ചിപ്പി വന്നിട്ടുണ്ടോ സാറേ... ഇതാണെന്റെ ചിപ്പി, ഭാര്യയെ ചേർത്ത് പിടിച്ച് ഭീമൻ രഘു
ആറ്റുകാൽ പൊങ്കാലയ്ക്ക് എല്ലാവർഷവും സിനിമ താരങ്ങൾ എത്താറുണ്ട് ചിപ്പി, സീമ ജി നായർ, ഉഷ തുടങ്ങിയവർ മുടങ്ങാതെ എത്താറുണ്ട്. നടിമാരെ കൂടാതെ ഗായികമാരും പെങ്കാലയിലെ സ്ഥിരം സാന്നിധ്യമാണ്. ഇവർ വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്. ഇത്തവണ നടിമാരെക്കാലും താരമായത് നടൻ ഭീമൻ രഘുവായിരുന്നു. ഭര്യക്കൊപ്പമാണ് പൊങ്കാലയ്ക്ക് എത്തിയത്.

പെങ്കലക്കെത്തിയ താരം വനിത ആരാധകരോട് സംസാരിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ് .സംസാരിക്കുന്നതിനോടൊപ്പം സെൽഫി എടുക്കാനും ഇവർ മറന്നില്ല . ഭീമൻ രഘു വന്നതിൽ അല്ല എല്ലാവർക്കും അറിയേണ്ടത് മറ്റൊരാൾ എത്തിയോ എന്ന് അറിയാനായിരുന്നു. അത് മറ്റാരുമല്ല നടി ചിപ്പിയെ ആയിരുന്നു. പതിവ് തെറ്റിക്കാതെ എല്ലാ വർഷവും ചിപ്പി എത്താറുണ്ട്. ഒടുവിൽ ഭീമൻ രഘുവിനോട് തന്നെ ഈ ചോദ്യം ചോദിക്കുകയായിരുന്നു.
രഘു സാറേ ചിപ്പി വന്നോ.... എന്നാൽ ചോദ്യത്തിന് കൃത്യമായ ഉത്തരം തന്നെ താരം നൽകി. തമാശയുടെ രൂപത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ചിപ്പി വന്നോ എന്ന് എനിയ്ക്ക് അറിയില്ലല്ലോ... ഞാൻ കണ്ടില്ല എന്ന് പറയുന്നതിനോടൊപ്പം എന്റെ ചിപ്പി വന്നിട്ടുണ്ടെന്ന് ഭീമൻ രഘു തമാശ രൂപേണെ പറഞ്ഞു. ആ ചിപ്പിയെ വേണമെങ്കിൽ കാണിച്ചു തരാം. ഭാര്യ സുധയെ അരികിലേയ്ക്ക് വിളിച്ച് അദ്ദേഹം പറഞ്ഞു. യഥാർഥ ചിപ്പി ഇത് അറിയേണ്ടെന്നും അറിഞ്ഞാൽ തന്നെ തല്ലുമെന്നും തമാശയായി സുധ പറഞ്ഞു. ഇതാദ്യമായിട്ടാണ് ആറ്റുകാലിൽ പൊങ്കാലയിടാൻ ഭീമൻ രഘുവിന്റ ഭാര്യ എത്തുന്നത്.
ചിപ്പിയും, സീമ ജി നായരും, മങ്ക മഹേഷും ഗായിക രാജ ലക്ഷ്മിയും ഒന്നിച്ചായിരുന്നു പൊങ്കാലയിടാൻ നിന്നിരുന്നത്. ഇവരുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ട്രോൾ പേജുകളിലും ചിപ്പിയ്ക്കെതിരെ ട്രോളുകൾ ഉയർന്നിരുന്നു. ചിപ്പി വന്നേ.. വരും വരില്ല എന്നിങ്ങനെയുള്ള ട്രോളുകൾ സജീവമായിരുന്നു. പല ന്യൂസ് ചാനലിലെ റിപ്പോർട്ടറോടും ചിപ്പി വന്നോ എന്ന് ആരാധകർ ചോദിച്ചിരുന്നു. ട്രോളുകൾ ചിലതൊക്കെ കാണാറുണ്ട് എന്നായിരുന്നു ചിപ്പിയുടെ മറുപടി. മീഡിയയോട് പറഞ്ഞിട്ടല്ല താൻ പൊങ്കാലയ്ക്ക് എത്തുന്നത് . ആദ്യമൊക്കെ കൽപന ചേച്ചിയോടൊപ്പം എത്തിയതു കൊണ്ടാണ് വാർത്തകളിൽ താൻ ഇടം പിടിക്കുന്നതെന്ന് താരം പറഞ്ഞു.


Click it and Unblock the Notifications











