'പ്രശ്‍നങ്ങൾക്കിടയിൽ വന്ന് ജനിച്ച പട്ടിക്കുഞ്ഞിന് ഇട്ട പേര്'; മകൾക്ക് ഹോപ്പെന്ന് പേരിട്ടതിനെ കുറിച്ച് ബേസിൽ!

പണ്ടൊക്കെ സെലിബ്രിറ്റികളുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത് വല്ലപ്പോഴും അവർ മാസികകൾക്കോ ചാനലുകൾക്കോ നൽകിയ അഭിമുഖങ്ങൾ വായിക്കുമ്പോഴാണ്. അതിനാൽ‌ തന്നെ താരങ്ങളുടെ വീട്ടുവിശേഷങ്ങളെ കുറിച്ചൊന്നും അന്ന് പ്രേക്ഷകർക്ക് വലുതായി അറിയില്ലായിരുന്നു. എന്നാലിപ്പോൾ കഥ മാറി.

എല്ലാ സെലിബ്രിറ്റികൾ‌ക്കും സോഷ്യൽമീഡിയ പേജുകളും യുട്യൂബ് ചാനലുകളുമെല്ലാമുണ്ട്. അതുകൊണ്ട് തന്നെ തന്റെ കുടുംബത്തിന്റെ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളുമെല്ലാം സിനിമാ താരങ്ങൾ അപ്പോൾ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കും.

അതുകൊണ്ട് തന്നെയാണ് സെലിബ്രിറ്റികളുടെ മക്കൾക്കും മാതാപിതാക്കൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യത ലഭിക്കുന്നത്. പ്രണവ് മോഹൻലാൽ, മീനാക്ഷി ദിലീപ്, നില ശ്രീനിഷ് പോലുള്ള സെലിബ്രിറ്റി കിഡ്സ് ഇത്ര കണ്ട് സ്റ്റാർ‌ഡത്തോടെ നിൽക്കുന്നതും സോഷ്യൽമീഡിയയുടെ വരവോടെയാണ്.

Basil Joseph

സെലിബ്രിറ്റികളായ അച്ഛനമ്മമാർക്ക് ലഭിക്കുന്ന അതേ സ്വീകാര്യതയാണ് മക്കൾക്കും ലഭിക്കുന്നത്. സോഷ്യൽമീഡിയയിൽ വളരെ സജീവമായിട്ടുള്ള യുവ സംവിധായകനാണ് ബേസിൽ ജോസഫ്. ഭാര്യ എലിസബത്തും ബേസിലിനെപ്പോലെ തന്നെ സോഷ്യൽമീഡിയയിൽ സജീവമാണ്. വളരെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹത്തിലൂടെ ഒന്നായവരാണ് ഇരുവരും.

2017ലായിരുന്നു ബേസിലിന്റേയും എലിസബത്തിന്റേയും വിവാഹം. വിവാഹത്തിന് ശേഷം അഞ്ച് വർഷത്തെ ‌ഇടവേളയ്ക്കിപ്പുറം അടുത്തിടെ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. പൊതുവെ സെലിബ്രിറ്റികളെല്ലാം ​ഗർഭിണിയാകുമ്പോൾ മുതൽ അതിന്റെ വിശേഷങ്ങൾ പങ്കുവെക്കും.

മെറ്റേണിറ്റി ഫോട്ടോഷൂട്ട് അടക്കം എല്ലാം നേരത്തെ തന്നെ ആരാധകരിലേക്ക് എത്തിക്കും. എന്നാൽ ബേസിലും എലിസബത്തും അതിൽ നിന്നെല്ലാം വ്യത്യസ്തരായിരുന്നു. കുഞ്ഞ് പിറന്നശേഷമാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രം വരെ ബേസിലും എലിബസത്തും വരെ പങ്കുവെച്ചത്. ഫെബ്രുവരി 15നാണ് ബേസിലിനും ഭാര്യ എലിസബത്തിനും കുഞ്ഞ് ജനിച്ചത്.

അന്ന് തന്നെ കുഞ്ഞിനും ഭാര്യക്കുമൊപ്പമുള്ള ചിത്രം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് മകളുടെ പേരെന്നും വെളിപ്പെടുത്തിയിരുന്നു. ഹോപ്പ് എന്ന പേര് കുഞ്ഞിന് നൽകിയത് ഭാര്യ എലിസബത്ത് ആണെന്നും ആദ്യമായി ആ പേര് പറഞ്ഞപ്പോൾ തനിക്കും അതേറെ ഇഷ്ടമായെന്നും ബേസിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

Basil Joseph

ഇപ്പോഴിത അങ്ങനൊരു പേര് നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബേസിൽ‌ ജോസഫ്. ഒരു സീരീസിൽ നിന്നുമാണ് ഈ പേര് ലഭിച്ചത്. ഒരുപാട് പ്രശ്‍നങ്ങൾക്കിടയിൽ വന്ന് ജനിക്കുന്ന ഒരു പട്ടിക്കുഞ്ഞിനെ ഹോപ്പ് എന്ന് പേരിട്ട് വിളിക്കുന്ന ഒരു രംഗം ആ സീരിസിലുണ്ട്. ചെറിയൊരു രംഗമാണ് അതെങ്കിലും ആ പേര് എലിസബത്തിന് സ്ട്രൈക്ക് ചെയ്യുകയും തന്നോട് പറയുകയും ചെയ്തു.

കേട്ടപ്പോൾ തനിക്കും ആ പേര് ഇഷ്ടപ്പെട്ടു. അങ്ങനെ കുഞ്ഞിന് ഹോപ്പെന്ന് പേരിടുകയായിരുന്നുവെന്നാണ് ബേസിൽ ജോസഫ് പറഞ്ഞത്. കുഞ്ഞിനും ഭാര്യയ്ക്കുമൊപ്പമുള്ള ബേസിലിന്റെ ചിത്രം ഒരു മില്യണിന് മുകളിൽ ലൈക്കാണ് നേടിയത്. 'ഞങ്ങളുടെ കുഞ്ഞുമാലാഖ ഹോപ്പ് എലിസബത്ത് ബേസിലിന്റെ വരവ് സന്തോഷത്തോടെ അറിയിക്കുന്നു. ഇതിനകം തന്നെ അവൾ ഞങ്ങളുടെ ഹൃദയം കവർന്ന് കഴിഞ്ഞു.'

'അവൾ വളരുന്നതും അവളിൽ നിന്ന് ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്നതും കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല' എന്നാണ് മകളുടെ വരവ് അറിയിച്ച് ബേസിൽ കുറിച്ചത്. അടുത്തിടെ മകളെ കാണാൻ ക്രിക്കറ്റ് താരവും സുഹൃത്തുമായ സഞ്ജു സാംസണും ഭാര്യയും എത്തിയതും താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

വെറും മൂന്ന് സിനിമകൾ മാത്രം സംവിധാനം ചെയ്ത് ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം കണ്ടെത്താൻ ബേസിലിനായിട്ടുണ്ട്. സംവിധായകൻ എന്നതിലുപരി നടനായും ബേസിൽ വിസ്മയിപ്പിക്കുന്നുണ്ട്.

Read more about: basil joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X