സണ്ണി ലിയോണിന്റെ പുറകേ ഓടുന്ന ഭീമന്‍ രഘു! ഇയാള്‍ക്ക് നാണമില്ലെന്ന് ചോദിക്കുന്നവരോട് മറുപടിയുമായി നടന്‍

ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ കേരളത്തിലേക്ക് വന്നാല്‍ വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്. മമ്മൂട്ടി ചിത്രത്തിലടക്കം അഭിനയിച്ച് സണ്ണി ലിയോണ്‍ മലയാളികളുടെ പ്രിയങ്കരിയായി മാറി. കേരളത്തില്‍ വരുമ്പോഴുള്ള സ്‌നേഹം മനസിലാക്കിയ നടി ഉദ്ഘാടനങ്ങളിലടക്കം പങ്കെടുക്കാറുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ സണ്ണി ലിയോണിന്റെ പുതിയൊരു വീഡിയോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു ക്ലിപ്പ് വൈറലായി കൊണ്ടിരിക്കുകയാണ്. ഉദ്ഘാടന വേദിയിലേക്കോ മറ്റോ സണ്ണി കയറി വരുമ്പോള്‍ പിന്നാലെ നടന്‍ ഭീമന്‍ രഘു ഓടി വരുന്നതാണ് വീഡിയോയിലുള്ളത്.

sunny-raghu

സണ്ണി ലിയോണ്‍ വേദിയില്‍ കയറിയ ഉടനെ ഭീമന്‍ രഘു ഓടി എത്തുമ്പോള്‍ സദ്ദസിലുള്ളവരെല്ലാം പൊട്ടിച്ചിരിക്കുകയാണ്. സണ്ണിയുടെ ഫോട്ടോ പതിപ്പിച്ച ടീ ഷര്‍ട്ടാണ് നടന്‍ ധരിച്ചിരിക്കുന്നതും. വീഡിയോ പ്രചരിച്ച് തുടങ്ങിയതോടെ ഇതിലെ സത്യാവസ്ഥ എന്താണെന്ന് ആരാധകരും അന്വേഷിച്ച് തുടങ്ങി. ഒടുവില്‍ ഇതിന് പിന്നിലെ കഥയെന്താണെന്ന് മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ ഭീമന്‍ രഘു തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

'ഞാന്‍ ഇപ്പോള്‍ 'പാന്‍ ഇന്ത്യന്‍ സുന്ദരി' എന്ന ഒരു വെബ് സീരിസില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ സണ്ണി ലിയോണ്‍ അഭിനയിക്കുന്നുണ്ട്. ഉപ്പും മുളകും സീരീസിന്റെ സംവിധായകന്‍ സതീഷ് കുമാര്‍ ആണ് പാന്‍ ഇന്ത്യന്‍ സുന്ദരി സംവിധാനം ചെയ്യുന്നത്.

സണ്ണി ഒരു ഉദ്ഘാടനത്തിന് വരുന്നതും അവരെ കാണാന്‍ ഞാന്‍ ഓടി വരുന്നതുമായ രംഗം അഭിനയിക്കുന്നതിനിടയില്‍ ആരോ പകര്‍ത്തിയ വീഡിയോയാണ് തെറ്റായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചതെന്നാണ് ഭീമന്‍ രഘു പറയുന്നത്. ഈ സീരിസില്‍ സണ്ണിയുമായി ഞാന്‍ ഒരു നൃത്തം ചെയ്യുന്നുണ്ട്. അതുപോലെ പല രസകരമായ രംഗങ്ങളും ചേര്‍ത്തിട്ടാണ് വെബ് സീരിസ് ഒരുക്കുന്നതെന്നും', നടന്‍ പറയുന്നു.

മണിക്കുട്ടന്‍, അപ്പാനി ശരത്, മാളവിക മോഹന്‍ദാസ്, ഹരീഷ് കണാരന്‍, കോട്ടയം രമേശ്, നോബി മാര്‍ക്കോസ്, ജോണി ആന്റണി, സജിത മഠത്തില്‍, അസീസ് നെടുമങ്ങാട് തുടങ്ങി നിരവധി താരങ്ങളും ഈ വെബ് സീരിസിന്റെ ഭാഗമായി അണിനിരക്കുന്നുണ്ട്.

sunny-raghu

അതേ സമയം ഭീമന്‍ രഘുവിന്റെ വീഡിയോയ്ക്ക് താഴെ നടനെ പരിഹസിച്ച് കൊണ്ടുള്ള നൂറ കണക്കിന് കമന്റുകളാണ് വരുന്നത്. സണ്ണി ലിയോണും ഭീമന്‍രഘുവും നേര്‍ക്ക്‌നേര്‍ എന്ന് പറഞ്ഞാണ് ചിലര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'സിപിഎം നേതാവ് ഭീമന്‍ രഘു സണ്ണിക്ക് പിന്നാലെ, ഇയാള്‍ക്ക് കാര്യായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്, ഇയാള്‍ എന്തൊക്കെ ആണ് ജീവിക്കാന്‍ വേണ്ടി കാണിക്കുന്നത്?

ഭീമന്‍രഘുവും നടി ലെനയും തമ്മില്‍ കല്യാണം കഴിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഇവര്‍ തമ്മില്‍ ഉള്ളു.. എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. അടുത്തിടെ നടി ലെന പറഞ്ഞ കാര്യങ്ങളും ഭീമന്‍ രഘുവിന്റെ രാഷ്ട്രീയ നിലപാടുകളുമൊക്കെയാണ് ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

എന്നാല്‍ ഈ വീഡിയോ ഡിലീറ്റ് ചെയ്യാനും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. കാരണം ഈ വീഡിയോ ഷൂട്ടിംഗ് സമയത്ത് ആരോ പകര്‍ത്തി പ്രചരിപ്പിച്ചതാണ്. ചിത്രീകരണത്തിനിടയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലീക്ക് ആയെന്ന് സംവിധായകനും നിര്‍മാതാവുമൊക്കെ അറിഞ്ഞാല്‍ കേസ് ആവുമെന്നും ചിലര്‍ ചൂണ്ടി കാണിക്കുന്നുണ്ട്.

എന്തായാലും സണ്ണി ലിയോണിന്റെ അഭിനയത്തിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. മുന്‍പ് സിനിമയില്‍ ഐറ്റം സോംഗില്‍ മാത്രമായിരുന്നു നടി അഭിനയിച്ചത്. ആ പാട്ടും ഡാന്‍സുമൊക്കെ വലിയ തരംഗമാവുകയും ചെയ്തു. ഇനി കഥാപാത്രമായി സണ്ണി ലിയോണ്‍ അഭിനയിക്കുന്നത് കാണാനാണ് കാത്തിരിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X