'ബാല അറിയാൻ വേണ്ടി പറയുന്നതുപോലെ... ബാലയെ കാണാൻ പോകുന്നില്ലേ..?'; നാട്ടിൽ അവധിക്കെത്തി എലിസബത്ത്!
നടൻ ബാലയുടെ രണ്ട് വിവാഹങ്ങളും പ്രണയ വിവാഹങ്ങളായിരുന്നു. ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യത്തെ ഭാര്യ. എന്നാൽ നാല് വർഷത്തിന് അടുത്ത് ഒരുമിച്ച് ജീവിച്ചശേഷം ഇരുവരും വേർപിരിഞ്ഞു. ആ ബന്ധത്തിൽ അവന്തിക എന്നൊരു മകളും ബാലയ്ക്കുണ്ട്. ബന്ധം വേർപ്പെടുത്തിയപ്പോൾ അവന്തികയുടെ സംരക്ഷണം അമൃത സുരേഷ് ഏറ്റെടുത്തു.
ശേഷം പത്ത് വർഷത്തിന് അടുത്ത് സിംഗിൾ ലൈഫ് നയിച്ചശേഷം രണ്ട് വർഷം മുമ്പാണ് ബാല ഡോക്ടറായ എലിസബത്തിനെ വിവാഹം ചെയ്തത്. തൃശൂർ സ്വദേശിനിയാണ് എലിസബത്ത്. വലിയ ആഘോഷമൊന്നുമില്ലാതെ കൊച്ചിയിൽ വെച്ചായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. ശേഷം കുടുംബ ജീവിതത്തോടൊപ്പം പ്രൊഫഷനും എലിസബത്ത് മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് ബാലയ്ക്ക് കരൾ രോഗം മൂർച്ഛിച്ചതും സർജറി അടക്കമുള്ളവ നടന്നതും.

ആ സമയത്തെല്ലാം ഒപ്പം തുണയായി നിന്ന് ശുശ്രൂഷിച്ച് ബാലയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് എലിസബത്താണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ബാലയ്ക്കൊപ്പം എലിസബത്ത് ഇല്ല. പൊതുവെ എപ്പോഴും ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാറുണ്ട്. ഇരുവരും ഏത് കാര്യത്തിനും ഒരുമിച്ച് ഉണ്ടാകാറുമുണ്ട്.
പിന്നീട് പെട്ടന്നൊരു ദിവസം മുതൽ എലിസബത്തിനെ ബാലയ്ക്കൊപ്പം കാണാതാവുകയായിരുന്നു. തന്റെ വിശേഷങ്ങളെല്ലാം അപ്പോഴും എലിസബത്ത് സ്വന്തം യുട്യൂബ് ചാനൽ വഴി ആരാധകരിലേക്ക് എത്തിക്കാറുണ്ടായിരുന്നു. അതിലൊന്നിലാണ് താൻ ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും ഡോക്ടർ ജോലിക്കായി നാടുവിട്ട് വന്നിരിക്കുകയാണെന്നും എലിസബത്ത് പറഞ്ഞത്. എന്നാൽ എവിടെയാണ് എലിസബത്ത് ജോലി ചെയ്യുന്നതെന്ന് വ്യക്തമല്ല.
സ്ഥലം എലിസബത്ത് വെളിപ്പെടുത്തിയിട്ടുമില്ല. നോർത്ത് ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിലാണോ അതോ ഇന്ത്യയ്ക്ക് പുറത്തുള്ള ഏതെങ്കിലും രാജ്യത്താണോയെന്നത് വ്യക്തമല്ല. ജോലിയിൽ പ്രവേശിച്ചശേഷം ആദ്യമായി ഇതാ നാട്ടിൽ തിരികെ എത്തിയിരിക്കുകയാണ് എലിസബത്ത്. യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം എലിസബത്ത് വെളിപ്പെടുത്തിയത്.
നാട്ടിലേക്കുള്ള വിമാനം കാത്ത് ഇരിക്കുന്ന സമയത്ത് പകർത്തിയ വീഡിയോയിലാണ് താൻ അവധിക്കായി നാട്ടിലേക്ക് പോവുകയാണെന്ന് എലിസബത്ത് പറഞ്ഞത്. ക്രിസ്മസിനും ന്യുഇയറിനും അവധി ലഭിക്കാതിരുന്നതുകൊണ്ടാണ് വരാതിരുന്നതെന്നും വീഡിയോയിൽ എലിസബത്ത് പറഞ്ഞു. ഒപ്പം ന്യൂഇയർ ആശംസകളും എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലമാകാനുള്ള ആശംസകളും എലിസബത്ത് നേർന്നു.

നാട്ടിലെത്തിയ സന്തോഷം എലിസബത്ത് പങ്കിട്ടതോടെ ബാലയെ കാണാൻ പോകുമോ എന്ന ചോദ്യങ്ങളാണ് ആരാധകരിൽ നിന്നും ഏറെയും വരുന്നത്. ബാലയെ ഉപേക്ഷിച്ചോ?, ബാലയുടെ അടുത്തേക്ക് പോകുമോ?, എലിസബത്ത് ന്യൂഇയർ ആശംസയൊക്കെ പറയുന്നത് കേൾക്കുമ്പോൾ ബാല അറിയാൻ വേണ്ടി പറയുന്നത് പോലെ തോന്നുന്നു എന്നെല്ലാമാണ് കമന്റുകൾ. എലിസബത്ത് മെലിഞ്ഞ് കൂടുതൽ സുന്ദരിയായിയെന്നും കമന്റുകളുണ്ട്.
അതേസമയം അടുത്തിടെ എലിസബത്തിനെ കുറിച്ച് ബാലയോട് ചോദിച്ചപ്പോൾ നടന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. 'എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാന്‍ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം... എലിസബത്തിനെ കുറിച്ച് ഞാന്‍ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്.'
'പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല... വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്.'
'ഞാന്‍ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാന്‍ പറയില്ല. ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം...', എന്നാണ് ബാല എലിസബത്തിനെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. ഷെഫീക്കിന്റെ സന്തോഷമാണ് ബാല അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications