ഉടനെ തന്നെ എന്റെ അമ്മയുടെ അടുത്തേക്ക് ഞാൻ ഓടിയെത്തുമെന്നും ബാല പറഞ്ഞു.

ഓണത്തിന് മുൻകൂട്ടി ആശംസകളും കുടുംബം നേരുന്നുണ്ട്. അമ്മയും മകനും തമ്മിലുള്ള നിമിഷങ്ങൾ കണ്ണുകളെ ഈറൻ അണിയിച്ചിട്ടുണ്ടെന്നാണ് ആരാധകരും വീഡിയോ കണ്ട് കുറിച്ചത്. 'ബാലയുടെ ഓരോ വീഡിയോ കാണുമ്പോഴും നമ്മുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടാകുന്നു. എന്തോ ഒരു സന്തോഷം. ഈ അവസ്ഥയിലേക്ക് ബാല തിരിച്ചെത്താൻ കുറെ കാലങ്ങൾ എടുത്തു.'

'എലിസബത്തിലും ആ മാറ്റങ്ങൾ നന്നായി ഉണ്ട്. ഒരുപക്ഷെ ഇങ്ങനെ ഒരാൾ കൂടെ ഉണ്ടായത് കൊണ്ടാകാം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തിരിച്ച് വരവ് ബാലയ്ക് ഉണ്ടായത്. വളരെ സന്തോഷം. ഒരു മനുഷ്യൻ നശിച്ച് പോയിടത്ത് നിന്നും തിരിച്ച് ശക്തമായി വരുന്നത് പലർക്കും ഒരു പ്രചോദനവും ആവട്ടെ', എന്നാണ് താരത്തിന്റെ ഒരു ആരാധകൻ കമന്റ് ചെയ്തത്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X