'ആരോടും ദേഷ്യമോ വിഷമമോ ഒന്നുമില്ല... കൂടുതൽ അറ്റാച്ച്ഡാകുന്ന ആളാണ് ഞാൻ അതുകൊണ്ടുതന്നെ പേടിയാണ്'
കുറച്ച് നാളുകൾക്ക് മുമ്പ് വരെ നടൻ ബാലയും ഭാര്യ എലിസബത്ത് ഉദയനും മലയാളികൾക്ക് ഏറെ പ്രിയങ്കരരായിരുന്നു. ബാലയുടെ ഭാര്യ എന്നതിലുപരി എലിസബത്തിന്റെ നിഷ്കളങ്കതയേയും വ്യക്തിത്വത്തേയുമാണ് ആരാധകർ സ്നേഹിച്ചിരുന്നത്. ഡോക്ടറായ എലിസബത്ത് ബാലയുമായുള്ള വിവാഹശേഷം സോഷ്യൽമീഡിയയിൽ കൂടുതൽ ആക്ടീവാകുകയായിരുന്നു. ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനത്തിനുശേഷം വർഷങ്ങളോളം ബാലയുടെ ജീവിതം ഒറ്റയ്ക്കായിരുന്നു. പിന്നീടാണ് എലിസബത്തിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും വിവാഹിതരാകാമെന്ന തീരുമാനത്തിലേക്ക് എത്തുന്നതും.
ഇരുവരുടെയും വിവാഹം ആർഭാടത്തോടെ ബന്ധുക്കളുടെയും സിനിമാ താരങ്ങളുടെയുമെല്ലാം സാന്നിധ്യത്തിലാണ് നടന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് വരെ സന്തുഷ്ടമായ ദാമ്പത്യ ജീവിതവുമായിരുന്നു ഇരുവരുടേതും. ഒരു വർഷം മുമ്പ് ബാലയ്ക്ക് കരൾ രോഗം മൂർച്ഛിച്ചപ്പോഴും താങ്ങായി ഒപ്പം നിന്ന് നടനെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും എലിസബത്തായിരുന്നു.

എലിസബത്തിന്റെ സ്നേഹവും പരിചരണവും മരുന്നിനൊപ്പം ചേർന്നതുകൊണ്ട് തന്നെ അതിവേഗത്തിൽ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിക്കാൻ ബാലയ്ക്കും കഴിഞ്ഞു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും അകന്ന് കഴിയുകയാണ്. ബാല കൊച്ചിയിലും എലിസബത്ത് കുടുംബത്തോടൊപ്പം തൃശൂരിലും മറ്റുമായാണ് താമസം. കൂടാതെ ഡോക്ടറായി ജോലി ചെയ്യുന്നുമുണ്ട്. സ്വന്തമായി ഒരു യുട്യൂബ് ചാനലും എലിസബത്തിനുണ്ട്.
അതുവഴി അടുത്തിടെ നടത്തിയ വിദേശ യാത്രയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം എലിസബത്ത് പങ്കിടുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെയും തന്റെയും ബാലയുടെയും ദാമ്പത്യ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് എലിസബത്ത് വെളിപ്പെടുത്തിയിട്ടില്ല. ബാലയോട് പലപ്പോഴായി ആരാധകർ ഇക്കാര്യം ചോദിച്ചെങ്കിലും നടനും പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
എലിസബത്ത് തങ്കം പോലൊരു പെൺകുട്ടിയാണെന്നും ഒരു കാലത്തും താൻ അവളെ കുറ്റപ്പെടുത്തുകയില്ലെന്നുമാണ് ബാല പറഞ്ഞത്. ഇപ്പോഴിതാ തന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരന്തരമായി വരുന്ന കമന്റുകൾക്കും മേസേജുകൾക്കും മറുപടി നൽകുകയാണ് പുതിയ വീഡിയോയിലൂടെ എലിസബത്ത്. നെഗറ്റീവ് കമന്റസിനോട് ഞാൻ പ്രതികരിക്കാറില്ല. പിന്നെ കുറെയധികം അല്ലാത്ത കമന്റ്സും വരുന്നുണ്ട്.
നെഗറ്റീവ് കമന്റസ് ഞാൻ ഡിലീറ്റ് ചെയ്യാറുമുണ്ട്. പിന്നെ കുറെ മെസേജുകൾ എനിക്ക് ഇൻബോക്സിൽ വരുന്നുമുണ്ട്. പക്ഷെ എല്ലാത്തിനോടും റിയാക്ട് ചെയ്യാൻ സമയം കിട്ടാറില്ല. ഡെയ്ലി ചിലപ്പോൾ റിപ്ലൈ ചെയ്യാൻ പറ്റിയെന്ന് വരില്ല. മൂന്ന് വർഷം മുമ്പേ വരെ എഫ്ബിയിൽ ഒരു നല്ല സൗഹൃദം ഉണ്ടാക്കണമെന്ന് ആഗ്രഹിച്ച ആളാണ്. കൂടുതൽ അറ്റാച്ച്മെന്റാകുന്ന ആളാണ് ഞാൻ അതുകൊണ്ടുതന്നെ പേടിയാണ്.

