'നല്ല പാത്ത്ക്കങ്കപ്പാ... ഇത് താൻ ഫൈനൽ...'; മുറപ്പെണ്ണ് കോകിലയെ താലി ചാർത്തും മുമ്പ് നിറചിരിയോടെ ബാല പറഞ്ഞത്!

ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന യുവനടനായിരുന്നു ബാലകുമാർ എന്ന നടൻ ബാല. ബി​ഗ് ബിയും സാ​ഗർ ഏലിയാസ് ജാക്കി റിലോഡഡുമെല്ലാം കണ്ട് ബാലയെ സെലിബ്രിറ്റി ക്രഷായി മനസിൽ കൊണ്ട് നടന്നിരുന്ന ഒരുപാട് പെൺകുട്ടികൾ കേരളത്തിലുണ്ടായിരുന്നു. വില്ലനായും നായകനായും സഹനടനായുമെല്ലാം ഒരു കാലത്ത് മലയാളത്തിൽ സജീവമായിരുന്ന ബാല നല്ലൊരു കഥാപാത്രം സിനിമയിൽ ചെയ്തിട്ട് നാളുകളേറെയായി.

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷത്തിൽ ബാല പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം നല്ലൊരു കഥാപാത്രം ബാലയുടേതായി പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. എന്നും ബാലയുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് നടന്റെ സ്വകാര്യ ജീവിതമാണ്. ഇപ്പോഴിതാ നടൻ വീണ്ടും വിവാഹിതനായിരിക്കുകയാണ്.

Bala kokila

ബാലയുടെ നാലാം വിവാഹമാണ് ഇന്ന് നടന്നതെന്നാണ് പറയപ്പെടുന്നത്. കാരണം അമൃതയെ വിവാഹം ചെയ്യും മുമ്പ് മറ്റൊരു പെൺകുട്ടിയെ കൂടി ബാല വിവാഹം ചെയ്തിട്ടുണ്ടത്രെ. ശേഷമാണ് കേരളത്തിൽ വന്ന് സെറ്റിലാകുന്നതും അമൃതയെ പരിചയപ്പെടുന്നതും വിവാഹം ചെയ്യുന്നതും. ആ ബന്ധത്തിൽ ഒരു കുഞ്ഞ് പിറന്നശേഷം ഇരുവരും വേർപിരിഞ്ഞു. പിന്നീട് വർഷങ്ങൾക്കുശേഷം 2021ൽ ഡോക്ടറായ എലിസബത്ത് ഉദയനെ ബാല വിവാഹം ചെയ്തു.

ആ ബന്ധവും തകർന്നതോടെയാണ് ഇപ്പോൾ മുറപ്പെണ്ണായ കോകിലയെ ബാല ജീവിത സഖിയായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ബാലയ്ക്കൊപ്പം കൊച്ചിയിലെ വീട്ടിൽ കോകിലയും താമസിക്കുന്നുണ്ട്. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകില. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു.

രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കോകിലയെ താലി ചാർത്തും മുമ്പ് ബാല പൊട്ടിച്ചിരിച്ച് പറഞ്ഞ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്. താലി കയ്യിൽ നൽകിയശേഷം കാർമികൻ ബാലയോട് താലി എല്ലാവരേയും ഉയർത്തി കാണിക്കാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് ബാലയുടെ ത​ഗ് ഡയലോ​ഗ് വന്നത്. നല്ല പാത്ത്ക്കങ്കപ്പാ... ഇത് താൻ ഫൈനൽ... എന്നാണ് ചിരിയോടെ ബാല പറഞ്ഞത്.

വധു കോകിലയും ചുറ്റും കൂടി നിന്നവരുമെല്ലാം ബാലയുടെ കമന്റ് കേട്ട് പൊട്ടിച്ചിരിക്കുന്നതും സെലിസ്പോട്ട് മീഡിയ എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ കാണാം. നാലാം വിവാഹമായതുകൊണ്ട് തന്നെ വിമർശനങ്ങൾ ഉണ്ടാകുമെന്നത് ബാലയ്ക്കും അറിയാം. അതിനാൽ അനു​ഗ്രഹിക്കാൻ കഴിയുമെങ്കിൽ അനു​ഗ്രഹിക്കൂ എന്നാണ് വിവാഹശേഷം മീഡിയയോട് സംസാരിക്കവെ ബാല പറഞ്ഞത്.

Bala kokila

കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു... ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോ​ഗ്യനില മാറി. നല്ല നിലയിൽ മുമ്പോട്ട് പോകാൻ സാധിക്കുന്നു.

നിങ്ങൾക്ക് മനസാൽ അനു​ഗ്രഹിക്കാൻ കഴിയുമെങ്കിൽ അനു​ഗ്രഹിക്കൂ എന്നാണ് വിവാഹത്തിന് ശേഷം ബാല പറഞ്ഞത്. കോകിലയുടെ വളരെ നാളായുള്ള ആ​ഗ്രഹം കൂടിയായിരുന്നു ഈ വിവാ​ഹമെന്നും ബാല കൂട്ടിച്ചേർത്തു. ആദ്യ വിവാഹവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഭാര്യയായ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതിനാൽ വിവാഹത്തിന് മറ്റ് നിയമപരമായ തടസങ്ങളില്ലെന്നും പറയപ്പെടുന്നു.

അതേസമയം പുനർ വിവാഹമായതിനാലും വിവാദങ്ങൾ കത്തിനിൽക്കുന്നതിനാലും പരിഹസിച്ചുള്ള കമന്റുകളാണ് ബാലയുടെ വിവാഹ വീഡിയോകൾക്ക് താഴെ ഏറെയും വരുന്നത്. ഇത് എത്ര നാളത്തേക്കാണ്...? ഇതിൽ എങ്കിലും അവസാനിപ്പിക്കുമോ എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്.

Read more about: actor bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X