ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലുകാര്‍ ബൊക്കയും മാലയും പണവും തന്നു! ജീവിതത്തിലെ കോമഡിയെ പറ്റി ബിജുക്കുട്ടന്‍

വളരെ സാധാരണക്കാരനായിരുന്നു നടന്‍ ബിജുക്കുട്ടന്‍ ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയരായ താരങ്ങളില്‍ ഒരാളാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മിമിക്രിയോടുള്ള താല്‍പര്യമാണ് ബിജുക്കുട്ടനെ സിനിമയില്‍ എത്തിക്കുന്നത്. നടന്‍ സലിംകുമാര്‍നൊപ്പം മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തി പിന്നീട് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു.

തന്റെ കരിയറില്‍ എന്നും കടപ്പാടുള്ള മനുഷ്യന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് നടന്‍ സലിം കുമാര്‍ ആണെന്നാണ് ബിജുക്കുട്ടന്‍ പറയുന്നത്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മിമിക്രിയിലേക്ക് ചുവടുറപ്പിച്ചതിനെ പറ്റിയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ പങ്കുവെച്ചത്.

biju-kuttan

പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ടൈല്‍സിന്റെ പണിക്ക് പോകുമായിരുന്നു. അത്യാവശ്യം മിമിക്രി പരിപാടിയുമുണ്ട്. എന്റെ അമ്മ വീടിന്റെ അടുത്താണ് സലിംകുമാര്‍ താമസിക്കുന്നത്. ഇടയ്‌ക്കൊക്കെ ചേട്ടനെ പോയി കാണുകയും സംസാരിക്കുകയും ചെയ്യും. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് മഹാരാജാസ് കോളേജില്‍ ചേട്ടന്‍ ഒപ്പം മിമിക്രി കളിക്കാന്‍ പോയത്.

കലാ ജീവിതത്തിന്റെ തുടക്കത്തില്‍ പ്രോത്സാഹനം തരുന്ന ഒരാളെ ജീവിതകാലത്തോളം മറക്കാന്‍ കഴിയില്ല. അങ്ങനെ ഒരാളാണ് എനിക്ക് സലീമേട്ടന്‍. അതുകൊണ്ട് അദ്ദേഹത്തോട് ആജീവനാന്തം കടപ്പാടുണ്ട്. സലിമേട്ടനുമായി എനിക്ക് മറ്റൊരു ബന്ധം കൂടി ഉണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ അധ്യാപിക കൂടിയാണ്.

സിനിമയില്‍ വന്നതിനുശേഷം ജീവിതത്തില്‍ ഉണ്ടായ ചില കോമഡികളില്‍ ഒന്ന് ബിജുക്കുട്ടന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മലപ്പുറത്ത് ഒരു ഉദ്ഘാടന പരിപാടിയുണ്ടായിരുന്നു. നാട്ടില്‍നിന്ന് കാറിലാണ് ഞാനും സുഹൃത്തും കൂടി അതിനു പോകുന്നത്. 50000 രൂപ പ്രതിഫലമായി നല്‍കുകയും ചെയ്തു. ഉദ്ഘാടനത്തിനുശേഷം ആഹാരം കഴിച്ചിട്ട് പോകാമെന്ന് അവര്‍ പറഞ്ഞെങ്കിലും പോകുന്ന വഴിക്ക് കഴിച്ചോളാമെന്ന് പറഞ്ഞ് ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങി.

വരുന്ന വഴി നല്ല വൃത്തിയുള്ള ഹോട്ടല്‍ കണ്ടു. ഡെക്കറേഷന്‍ ഒക്കെ ഉണ്ട്. പുതിയ ഹോട്ടല്‍ അല്ലേ നല്ല ഫുഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചു കാറില്‍ നിന്നിറങ്ങിയപ്പോള്‍ ബൊക്കെയും മാലയും ഒക്കെ തന്ന് അവര്‍ സ്വീകരിച്ചു. ഇതെന്ത് ആചാരമെന്ന് തോന്നിയെങ്കിലും സന്തോഷത്തോടെ അത് സ്വീകരിച്ചു. അപ്പോഴാണ് അകത്തുനിന്ന് നമ്മള്‍ കാത്തിരുന്ന അതിഥി ഇപ്പോള്‍ ഇവിടെ എത്തിയിരിക്കുന്നു, മലയാള സിനിമ താരം ബിജുക്കുട്ടന്‍ ഉദ്ഘാടനത്തിന് എത്തിച്ചേര്‍ന്നിരിക്കുന്നു എന്നൊക്കെ അനൗണ്‍സ്‌മെന്റ് കേള്‍ക്കുന്നത്.

biju-kuttan

എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. അതിനു മുന്‍പ് തന്നെ ഹോട്ടലിന്റെ ഉടമസ്ഥന്‍ ആ നിലവിളക്ക് കത്തിച്ച് ബിജുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യണമെന്ന് പറഞ്ഞു. ഞാന്‍ അതുപോലെ ചെയ്തു. എന്നിട്ട് അവിടെ നിന്ന് ഭക്ഷണം കഴിച്ചു. പോരാന്‍ നേരത്ത് ഉടമസ്ഥന്‍ വന്നു പറഞ്ഞു വേറൊരു നടനെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം അവസാന നിമിഷം പിന്മാറി. ആ സമയത്താണ് ഞാന്‍ കയറിച്ചെന്നത്. അവര്‍ക്കത് വലിയ സന്തോഷമായെന്ന്.

യാത്ര പറഞ്ഞു ഇറങ്ങാന്‍ നേരം ആ ഉടമസ്ഥന്‍ ഒരു പൊതി എന്നെ ഏല്‍പ്പിച്ചു. മറ്റ് നടന് കൊടുക്കാന്‍ വച്ചിരുന്നതാണ്. കൂടുതലാണെങ്കിലും കുറവാണെങ്കിലും പൊരുത്തപ്പെടണമെന്നും പറഞ്ഞു. ആദ്യം ഞാനത് വേണ്ടെന്ന് പറഞ്ഞെങ്കിലും അദ്ദേഹം നിര്‍ബന്ധിച്ചു. വീട്ടിലെത്തി പണം എത്രയെന്ന് നോക്കിയപ്പോള്‍ ചെറുതായിട്ടൊന്ന് ഞെട്ടി. 75,000 രൂപ ഉണ്ടായിരുന്നു. നേരത്തെ വരാമെന്ന് പറഞ്ഞ നടന് കൊടുക്കാന്‍ വച്ചിരുന്ന പണമായിരുന്നു അതെന്നും, ബിജുക്കുട്ടന്‍ പറയുന്നു.

More from Filmibeat

Read more about: biju kuttan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X