ഇനി കൂടുതൽ അടുക്കുമോയെന്ന് കരുതി കുറച്ച് ഡിസ്റ്റൻസ് നോക്കിയാണ് നിൽക്കുന്നത്. ദേഷ്യമോ വിഷമമോ ഒന്നും ആരോടുമില്ല. ഇങ്ങനെ ഉള്ള പേടി കാരണമാണ് എല്ലാവർക്കും മറുപടി തരാൻ നിൽക്കാത്തത് എല്ലാവരോടും സ്നേഹം മാത്രമാണ്. മെസേജ് ഞാൻ മാക്സിമം റിപ്ലൈ ചെയ്യാൻ ശ്രമിക്കാം. എല്ലാവരും ഹാപ്പി ആയിരിക്കട്ടെ എന്നാണ് എലിസബത്ത് പറഞ്ഞത്. അടുത്തിടെ ഒരു കുടുംബം ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് താനെന്ന് എലിസബത്ത് പറഞ്ഞത് വലിയ രീതിയിൽ വൈറലായിരുന്നു.
മുമ്പൊക്കെ ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു. ഫാമിലി വേണം... കുഞ്ഞുങ്ങൾ വേണം അവരുടെ പഠിപ്പ് അവരുടെ ഒപ്പമുള്ള നിമിഷങ്ങളൊക്കെയും ഞാൻ പ്ലാൻ ചെയ്ത് വെച്ചിരുന്നു. പിന്നെ ഒരു സമയത്ത് ഒരു ആഗ്രഹവും ഇല്ലാതെയായി. ആളുകളോട് കൂടുതൽ അടുക്കാനും പേടിയുണ്ടായിരുന്നു ആ സമയത്തൊക്കെയും എന്നാണ് എലിസബത്ത് പറഞ്ഞത്.
എലിസബത്തുമായുള്ള വിവാഹത്തിനുശേഷം ബാല ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് തന്റെ ഏക മകൾ അവന്തികയെ ഒപ്പം കൂട്ടാനായിരുന്നു. എലിസബത്തിനെ ഒപ്പം ഇരുത്തി തന്നെ മകളെ കാണാൻ സാധിക്കുന്നില്ലെന്ന വിഷമം പലപ്പോഴായി ബാല പറഞ്ഞിട്ടുമുണ്ട്.
അന്ന് ബാലയുടെ ഒപ്പം നിൽക്കുകയല്ലാതെ തടയാനൊന്നും എലിസബത്ത് ശ്രമിച്ചിട്ടില്ല. കരൾ രോഗം മൂർച്ഛിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്നപ്പോൾ മകൾ ബാലയെ കാണാൻ എത്തിയിരുന്നു. അന്ന് എലിസബത്തും അവിടെയുണ്ടായിരുന്നു.


Click it and Unblock the Notifications











