'പണിക്ക് പോകുന്നില്ലേ..? ശരിക്കും ഡോക്ടർ തന്നെയല്ലേ..? തെണ്ടി തിരിഞ്ഞ് നടക്കുകയാണോ..?'; മറുപടിയുമായി എലിസബത്ത്

കുറച്ച് അധികം വർഷങ്ങളായി സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും എലിസബത്ത് ഉദയനെ മലയാളികൾ അടുത്തറിഞ്ഞത് നടൻ ബാലയുമായുള്ള വിവാഹത്തിനുശേഷമാണ്. അമ‍ൃത സുരേഷുമായുള്ള വിവാഹമോചനത്തിനുശേഷമാണ് ബാല എലിസബത്തിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും ജീവിത പങ്കാളിയാക്കുന്നതും. ഡോക്ടറാണ് എലിസബത്ത്. തൃശൂർ സ്വ​ദേശിനിയായ എലിസബത്തും ബാലയും കഴിഞ്ഞ കുറച്ച് മാസങ്ങളായി പിരിഞ്ഞ് താമസിക്കുകയാണ്. എന്നാൽ വിവാഹമോചിതരായോ ഇല്ലയോ എന്നതിൽ വ്യക്തതയില്ല.

എലിസബത്തുമായുള്ള പ്രശ്നം എന്താണെന്ന് വെളിപ്പെടുത്താൻ ഇതുവരെയും ബാലയും തയ്യാറായിട്ടില്ല. ബാലയുമായുള്ള വിവാഹശേഷം കേരളത്തിൽ കുറേക്കാലം ഡോക്ടറായി ജോലി ചെയ്തിരുന്നു എലിസബത്ത്. പത്നിയുടെ ആശുപത്രി സന്ദർശിച്ച് രോ​ഗികളുമായും ജീവനക്കാരുമായും കുശലം പറയുന്നതിന്റെയും ഫോട്ടോകൾ പകർത്തുന്നതിന്റെയും ചിത്രങ്ങൾ ബാല തന്നെ സോഷ്യൽമീഡിയ വഴി പങ്കിടുകയും ചെയ്തിരുന്നു.

Elizabeth Udayan bala

ബാലയുടെ എല്ലാ അവസ്ഥയിലും ഒപ്പം കരുത്തായി നിന്ന എലിസബത്തിനെ ബാലയ്ക്കൊപ്പം കാണാൻ സാധിക്കാത്തതിൽ പ്രേക്ഷകർക്കും വിഷമമുണ്ട്. അതുകൊണ്ട് തന്നെയാണ് നിരന്തരമായി കമന്റ്സിലൂടെയും മറ്റും എലിസബത്തിനെ കുറിച്ച് ബാലയോട് ആരാധകർ തിരക്കുന്നതും. ബാലയുമായി വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയശേഷം തന്റെ പ്രൊഫഷണൽ ലൈഫിനാണ് എലിസബത്ത് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.

അതുകൊണ്ട് തന്നെയാണ് ​ഗുജാറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ പോലും പോയി എലിസബത്ത് സേവനമനുഷ്ഠിച്ചത്. എലിസബത്ത് സോഷ്യൽമീഡിയയിൽ വളരെ സജീവമായതിനാൽ താരപത്നിയുടെ ജീവിതത്തിൽ നടക്കുന്ന ഓരോ പുതിയ വിശേഷങ്ങളും ആരാധകരിലേക്ക് അതിവേ​ഗം എത്തും. എന്നാൽ ചിലർ എലിസബത്തിന്റെ ജോലിയേയും ജീവിതരീതിയേയുമെല്ലാം വിമർശിച്ച് എത്താറുണ്ട്.

ഗുജറാത്തിൽ ഡോക്ടറായി ജോലി നോക്കി വരുന്നതിന്റെ ഇടയിലാണ് എലിസബത്ത് ഒരു ലോങ്ങ് ലീവ് എടുത്ത് മാറി നിന്നത്. ഇതിനെതിരെയാണ് ചിലർ പരിഹാസ രീതിയിലുള്ള ചോദ്യങ്ങളുമായി എത്തിയത്. പണിയില്ലേ പണിക്ക് പോകുന്നില്ലേ?, ശരിക്കും ഡോക്ടർ തന്നെയല്ലേ. തെണ്ടി തിരിഞ്ഞ് നടക്കുകയാണോ? എന്നുള്ള ചോദ്യങ്ങളൊക്കെയാണ് എലിസബത്ത് ഏറെയും നേരിടേണ്ടി വരാറുള്ളത്. യോഗ ചെയ്ത് നടക്കുന്നു, വീഡിയോ ചെയ്യുന്നു, ഭക്ഷണം കഴിക്കുന്നു ഉറങ്ങുന്നു എന്നൊക്കെയുള്ള ചോദ്യങ്ങളും അക്കൂട്ടത്തിലുണ്ട്.

