ബാലയില്‍ നിന്നും രക്ഷപ്പെട്ടോളൂ, സത്യം നിങ്ങള്‍ക്കല്ലേ അറിയുകയുള്ളു! എലിസബത്ത് മിണ്ടാതിരിക്കരുതെന്ന് ആരാധകര്‍

നടന്‍ ബാലയും മുന്‍ഭാര്യ അമൃത സുരേഷും തമ്മിലുള്ള വാക്കുതര്‍ക്കവും മകളുടെ തുറന്ന് പറച്ചിലുമൊക്കെ വലിയ വാര്‍ത്തകളായിരിക്കുകയാണ്. നടനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് അമൃത രംഗത്ത് വന്നതും. ഇതിനിടെ ബാലയുടെ രണ്ടാമത്തെ ഭാര്യയും ഡോക്ടറുമായ എലിസബത്തിന്റെ ഒരു വീഡിയോ കൂടി വൈറലാവുകയാണ്.

അമൃതയുമായി വേര്‍പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാല എലിസബത്തുമായി അടുപ്പത്തിലാവുന്നത്. ബാലയുടെ ആരാധികയായിരുന്ന എലിസബത്തിനെ നടന്‍ സോഷ്യല്‍ മീഡിയ വഴി കണ്ടെത്തി പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധവും അധികകാലം നീണ്ട് പോയില്ല. ഇരുവരും വേര്‍പിരിഞ്ഞതായിട്ടാണ് വിവരം.

bala-wife-

അതേ സമയം ഡോക്ടര്‍ കൂടി ആയ എലിസബത്ത് യൂട്യൂബ് ചാനലില്‍ സജീവമായി കൊണ്ടിരിക്കുകയാണ്. മിക്കപ്പോഴും ആരോഗ്യപരമായ കാര്യങ്ങളും മെഡിക്കല്‍ വിഷയങ്ങളുമൊക്കെയാണ് വീഡിയോയിലൂടെ പറയാറുള്ളത്. അത്തരത്തില്‍ പുതിയൊരു വീഡിയോയുമായിട്ടാണ് എലിസബത്തിപ്പോള്‍ എത്തിയിരിക്കുന്നത്. നിലവില്‍ അഹമ്മദാബാദിലെ ഒരു ആശുപത്രയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണ് താരം.

ജോലി ചെയ്യുന്ന ആശുപത്രിയുടെ മുന്‍പില്‍ നിന്നുമാണ് പുതിയൊരു വീഡിയോയുമായി എലിസബത്ത് എത്തിയിരിക്കുന്നത്. മെന്റല്‍ ഹെല്‍ത്തിനെ കുറിച്ചാണ് പുതിയ വീഡിയോയില്‍ താരം സംസാരിക്കുന്നത്.

'ആരുമില്ലെന്ന തോന്നലുകളും ഡിപ്രെഷനാണെങ്കില്‍ സൈക്രാട്ടിസ്റ്റിനെ കാണിക്കണം. മറ്റു അസുഖങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ആശുപത്രിയില്‍ പോകാറുണ്ട്. അതിന് ആര്‍ക്കും കുഴപ്പമില്ല. എന്നാല്‍ മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ നമ്മള്‍ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ പലരും അതൊരു നാണക്കേട് പോലെയാണ് കാണുന്നത് അങ്ങനെ അല്ല വേണ്ടത്. നമ്മുടെ സന്തോഷത്തിനാണ് പ്രധാന്യം കൊടുക്കേണ്ടത്.

വൈദ്യ സഹായം വേണ്ടുന്ന അവസരങ്ങളില്‍ ഉറപ്പായും അത് എടുക്കേണ്ടതാണ്. നമ്മള്‍ക്ക് പല അവസരങ്ങളിലും ഇക്കാര്യം ആരോടും ഷെയര്‍ ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യം ഉണ്ടാകും. എന്നാല്‍ ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. നമുക്ക് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ആളുകളോട് അത് തുറന്നു പറയണം. സുഹൃത്തുക്കളോടോ മാതാപിതാക്കളോടോ പറയുക. മനസ്സിന്റെ ഭാരം കുറയ്ക്കണം. ആരോടും ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉറപ്പായും ഡോക്ടറുടെ സഹായം തേടുക.

ആരും ഒപ്പം ഉണ്ടാകില്ലെന്ന് തോന്നും, അതോര്‍ത്ത് സങ്കടപെടരുത്. മരുന്ന് എടുക്കുന്നതാകും നല്ലത്. ലോങ്ങ് ടെം ഗോള്‍ എടുക്കുന്നതിലും നല്ലത് ചെറിയ ചെറിയ ഗോളുകള്‍ ഉള്‍പ്പെടുത്തുന്നതാണ്. ഒരു ദിവസം നമ്മുടെ ജീവിതത്തില്‍ നടക്കുന്ന നല്ല കാര്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുക. അതൊക്കെ നേട്ടങ്ങളായി മാത്രം കരുതുക. അത് എല്ലാ ദിവസങ്ങളിലും ശീലം ആക്കുക.

bala-wife-

നടക്കുകയും എഴുതുകയും ഭക്ഷണം കഴിക്കുന്നതുമൊക്കെ ശീലമാക്കുക. മെഡിറ്റേഷനും, നല്ല ആഹാരങ്ങളും കഴിക്കുന്നതിലൂടെ നമ്മുടെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍ ഇതൊന്നും അല്ല കാര്യങ്ങള്‍, ബേബി സ്റ്റെപ്പ് വച്ച് ആണെങ്കിലും മുന്‍പോട്ട് പോവുക. ആരുമില്ലെങ്കിലും ഒരു പ്രശ്‌നം ഇല്ല. നമ്മുടെ സന്തോഷം നമ്മള്‍ തന്നെയാണ് കണ്ടുപിടിക്കേണ്ടത്.

വൈദ്യസഹായം വേണമെങ്കില്‍ ഉറപ്പായും കാണം. അതിന് ആരെയും ആശ്രയിക്കേണ്ടതുമില്ല. ഇപ്പോള്‍ ഓണ്‍ലെനായിട്ടും സേവനങ്ങള്‍ ഉണ്ട്. ഒരിക്കലും നഷ്ടപെട്ടത് ഓര്‍ത്തു ദു:ഖിക്കാന്‍ നില്‍ക്കരുത്. ആരും ഒപ്പമില്ലെങ്കിലും മുന്‍പോട്ട് പോയി കൊണ്ടിരിക്കണമെന്നും' പറഞ്ഞാണ് എലിസബത്ത് വീഡിയോ അവസാനിപ്പിക്കുന്നത്.

അതേ സമയം എലിസബത്തിന്റെ വീഡിയോയുടെ താഴെ അമൃതയെയും മകളെയും സപ്പോര്‍ട്ട് ചെയ്യാന്‍ പറയുകയാണ് ആളുകള്‍. പാപ്പുവിനെ വളരെ മോശം വാക്കുകള്‍ ഉപയോഗിച്ച് ആളുകള്‍ പരിഹസിക്കുന്നു. മകളെ ഇത്തരം ആക്രമണങ്ങളിലേക്ക് വലിച്ചിട്ട ബാലയെ കുറിച്ച് നിങ്ങളും സംസാരിക്കണം. സത്യം നിങ്ങള്‍ക്കും അറിയുന്നതല്ലേ.. മിണ്ടാതിരിക്കരുത്, ബാലയില്‍ നിന്ന് രക്ഷപ്പെട്ടോളൂ... എന്നിങ്ങനെ അനവധി കമന്റുകളാണ് എലിസബത്തിന് വന്നുകൊണ്ടിരിക്കുന്നത്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X