ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഭഗത് മാനുവൽ, കുടുംബത്തോടൊപ്പമുളള ചിത്രം പങ്കുവെച്ച് നടൻ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്ട്സ് ക്ലബ്ബിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഭഗത് മാനുവൽ. 2010 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ പുരുഷു എന്ന കഥാപാത്രം താരത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നേടി കൊടുത്തത്. ഇപ്പോഴിത താരത്തിന്റെ കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഭാര്യ ഷെലിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ഭാര്യയ്ക്കും മകനും ഒപ്പം ബീച്ചിൽ അടിച്ചു പൊളിക്കുന്നതിന്റെ ചിത്രമായിരുന്നു താരം പങ്കുവെച്ചത്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഭഗതും കോഴിക്കോട് സ്വദേശിനിയായ ഷെലിനും വിവാഹിതരായത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. മുൻ വിവാഹത്തിൽ ഓരോ ആൺമക്കളുണ്ട്. രണ്ടുപേരും ഇവർക്കൊപ്പമാണ്.
സ്റ്റീവ് , ജോക്കുട്ടൻ എന്നിങ്ങനെയാണ് മക്കളുടെ പേര്. വിവാഹത്തിന് മുന്നിൽ തന്നെ മക്കളുണ്ടായിരുന്നു. ഭഗതിനും ഷെലിനും മാല നൽകി സ്വീകരിച്ചത് ഇവരായിരുന്നു. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടിയാണ് ഏറ്റവും ഒുവിൽ തിയേറ്ററിൽ എത്തിയ ഭഗത് ചിത്രം. പോയ വർഷം ഉയരെ, ലവ് ആക്ഷൻ ഡ്രാമ, വികൃതി എന്നി ചിത്രങ്ങളിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ആട് 3 ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്


Click it and Unblock the Notifications











