എലീന ഇനി ബാലുവിന് സ്വന്തം! സിമ്പിൾ ലുക്കിൽ താരങ്ങൾ, വിവാഹ ചിത്രം പുറത്ത്
Recommended Video
നടൻ ബാലു വർഗീസ് വിവാഹിതനായി. നടിയും മോഡലുമായ എലീന കാതറാണ് വധു . ചേരാനല്ലൂര് സെന്റ് ജെയിംസ് ചർച്ചിൽ വെച്ചായിരുന്നു വിവാഹം നടന്നിരുന്നത്. ഇരുവരുടേയും അടുത് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. വെള്ള നിറത്തിലുളള ഗൗൺ ധരിച്ച് സിമ്പിൾ ആന്റ് ക്യൂട്ട് ലുക്കിലാണ് എലീന എത്തിയത്. കോട്ടുമായിരുന്നു ബാലുവിന്റെ വേഷം.

ആസിഫ് അലി കുടുംബസമേധമായിരുന്നു വിവാഹത്തിനെത്തിയത്. കൂടാതെ നടൻ ഗണപതിയും എത്തിയിരുന്നു വിവാഹ നിശ്ചയത്തിനും ഇരുവരും പങ്കെടുത്തിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ബാലുവും എലീനയും വിവാഹിതരാകുന്നത്. എലീന തന്നെയാണ് തങ്ങൾ പ്രണയത്തിലാണെന്നുള്ള വിവിരം ആരാധകരോട് പങ്കുവെച്ചത്. അവൻ പ്രെപ്പോസ് ചെയ്തു ഞാൻ യെസ് പറഞ്ഞു ബാലുമായുളള പ്രണയത്തെ കുറിച്ച് എലീന പറഞ്ഞതിങ്ങനെയായിരുന്നു.

ലാൽ ജോസം സംവിധാനം ചെയ്ത ചിത്രമായ ചാന്ദ് പൊട്ട് എന്ന ചിത്രത്തിലൂടെയാണ് ബാലു വർഗീസ് സിനിമയിൽ എത്തുന്നത്. ഹണി ബീ, കിങ് ലയർ. വിജയ് സൂപ്പറാണ് പൗർണമി, മൈ നെയിം ഈസ് ടോണി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.



Click it and Unblock the Notifications











