For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എല്ലാ ഉഡായിപ്പുകളും വള്ളികളും പിടിക്കുന്ന് ഷൈന്‍, ഞങ്ങള്‍ ടാര്‍സണ്‍ എന്ന് വിളിക്കുന്നത്';ബാലു വര്‍ഗീസ്

  |

  ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം വിചിത്രം റിലീസിനൊരുങ്ങുകയാണ്. ഒക്ടോബര്‍ പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള വിചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. അച്ചു വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

  Balu Varghese

  നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ അച്ചു വിജയന്‍ തന്നെയാണ് സിനിമ എഡിറ്റ് ചെയ്തിരിക്കുന്നത്. ഒരു സോങ് മാത്രമാണ് ഇതുവരെ പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിന്റെ ട്രെയിലര്‍ വൈകാതെ പുറത്ത് വിടും. മിസ്റ്ററി ത്രില്ലര്‍ ജോര്‍ണലിറുള്ള സിനിമയാണ് വിചിത്രം. പഴയൊരു കൊലപാതകവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കഥയുടെ ആധാരം. ഒരു അമ്മയും അവരുടെ അഞ്ച് മക്കളുമാണ് പ്രധാന കഥാപാത്രങ്ങള്‍.

  ഇപ്പോഴിതാ സിനിമയെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ ഒന്ന് ചെയ്യുന്ന ബാലു വര്‍ഗീസ്. സിനിമ ഒരു മിസ്റ്ററി ത്രില്ലറാണ്. ഒരു അമ്മയും അഞ്ച് മക്കളുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഇവര്‍ ഒരു ഫുട്‌ബോള്‍ ഫാമിലിയാണ്. ഫുട്‌ബോളിനോട് കുടുംബത്തിലുള്ള എല്ലാവര്‍ക്കും കമ്പമാണ്. ഈ കുടുംബം അപ്രതീക്ഷിതമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ചെന്ന് പെടുന്നതും അവിടെ നടക്കുന്ന ചില സംഭവങ്ങളുമാണ് വിചിത്രം സിനിമയുടെ കഥ. വലുതായി ഒന്നും പറയാന്‍ സാധിക്കില്ല. എല്ലാവരും തിയേറ്ററില്‍ പോയി തന്നെ കണ്ട് ആസ്വദിക്കണം.

  ഷൈന്‍ ഇതില്‍ മൂത്ത മകന്റെ വേഷമാണ് ചെയ്യുന്നത്. എല്ലാ വള്ളികളും ഉഡായിപ്പുകളും പിടിക്കുന്ന കഥാപാത്രമാണ് ഷൈനിന്റേത്. ഞങ്ങള്‍ ടാര്‍സണ്‍ എന്നാണ് ഷൈനിന്റെ കഥാപാത്രത്തെ വിളിക്കുന്നത്. മുമ്പും ഷൈനിനൊപ്പം സിനിമകള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ആദ്യം ചെയ്തത് ഇതിഹാസയാണ്. രണ്ട് മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ടെന്നാണ് ഓര്‍മ. ഹണി ബീക്ക് ശേഷമാണ് ആസിഫുമായി കമ്പനിയാകുന്നത്. ഞങ്ങളെല്ലാം കുടുംബംപോലെയാണ് കഴിയുന്നത്. ഇപ്പോള്‍ ജാന്‍ എ മന്‍ കോമ്പിനേഷനില്‍ ഒരു സിനിമ ആലോചിക്കുന്നുണ്ട്. മകന്‍ പിറന്ന ശേഷം ലൈഫില്‍ കുറെ അധികം സന്തോഷം വന്ന പോലെയാണ്.

  അവന്‍ വന്നത് കൊണ്ട് ബെഡില്‍ കുറച്ച് സ്ഥലം പോയി എന്നത് മാത്രമേയുള്ളു. ആസിഫ് ചിലപ്പോള്‍ എന്റെ അപ്പച്ചനെപ്പോലെയാണ്. ബാലു വര്‍ഗീസ് പറഞ്ഞു. മുപ്പതുകാരനായ ബാലു വര്‍ഗീസ് അവസാനമായി പ്രത്യക്ഷപ്പെട്ടത് ജാന്‍ എ മന്‍, സുമേഷ് ആന്റ് രമേഷ് എന്നീ ചിത്രങ്ങളിലാണ്. ജാന്‍ എ മന്‍ വലിയ വിജയമായ സിനിമയായിരുന്നു. കൊവിഡിന് ശേഷം തിയറ്ററുകളിലെത്തി വന്‍വിജയം നേടിയ ചിത്രമാണ് ജാന്‍എമന്‍. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ തിയറ്ററിലെത്തിയ ചിത്രം മികച്ച കോമഡി എന്റര്‍ടെയ്നറായാണ് വിലയിരുത്തപ്പെട്ടത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഗണപതിയുടെ സഹോദരന്‍ ചിദംബരം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ജാന്‍എമന്‍. ഇരുവരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകന്‍ എന്നിവരാണ് ജാന്‍എമനില്‍ അണിനിരന്നത്. ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

  Read more about: actor
  English summary
  .Read In Summary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X