ഭാവനയുടെ വിവാഹത്തിന് തിളങ്ങിയത് സംയുക്ത വര്‍മ്മയായിരുന്നു! അതിനൊരു കാരണവുമുണ്ട്, അതിങ്ങനെയാണ്...

തെന്നിന്ത്യന്‍ സിനിമ കുടുംബത്തില്‍ അങ്ങനെ മറ്റൊരു താരദമ്പതികള്‍ കൂടി എത്തിയിരിക്കുകയാണ്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇന്നലെ തൃശൂരില്‍ നിന്നുമായിരുന്നു നടി ഭാവനയും കന്നഡ സിനിമ നിര്‍മാതാവായ നവീനുമായി വിവാഹം നടന്നത്. വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.

എന്നാല്‍ വൈകുന്നേരം നടത്തി വിവാഹ സത്കാരത്തില്‍ രാഷ്ട്രീയ-സിനിമാ മേഖലയിലുള്ള പല പ്രമുഖരും എത്തിയിരുന്നു. പാര്‍ട്ടിക്കെത്തിയ എല്ലാ താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും മലയാളക്കര ഏറെ നാളായി കാത്തിരുന്ന ഒരു താരസുന്ദരി ആ കൂട്ടത്തിലുണ്ടായിരുന്നു. നടി സംയുക്ത വര്‍മ്മയാണ് അത്. അതിന് പിന്നിലൊരു കാരണവുമുണ്ട്.

 വിരുന്നിനെത്തിയ പ്രമുഖര്‍

വിരുന്നിനെത്തിയ പ്രമുഖര്‍

ഇന്നലെ രാവിലെ തൃശൂരില്‍ നടന്ന ഭാവനയുടെ വിവാഹത്തിനും അതിന് ശേഷം നടത്തിയ വിരുന്ന് സത്കാരത്തിലും നിരവധി പ്രമുഖരായിരുന്നു പങ്കെടുത്തിരുന്നത്. മലയാള സിനിമയില്‍ നിന്നും മമ്മൂട്ടിയടക്കം എത്തിയ താരങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആരാധകര്‍ക്കിഷ്ടപ്പെട്ടത്

ആരാധകര്‍ക്കിഷ്ടപ്പെട്ടത്

പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പല താരങ്ങളും അവരുടെ കുടുംബത്തിനൊപ്പമായിരുന്നു എത്തിയത്. അതില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി എത്തിയത് നടി സംയുക്ത വര്‍മ്മയായിരുന്നു. ഭര്‍ത്താവും നടനുമായ ബിജു മേനോനും മകനുമൊപ്പമായിരുന്നു സംയുക്ത പാര്‍ട്ടിക്കെത്തിയിരുന്നത്.

  ശ്രദ്ധിക്കപ്പെടാന്‍ കാരണമുണ്ട്..

ശ്രദ്ധിക്കപ്പെടാന്‍ കാരണമുണ്ട്..

സംയുക്ത പാര്‍ട്ടിയില്‍ ശ്രദ്ധിക്കപ്പെടാന്‍ മറ്റൊരു കാരണവുമുണ്ട്. ഇളംനീല നിറമുള്ള ചുരിദാറിനൊപ്പം ബാഹുബലിയിലെ ദേവസേനയുടെ കമ്മലുമായി സാമ്യമുള്ള കമ്മലായിരുന്നു സംയുക്ത അണിഞ്ഞിരുന്നത്. സിംപിളായിരുന്നെങ്കിലും നടിയായിരുന്നു തിളങ്ങിയത്.

 സിനിമയിലേക്ക് വരുമോ?

സിനിമയിലേക്ക് വരുമോ?

ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന സംയുക്ത വര്‍മ്മ സിനിമയിലേക്ക് തിരിച്ചു വരുമോ എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ അക്കാര്യത്തെ കുറിച്ച് ഒരു സൂചനയും ഇനിയും വന്നിട്ടില്ല.

 തിളങ്ങിയ മറ്റ് നടിമാര്‍

തിളങ്ങിയ മറ്റ് നടിമാര്‍

ഭാവനയുടെ വിവാഹം ആഘോഷമാക്കി മാറ്റിയ നിരവധി നടിമാരുണ്ടായിരുന്നു. മഞ്ജു വാര്യര്‍, നവ്യ നായര്‍, തുടങ്ങിയവര്‍ മുതല്‍ ഒരോ നിറമുള്ള സാരിയുടുത്ത് വിവാഹത്തിനും അനുബന്ധ ചടങ്ങുകള്‍ക്കും പല നടിമാരും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X