ട്രെന്റി വേഷങ്ങൾ... ടാറ്റു, കോഫിയോടും ചോക്ലേറ്റിനോടും പ്രിയം, ശിവ ഭക്ത; അത്ര നാണം കുണുങ്ങിയല്ല ബാലയുടെ കോകില!

ഏറെ പ്രതീക്ഷയോടെ നല്ലൊരു കുടുംബജീവിതം പ്രതീക്ഷിച്ച് പുതിയൊരു ദാമ്പത്യ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടൻ ബാല. ഇത്തവണ ബന്ധത്തിൽ തന്നെയുള്ള ഒരു പെൺകുട്ടിയായ കോകിലയെയാണ് ബാല ഭാര്യയായി സ്വീകരിച്ചത്. നടന്റെ മാമന്റെ മകളാണ് കോകില. കൊച്ചിയിലെ ക്ഷേത്രത്തിൽ വെച്ച് വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ബാലയുടേയും കോകിലയുടെയും താലികെട്ട്. നടന്റെ കുടുംബാംഗങ്ങൾ ആരും തന്നെ വിവാഹത്തിൽ പങ്കുകൊണ്ടില്ല.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാലയ്ക്കൊപ്പം കൊച്ചിയിൽ കോകില താമസിക്കുന്നുണ്ട്. കോകില വന്നശേഷമാണ് നടന്റെ മുൻ ഭാര്യ എലിസബത്തിനെ ബാലയ്ക്കൊപ്പം കാണാതെയായത്. അന്ന് മുതൽ ബാലയും കോകിലയും ലിവിങ് ടു​ഗെതറാണെന്ന തരത്തിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇരുപത്തിനാല് വയസ് മാത്രമാണ് കോകിലയുടെ പ്രായം.

Bala s Wife Kokila

ബാലയ്ക്ക് നാൽപ്പത്തിയൊന്നാണ് പ്രായം. കോകിലയുടെ പ്രായം കഴിഞ്ഞ ദിവസം ഓൺലൈൻ മീഡിയയോട് സംസാരിക്കവെയാണ് ബാല വെളിപ്പെടുത്തിയത്. പതിനേഴ് വയസിന് അടുത്ത് ഇരുവരും തമ്മിൽ പ്രായ വ്യത്യാസമുണ്ട്. ബാലയെ കുട്ടിക്കാലം മുതൽ കോകിലയ്ക്ക് ഇഷ്ടമാണ്. തന്നോടുള്ള ഇഷ്ടം പ്രകടിപ്പിച്ച് ഡയറിയും കവിതകളും കോകില എഴുതിയിട്ടുണ്ടെന്നും അത് താൻ വൈകിയാണ് തിരിച്ചറിഞ്ഞതെന്നും സ്നേഹം മനസിലാക്കിയപ്പോൾ ജീവിത പങ്കാളിയാക്കുകയായിരുന്നുവെന്നുമാണ് ബാല ഭാര്യയെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

ബാലയ്ക്കൊപ്പം പൊതു ചടങ്ങുകളിലും അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും കോകില സംസാരിക്കാൻ നിൽക്കാറില്ല. ചോ​ദ്യങ്ങൾക്കെല്ലാം നാണം കലർന്ന ചിരിയാണ് കോകിലയുടെ മറുപടി.

തന്റെ ഭാര്യയ്ക്ക് മീഡിയയിൽ പ്രത്യക്ഷപ്പെടുന്നതിനോട് അധികം താൽപര്യമില്ലെന്നും ബാല അടുത്തിടെ വ്യക്തമാക്കിയിരുന്നു. സാരിയോ ചുരിദാറോ ധരിച്ച് നീളൻ മുടി പിന്നിയിട്ട് കുറി തൊട്ട് അസ്സലൊരു കുടുംബിനിയെപ്പോലെയാണ് ഇതുവരെയും ബാലയുടെ ആരാധകർ കോകിലയെ കണ്ടിട്ടുള്ളത്. ഒരു നാടൻ പെൺകുട്ടി ഇമേജാണ് സോഷ്യൽമീഡിയ ഉപയോ​ഗിക്കുന്നവർക്കിടയിൽ കോകിലയ്ക്ക്.

എന്നാൽ ഭർത്താവിന് പിന്നിലൊളിച്ച് മറുപടി പോലും പറയാൻ മടികാണിക്കുന്ന കോകിലയെ താരപത്നിയുടെ സോഷ്യൽമീഡിയ പേജിൽ കാണാൻ കഴിയില്ല. ട്രെന്റി വേഷങ്ങളും കയ്യിൽ ടാറ്റുവുമെല്ലാമായി കടല് കണ്ടും കോഫി ആസ്വദിച്ചും പാറി പറന്ന് നടക്കുന്ന കോകിലയെയാണ് കാണാൻ സാധിക്കുക. ആളൊരു ശിവ ഭക്ത കൂടിയാണ്.

Bala s Wife Kokila

ചോക്ലേറ്റിനോടും കോഫിയോടുമുള്ള പ്രണയം വ്യക്തമാക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും കോകില പങ്കിട്ടിട്ടുണ്ട്. മാത്രമല്ല ബാലയെ വിവാഹം ചെയ്യും മുമ്പ് കോകിലയുടെ പ്രൊഫഷനും കോഫി മേക്കിങുമായി ബന്ധപ്പെട്ടുള്ളതായിരുന്നുവെന്നും താരപത്നിയുടെ ഇൻസ്റ്റ​​ഗ്രാം പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. പഴയ ഫോട്ടോകളിൽ അൽപ്പം മെലിഞ്ഞ ലുക്കിലാണ് കോകില.

ഇൻസ്റ്റ​ഗ്രാം ബയോയിൽ മൈ കിങ്, വേൾ‌ഡ് എന്നിങ്ങനെ എഴുതി ചേർത്ത് ബാലയെ മെൻഷൻ ചെയ്തിട്ടുമുണ്ട് കോകില. പക്ഷെ ബാല കോകിലയെ ഫോളോ ചെയ്യുന്നില്ല. വിവാഹശേഷം ബാലയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ദൈവം തന്ന സമ്മാനം എന്നാണ് കോകില കുറിച്ചത്.

സിനിമാ കമ്പമുള്ളയാളാണ് കോകിലയും. എ.ആർ റഹ്മാൻ, ആശിഷ് വിദ്യാർത്ഥി, സമീറ റെഡ്ഡി, മഞ്ജു വാര്യർ, ഷംന കാസിം, അസിൻ, ദിവ്യാ ഉണ്ണി, അന്നാ രാജൻ, അനുപമ പരമേശ്വരൻ, ശ്രീനാഥ് ഭാസി തുടങ്ങി ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളേയും കോകില ഫോളോ ചെയ്യുന്നുണ്ട്.

വിവാഹ വീഡിയോയും കോകില പങ്കുവെച്ചിട്ടുണ്ട്. അതേസമയം തങ്ങൾക്കിടയിൽ ഒരു കുഞ്ഞ് കൂടി വൈകാതെ വരുമെന്നാണ് ബാല രണ്ട് ദിവസം മുമ്പ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കോകില വന്നശേഷം തന്റെ ജീവിതം കൂടുതൽ സമാധാനവും സന്തോഷവും നിറഞ്ഞതായിയെന്നും ഇനി അങ്ങോട്ട് രാജാവായി ജീവിക്കുമെന്നും ബാല പറഞ്ഞിരുന്നു.

Read more about: actor bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X