അച്ഛനാവാനൊരുങ്ങുന്ന സന്തോഷത്തില്‍ നടന്‍ ബാലു വര്‍ഗീസ്; എലീനയുടെ ബേബി ഷവര്‍ ആഘോഷമാക്കി താരം

നടന്‍ ബാലു വര്‍ഗീസും ഭാര്യ എലീനയും ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് താനുമൊരു അച്ഛനാവാന്‍ പോവുകയാണെന്ന കാര്യം ബാലു പുറംലോകത്തോട് പറയുന്നത്. ഇപ്പോഴിതാ പ്രിയതമയ്‌ക്കൊപ്പം ബേബി ഷവര്‍ ആഘോഷങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ബേബി ഷവര്‍ ആഘോഷം നടന്നത്. നടന്‍ ലാലിന്റെ മകളും ബാലുവിന്റെ കസിന്‍ സഹോദരിയുമായ മോന്‍സിയും ഫോട്ടോസുമായി എത്തിയിട്ടുണ്ട്. വെള്ള നിറമുള്ള ഡ്രസ് കോഡ് ആണ് താരങ്ങള്‍ തിരഞ്ഞെടുത്തത്. നടന്‍ ആസിഫ് അലി കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആസിഫിന്റെ ഭാര്യ സമ മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ഫോട്ടോസും പങ്കുവെച്ചിരുന്നു.

 balu-varghese

വിവാഹം കഴിഞ്ഞതോടെ നടി ശ്രീയ ശരണിന് വന്ന മാറ്റങ്ങൾ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

സോഷ്യല്‍ മീഡിയ പേജുകളില്‍ ബാലുവിനും എലീനയ്ക്കും ആശംസകളുമായി എത്തുകയാണ് പ്രിയപ്പെട്ടവര്‍. 2020 ഫെബ്രുവരി രണ്ടിനാണ് ബാലുവും എലീനയും തമ്മിലുള്ള വിവാഹം നടക്കുന്നത്. നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ഇതേ ദിവസം തന്നെയായിരുന്നു വിവാഹിതനായത്. ലോക്ഡൗണിന് തൊട്ട് മുന്‍പുള്ള താരവിവാഹം വലിയ ആഘോഷവുമായിരുന്നു.

Recommended Video

Balu Varghese Exclusive Interview | FilmiBeat Malayalam

നടിയും മോഡലുമായ എലീന കാതറിനുമായി ബാലു ഏറെ കാലമായി പ്രണയത്തിലായിരുന്നു. വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയിലൂടെ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. 'ഹായ് അയാം ടോണി' എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍ ആദ്യമായി കാണുന്നത്. പന്നീട് ചങ്ക് കമ്പനിയായി. ഞങ്ങള്‍ ഒരേ വൈബാണ്. ഞങ്ങള്‍ ഒരുമിച്ചാല്‍ അടിപൊളിയാവുമെന്ന് രണ്ട് പേര്‍ക്കും തോന്നി അങ്ങനെയാണ് പ്രണയത്തിലായത്. പിന്നെ രണ്ട് വീട്ടുകാരും സമ്മതം പറഞ്ഞതോടെ വിവാഹം തീരുമാനിക്കുകയായിരുന്നു എന്ന് മുന്‍പ് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ബാലു മറുപടി പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X