നന്ദി പറയേണ്ടത് തന്നോട്! ബാലു -എലീന പ്രണയത്തെ കുറിച്ച് ജീൻ, രസകരമായ സംഭവം വെളിപ്പെടുത്തി താരം
നടൻ ബാലു വർഗീസിന്റെ വിവാഹ നിശ്ചയം ആഘോഷമാക്കുകയാണ് താരങ്ങൾ. നടിയു മോഡലുമായ എലീന കാതറാണ് ബലുവിന്റെ വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. ഫോർട്ടു കൊച്ചിയിൽ നടന്ന വിവാഹ നിശ്ചയത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. നടൻ ആസിഫ് അലി കുടുംബ സമേതം ചടങ്ങിനെത്തിയിരുന്നു.

എലീനയുടേയും ബാലുവിന്റേയും പ്രണയകഥ വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീൻ പോൾ ലാൽ. നിശ്ചയത്തിനു ശേഷം താരങ്ങൾക്ക് ആശംസ നേരുന്നതിനിടെയായിരുന്നു പ്രണയകഥ വെളിപ്പെടുത്തിയത്. തന്റെ സിനിമ കൊണ്ടുണ്ടായ ഒരു നേട്ടമാണ് ഇവരുടെ വിവാഹമെന്നാണ് ജീൻ തമാശ രൂപേണെ പറഞ്ഞു. താൻ സ്പോൺസർ ചെയ്ത വിവാഹമാണ് ഇതെന്നും ജീൻ കൂട്ടിച്ചേർത്തു.
തന്റെ രണ്ടാമത്തെ ചിത്രമായ മൈ നെയിം ഈസ് ടോണി എന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടിയാണ് ബാലുവിനെ വിളിക്കുന്നത്. ബാലുവിന്റെ ജോഡിയായിട്ടാണ് എലീനയെ ക്ഷണിക്കുന്നത്. ഒരു ദിവസം രാത്രി ഇരുവരേയും കാറിൽ വിട്ടതാണ് ഇന്ന് ഈ കല്യാണം വരെ എത്തി നിൽക്കുന്നത്. സത്യത്തിൽ എല്ലാവരും നന്ദി പറയേണ്ടത തനിയ്ക്ക് ആണും ജീൻ പറഞ്ഞു. നല്ലൊരു വിവാഹ ജീവിതം ആശംസിച്ചു കൊണ്ടാണ് ജീൻ പോൾ വേദി വിട്ടത്.


Click it and Unblock the Notifications











