നിര്‍മാതാക്കളായ നടന്‍മാര്‍
നിര്‍മാതാവ് എന്ന നിലയില്‍ ജയസൂര്യയും വിജയിച്ചു. ജയസൂര്യ സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനൊപ്പംചേര്‍ന്ന് നിര്‍മിച്ച പുണ്യാളന്‍ അഗര്‍ബത്തീസ് ഹൗസ് ഫുള്‍ ആയാണ് ഇപ്പോഴും തിയറ്ററില്‍ കൡക്കുന്നത്.
ജയസൂര്യയ്്ക്കു മുന്‍പും ധാരാളം താരങ്ങള്‍ നിര്‍മാതാക്കളായി വിജയക്കൊടി പറപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ പത്ത് പ്രമുഖ താര നിര്‍മാതാക്കളെക്കുറിച്ച്.

നിര്‍മാതാക്കളായ നടന്‍മാര്‍
പ്രണവം ഫിലിംസിന്റെ ബാനറിലാണ് മോഹന്‍ലാല്‍ നിര്‍മാണ കമ്പനി തുടങ്ങിയത്. ഹിസ് ഹൈനസ് അബ്ദുല്ലയാണ് ലാല്‍ ആദ്യം നിര്‍മിച്ച ചിത്രം. തുടര്‍ന്ന് ഭരതം, കമലദളം, മിഥുനം, കാലാപാനി, പിന്‍ഗാമി എന്നീ ചിത്രങ്ങള്‍ പ്രണവത്തിന്റെ ബാനറില്‍ നിര്‍മിച്ചു. പിന്നീട് ഈ കമ്പനി നിര്‍ത്തി. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരുമായി ചേര്‍ന്നാണ് ലാല്‍ ഇപ്പോള്‍ ചിത്രങ്ങള്‍ നിര്‍മിക്കുന്നത്.

നിര്‍മാതാക്കളായ നടന്‍മാര്‍
പലതാരങ്ങളും നിര്‍മാണകമ്പനി തുടങ്ങിയപ്പോള്‍ മമ്മൂട്ടി മാത്രം മാറിനില്‍ക്കുകയായിരുന്നു. സുഹൃത്തുക്കളുമായി ചേര്‍ന്ന് പ്‌ളേ ഹൗസ് എന്ന വിതരണകമ്പനി തുടങ്ങിയിരുന്നു. പിന്നീട് ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രംനിര്‍മാണ രംഗത്തേക്കു കടന്നു.

നിര്‍മാതാക്കളായ നടന്‍മാര്‍
ഗ്രാന്‍ഡ് ഫിലിംസിന്റെ ബാനറില്‍ സിഐഡി മൂസ നിര്‍മിച്ചുകൊണ്ടാണ് ദിലീപ് നിര്‍മാണരംഗത്തേക്കു കടന്നത്. പിന്നീട് നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചു. മഞ്ജുനാഥ് എന്ന നിര്‍മാണകമ്പനിയും ദിലീപ് തുടങ്ങിയിട്ടുണ്ട്.

നിര്‍മാതാക്കളായ നടന്‍മാര്‍
ഓഗസ്റ്റ് ഫിലിംസിന്റെ ബാനറില്‍ ഷാജി നടേശന്‍, സന്തോഷ് ശിവന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് പൃഥ്വിരാജ് നിര്‍മാണ കമ്പനി തുടങ്ങിയത്. ഉറുമായിയാരുന്നു ആദ്യചിത്രം. പിന്നീട് ഇന്ത്യന്‍ റുപ്പി, കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.

നിര്‍മാതാക്കളായ നടന്‍മാര്‍
പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രം നിര്‍മിച്ചുകൊണ്ട് നിര്‍മാണരംഗത്തേക്കു കടന്നു. ജയസൂര്യ തന്നെ നായകനായ ഈ ചിത്രം കൂടെ നിര്‍മിച്ചത് സംവിധായകന്‍ രഞ്ജിത്ത് ശങ്കറായിരുന്നു. നിര്‍മാണ രംഗത്ത് സജീവമാകാന്‍ തന്നെയാണ് തീരുമാനം.

നിര്‍മാതാക്കളായ നടന്‍മാര്‍
സംവിധായകനായ ലാല്‍ നടനായ ശേഷമാണ് നിര്‍മാണം തുടങ്ങിയത്. ലാല്‍ ക്രിയേഷന്റെ ബാറനില്‍ ഹിറ്റ്‌ലര്‍ ആയിരുന്നു ആദ്യ നിര്‍മാണം. പിന്നീട് ഫ്രണ്ട്‌സ്, ചാന്തുപൊട്ട്, തൊമ്മനും മക്കളും എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചു.

നിര്‍മാതാക്കളായ നടന്‍മാര്‍
ഫ്രണ്ട്‌സ് എന്നചിത്രത്തില്‍ ലാലിനൊപ്പം ചേര്‍ന്നുകൊണ്ടാണ് മുകേഷ് നിര്‍മാണരംഗത്തേക്കു കടന്നുവന്നത്. പിന്നീട് നടന്‍ ശ്രീനിവാസനുമായി ചേര്‍ന്ന് നിരവധി ചിത്രങ്ങള്‍ നിര്‍മിച്ചു.

നിര്‍മാതാക്കളായ നടന്‍മാര്‍
വില്ലന്‍ വേഷത്തില്‍ നിന്നു കോമഡിയിലേക്കു തിരിഞ്ഞ ബാബുരാജ് ആദ്യം നിര്‍മിച്ചത് ഭാര്യ വാണീവിശ്വനാഥ് നായികയായ ചിത്രമാണ്. ഇപ്പോഴും സിനിമകള്‍ നിര്‍മിക്കുന്നു.

നിര്‍മാതാക്കളായ നടന്‍മാര്‍
കൂട്ടുകാരായ സുരേഷ്‌കൃഷ്ണ, ക്യാമറാമാന്‍ സുകുമാര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് തക്കാളിഫിലിംസ് എന്ന നിര്‍മാണ കമ്പനി തുടങ്ങി. ആദ്യ ചിത്രം ചേട്ടായീസ്. വന്‍ പരാജയമായിരുന്നു ചിത്രം.

നിര്‍മാതാക്കളായ നടന്‍മാര്‍
ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത കണ്ണെഴുതിപൊട്ടും തൊട്ട്, ലാല്‍ നായകനായ ചോട്ടാ മുംബൈ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചുകൊണ്ട് താന്‍ നല്ലൊരു നിര്‍മാതാവാണെന്നു തെളിയിച്ച നടനാണ് മണിയന്‍പിള്ള രാജു.


Click it and Unblock the Notifications