അത്തരത്തിൽ തന്നെ പരിഹ​സിച്ചവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് എലിസബത്ത് ഇപ്പോൾ. സ്നേഹത്തോടെ എന്നോട് ചോദിക്കുന്നത് കേട്ടാൽ മനസിലാകും. അല്ലാതെയുള്ള ചോദ്യങ്ങളുടെ അർത്ഥവും എനിക്ക് അറിയാം. എല്ലാത്തിനും മറുപടി നൽകാൻ സാധിക്കുന്നില്ല. പറ്റുന്നതിനൊക്കെ മറുപടി നൽകാറുണ്ട്.

Elizabeth Udayan bala

പക്ഷെ ചില നെഗറ്റീവ് കമന്റ്സുകൾക്ക് മറുപടി നൽകാനാകില്ല. പക്ഷെ ഇതൊക്കെ എനിക്ക് ശീലമായി. സ്വയം ക്ലെൻസിംഗിന് അൽപ്പം സമയം വേണം. ബ്രേക്ക് എടുത്തപ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു. എനിക്ക് വേണ്ടി കുറച്ച് സമയം വേണം അതിനായിരുന്നു ഈ ലോങ്ങ് ബ്രേക്കെന്ന്. അന്നുവന്ന സമയത്ത് തന്നെ ഞാൻ ഇതൊക്കെ പറഞ്ഞതാണ്.

ഗുജറാത്തിലാണ് ജോലി ചെയ്തിരുന്നത്. ഒരു ലോങ്ങ് ലീവ് എടുത്താണ് ഞാൻ വന്നിരിക്കുന്നത്. എനിക്ക് ഒരു പ്രയോറിറ്റി കൊടുക്കുക എന്നതാണ് ഇപ്പോൾ ഇമ്പോർട്ടന്റ്. സെൽഫ് പ്രയോറിറ്റിയെന്ന് പറയില്ലേ അതിനായിരുന്നു ഇത്തരം ഒരു ബ്രേക്ക്. ഞാൻ തെണ്ടി തിരിയുന്നു എന്നൊക്കെയാണ് യാത്ര പോകുന്നത് കണ്ടപ്പോൾ ചിലർ പറഞ്ഞത്. പക്ഷെ നമ്മൾ ഇന്ത്യക്ക് പുറത്തേക്കാണ് യാത്ര പോയത്.

അത്തരം യാത്രകൾ മനസിന് സന്തോഷം നൽകുന്നതിനൊപ്പം തന്നെ അവരുടെ കൾച്ചർ പഠിക്കാനുള്ള ഒരു അവസരം കൂടിയാണ്. അതിനെ തെണ്ടി തിരിഞ്ഞ് നടക്കുന്നുവെന്ന് പറയുന്നത് ശരിയല്ല.

പിന്നെ ഉറങ്ങാൻ അൽപ്പം സമയം. അത് ബോഡിയിലേ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കും. ഇതിനൊക്കെ എനിക്ക് സമയം വേണമായിരുന്നു. ഞാൻ ഇപ്പോൾ 16 കിലോയോളമാണ് ഒമ്പത് മാസം കൊണ്ട് കുറച്ചത്. ലീവ് എടുത്തുവന്ന സമയത്താണ് എനിക്ക് കുറച്ച് ഹെൽത്തി ഡയറ്റൊക്കെ ഫോളോ ചെയ്യാനായത്. അതുകൊണ്ട് തന്നെ ഹെൽത്ത് എനിക്ക് സംരക്ഷിക്കാൻ കഴിഞ്ഞു എന്നുമാണ് പരിഹസിച്ച ആളുകൾക്കുള്ള മറുപടിയായി എലിസബത്ത് പറഞ്ഞത്.

എലിസബത്തിന്റെ പുതിയ വീഡിയോയ്ക്ക് താഴെയും ബാലയെ കുറിച്ചുള്ള ചോദ്യങ്ങളുണ്ട്. പക്ഷെ വ്യക്തി ജീവിതത്തെ കുറിച്ച് സോഷ്യൽമീഡിയയിൽ സംസാരിക്കില്ലെന്ന ദൃഢനിശ്ചയത്തിലാണ് എലിസബത്ത്.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X