ബെസ്റ്റ് ഫ്രണ്ട് ഭാര്യയായി, രണ്ടാളുടെയും സ്വഭാവം ഒന്നായത് കൊണ്ടാണ് കല്യാണം കഴിക്കാന്‍ തീരുമാനിച്ചതെന്ന് ബാലു
ഭാര്യ എലീനയുടെയും മകന്റെയും കൂടെ സന്തോഷത്തോടെ കഴിയുകയാണ് നടന്‍ ബാലു വര്‍ഗീസ്. അതിനൊപ്പം കൈനിറയെ സിനിമകളുമായി തിരക്കുകളിലാണ്. ഏറ്റവുമൊടുവില്‍ ജന്‍ എ മന്‍ എന്ന സിനിമയാണ് ബാലുവിന്റേതായി റിലീസിനെത്തിയത്. തിയറ്ററുകളില്‍ വലിയ പ്രേക്ഷക പ്രശംസ നേടി എടുത്ത സിനിമയുടെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം. ഒപ്പം ഭാര്യയുടെ സപ്പോര്‍ട്ടിനെ കുറിച്ചും രണ്ടാളും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും കന്യക മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു.
'ബെസ്റ്റ് ഫ്രണ്ട് ഭാര്യയായതിന് ശേഷം അങ്ങനെ മാറ്റങ്ങള്‍ ഒന്നുമില്ല. ഹായ് ഐ ആം ടോണി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് എലീനയെ ആദ്യമായി കാണുന്നത്. ഞങ്ങളന്ന് പെയര്‍ ആയാണ് അഭിനയിച്ചത്. എന്റെ കസിനായ ജീന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നത് കൊണ്ട് ഞാനെപ്പോഴും ആ സെറ്റില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും എലീനയോട് സംസാരിക്കാനുള്ള അവസരങ്ങളുണ്ടായി. അങ്ങനെയാണ് ഞങ്ങള്‍ സുഹൃത്തുക്കളാവുന്നത്. പിന്നീട് ബെസ്റ്റ് ഫ്രണ്ട്‌സായി.

ഒരേ വേവ് ലെംഗ്ത് ആയതിനാല്‍ ഞങ്ങള്‍ കല്യാണം കഴിച്ചാല്‍ അടിപൊളിയാകുമെന്ന് തോന്നി. ഇരു വീട്ടിലും കാര്യം അവതരിപ്പിച്ചപ്പോള്‍ അവര്‍ക്കും സമ്മതം. അങ്ങനെയാണ് ഞങ്ങള്‍ വിവാഹിതരാവുന്നത്. ഇപ്പോഴും ബെസ്റ്റ് ഫ്രണ്ട്‌സായി തുടരുകയാണ്. ഇപ്പോള്‍ ഒരു കുഞ്ഞു ഫ്രണ്ടിനെ കൂടി കിട്ടി. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുടെയെല്ലാം പോസിറ്റീവ് വശം കാണാനാണ് ഞാന്‍ ശ്രമിക്കുന്നത്. ലോക്ഡൗണ്‍ വന്ന് ജോലിയില്ലാതെ വീട്ടിയിരുന്നപ്പോഴും ഞാന്‍ ടെന്‍ഷന്‍ അടിച്ചില്ല.
ആ സമയത്ത് എലീന ഗര്‍ഭിണിയായിരുന്നു. എനിക്ക് അവളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടി. മകന്‍ ജനിച്ച ശേഷവും അവനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞു. അവന്റെ എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്ത് കൊടുക്കാറുണ്ട്. അതിന് വേണ്ടി നമ്മള്‍ മാറേണ്ട കാര്യമൊന്നുമില്ല. നേരത്തെ ഞാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ച് പൊളിക്കാറുണ്ടായിരുന്നു. ഇപ്പോഴാണെങ്കില്‍ ഭാര്യയും മകനും ഒപ്പമുണ്ടാകും. ആ ഒരു വ്യത്യാസമേയുള്ളു എന്നും ബാലു പറയുന്നു.

കുടുംബാംഗങ്ങള്‍ സിനിമാ പ്രവര്‍ത്തകര്‍ ആണെന്നത് എനിക്ക് കരിയറില്‍ പലപ്പോഴും സഹായിച്ചിട്ടുണ്ട്. അവരൊക്കെ അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതും കണ്ടാണല്ലോ ഞാന്‍ വളര്‍ന്നത്. അതൊക്കെ തീര്‍ച്ചയായും എന്റെ കഴിവുകളെ കണ്ടെത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും സഹായകമായിട്ടുണ്ട്. എന്ന് കരുതി അവരെ പോലെയൊക്കെ അഭിനയിക്കാന്‍ കഴിയുമെന്നും അവസരങ്ങള്‍ താനേ തേടി എത്തുമെന്നും വിചാരിച്ചിരുന്നിട്ട് കാര്യമില്ലല്ലോ. നമ്മളും നന്നായി അധ്വാനിക്കണം.
ഒപ്പം ദൈവാനുഗ്രഹവും വേണം. എന്നിരുന്നാലും സുപ്രഭാതത്തില്‍ നടനായ ആളല്ല ഞാന്‍. പെട്ടെന്നൊരു ദിവസം കൊണ്ട് നായകനാവനുള്ള കഴിവുമില്ല. മുന്‍പ് സിനിമയില്‍ കണ്ട് വന്നിരുന്ന നായക സങ്കല്‍പ്പവുമായി യാതൊരു ബന്ധവുമില്ല. ഗസ്റ്റ് റോളുകളില്‍ തുടങ്ങി നാളുകളെടുത്താണ് നായകനായത്. ഇങ്ങനെയാണ് ഒരു നടന്‍ വളര്‍ന്ന് വരേണ്ടത് എന്നാണ് എന്റെ വിശ്വാസം. ഇതുവരെയുള്ള നാളുകള്‍ കൊണ്ട് പലതും പഠിച്ചു. ഇനിയും പല കാര്യങ്ങളും മനസിലാക്കാനുണ്ടെന്നാണ് കരുതുന്നത്.


Click it and Unblock the Notifications











