For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആളുകൾ ശ്രദ്ധിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല', പക്ഷെ ശ്രദ്ധിച്ച് തുടങ്ങിയപ്പോൾ സന്തോഷമായെന്ന് ബേസിൽ ജോസഫ്

  |

  മലയാള സിനിമയിൽ നടനായും സംവിധായകനായും തിളങ്ങുന്ന താരമാണ് ബേസിൽ ജോസഫ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചെയ്ത മേഖലകളിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാനും ബേസിലിന് സാധിച്ചിട്ടുണ്ട്. മൂന്ന് സിനിമകളാണ് ഇതുവരെ സംവിധാനം ചെയ്തത്. ആ മൂന്ന് സിനിമകൾക്കും മികച്ച സ്വീകാര്യതയും പ്രേക്ഷക പ്രതികരണവുമാണ് ലഭിച്ചത്. ബേസിൽ എന്ന സംവിധായകനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.

  മിന്നൽ മുരളിയാണ് ബേസിലിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പിന്നീട് അഭിനയത്തിൽ സജീവമാവുകയായിരുന്നു. കഴിഞ്ഞ വർഷം ജാൻ ഇ മാൻ, ഉല്ലാസം, ജോജി, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു. ബേസിലിൻ്റെ ഏറ്റവും പുതിയ ചിത്രം പാൽതു ജാൻവർ നാളെ തിയറ്റുകളിൽ എത്തും.

  സിനിമയുടെ പ്രൊമോഷൻ്റെ ഭാ​ഗമായി അഭിമുഖങ്ങൾ നൽകുകയാണ് താരം. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ യൂണിവേഴ്‌സിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

  ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന് പറയുന്നത് പോലെ ബേസിൽ സിനിമാറ്റിക് യൂണിവേഴ്സ് എന്ന് പലരും പറയാറുണ്ട് അങ്ങനെയൊരു റിലേഷൻ വരുന്നത് എങ്ങനെയാണെന്ന് അവതാരകൻ്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ബേസിൽ പറഞ്ഞത് ആരും ശ്രദ്ധിക്കാൻ വേണ്ടി മനപ്പൂർവ്വം ചെയ്യുന്നത് അല്ല. വന്നു പോകുന്നതാണ്. ബേസിൽ പറഞ്ഞത് വിശദമായി വായിക്കാം തുടർന്ന്.

  Also Read: ആരതിയോട് ചോദ്യം ചോദിച്ച് റോബിൻ, വിവാഹ നിശ്ചയത്തിൻ്റെ ഡേറ്റ് പറയൂ എന്ന് ആരാധകർ

  'ഞാൻ ഒരു തമാശക്ക് ചെയ്ത് തുടങ്ങിയതാണ്. ആളുകൾ ശ്രദ്ധിക്കാൻ വേണ്ടി ചെയ്ത് തുടങ്ങിയത് അല്ല. പിന്നീടാണ് അറിഞ്ഞത് ആളുകൾ ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്ന് അപ്പോൾ സന്തോഷം തോന്നി. ഒരു പതിവ് രീതിയിൽ നിന്ന് അപ്പുറത്തേക്ക് സിനിമയെടുക്കുക എന്ന് പറയുന്നതിൽ ഒരു സുഖമുണ്ട്. അങ്ങനെ ചില കുസൃതികളൊക്കെ ചെയ്യുമ്പോഴാണ് പരിപാടി കുറച്ചുകൂടി ലൈവ് ആകുന്നത്', ബേസിൽ പറഞ്ഞു.

  Also Read: ലാലേട്ടനും പൃഥ്വിരാജും തടി കുറച്ചാൽ കഥാപാത്രം, ബാല തടി കുറച്ചാൽ ഷുഗർ രോഗി! വൈറലായി ബാലയുടെ മറുപടി

  'അങ്ങനെയൊരു യൂണിവേഴ്‌സ് ഉണ്ടെങ്കിലേ സിനിമ ചെയ്യൂള്ളൂ എന്നൊന്നും ഇല്ല. അങ്ങനെയല്ലാത്ത സിനിമകൾ വന്നാലും ചെയ്യും. ഇപ്പോൾ ചെയ്ത മൂന്ന് സിനിമക്കും ഒരു സാങ്കൽപ്പിക ഗ്രാമവും കുറച്ച് ഫാന്റസിയും ഒക്കെ ഉള്ളതുകൊണ്ട് ഇതെല്ലാം കൃത്യമായി കോർത്തിണക്കാനുള്ള ഒരു അവസരം ഉണ്ടായി. ഇങ്ങനെ ചെയ്യാൻ പറ്റിയില്ലെന്ന് വെച്ച് താൻ സിനിമ ചെയ്യാതിരിക്കില്ല', ബേസിൽ കൂട്ടിച്ചേർത്തു.

  Also Read: ഞങ്ങൾ തമ്മിൽ പ്രശ്‌നമുണ്ട്, ഇതുവരെ പിരിഞ്ഞിട്ടില്ല, 'ഇനി പിരിയാനും ഒരുമിക്കാനും സാധ്യതയുണ്ടെന്ന് അനുശ്രീ

  പാൽതു ജാൻവർ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സംഗീത് പി രാജനാണ്. ബേസിൽ ജോസഫ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 2 ന് ചിത്രം തിയറ്ററുകളിൽ എത്തും.

  ജോണി ആൻറണി, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

  ഒരു ​ഗ്രാമത്തിലേക്ക് പ്രസൂൺ എന്ന് പേരുള്ള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായാണ് ബേസിൽ ജോസഫ് ഈ ചിത്രത്തിൽ എത്തുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണ് പാൽതു ജാൻവർ.

  Read more about: basil joseph
  English summary
  Actor basil joseph Open ups About The Basil cinematic Universe concept in his movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X