Don't Miss!
- Lifestyle
പ്രമേഹമൊക്കെ പിടിച്ച പിടിയാല്‍ നില്ക്കാന് മുരിങ്ങ ഇപ്രകാരം കഴിക്കാം
- Sports
ഇന്ത്യ പാക് ബൗളിങ് കോപ്പിയടിക്കുന്നു! റമീസ് രാജക്ക് പൊങ്കാല-ആരാധക പ്രതികരണങ്ങള്‍
- News
ശൈശവ വിവാഹം: അസമില്‍ 2000 പേര് അറസ്റ്റില്‍, പൊലീസ് സ്റ്റേഷനില്‍ മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
'മമ്മൂട്ടിയെ സ്ട്രെയിൻ ചെയ്യിപ്പിക്കേണ്ടെന്ന് കരുതി ആ റോൾ സച്ചി എനിക്ക് തന്നു'; ബിജു മേനോൻ പറയുന്നു!
വില്ലനായും സഹനടനായും നായകനായും ഹാസ്യ നടനായുമെല്ലാം കഴിഞ്ഞ മുപ്പത് വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പകരം വെക്കാനില്ലാത്ത നടനാണ് ബിജു മേനോൻ. മലയാളം തമിഴ് തെലുങ്ക് സിനിമകൾ അടക്കം ഏകദേശം നൂറ്റി അറുപതോളം സിനിമകളിൽ അഭിനയിച്ച നടൻ.
പ്രണയ വർണ്ണങ്ങളിലെ വിക്ടർ, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തിലെ അഖിൽ, പത്രത്തിലെ ഫിറോസ്, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഉത്തമൻ, സ്നേഹത്തിലെ ശശിധരൻ, മധുര നൊമ്പര കാറ്റിലെ വിഷ്ണു,മേഘ മൽഹാറിലെ രാജീവ് അങ്ങനെ നിരവദി കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ പകർന്നു.

തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല ഒരു താരമാകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും മികച്ചൊരു നടനാകാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും സാക്ഷ്യപ്പെടുത്തുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് അയ്യപ്പനും കോശിയിലെ അയ്യപ്പൻ നായർ.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇറങ്ങിയ മലയാള സിനിമകളിൽ പ്രേക്ഷകർ ഏറ്റവും ഇഷ്ടപെട്ട് ആരാധിക്കുന്ന ഒരു കഥാപാത്രമാണ് അയ്യപ്പനും കോശിയിലെ മുണ്ടൂർ മാടൻ.
മുണ്ടൂർ മാടനായും അയ്യപ്പൻ നായരായും ബിജു മേനോൻ എന്ന നടൻ പുണ്ട് വിളയാടിയപ്പോൾ വല്ലാത്ത ഒരു ആവേശവും രോമാഞ്ചവുമാണ് പ്രേക്ഷകന് ലഭിച്ചത്. എത്ര അനായാസം ആയിട്ടാണ് അദ്ദേഹം ആ കഥാപാത്രത്തെ പകർന്നാടിയിട്ടുള്ളത്.
അയ്യപ്പൻ നായരിൽ നിന്നും മുണ്ടൂർ മാടനിലേക്ക് ഉള്ള പരകായപ്രവേശം എന്നും അത്ഭുതപെടുത്തുന്നതാണ്. സച്ചിയുടെ സംവിധാനത്തിൽ മലയാളത്തിൽ ബ്ലോക്ബസ്റ്ററായി മാറിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും.
പൃഥ്വിരാജും ബിജു മേനോനും ടൈറ്റിൽ റോളുകളിലെത്തിയ ചിത്രത്തിന്റെ റീമേക്ക് അവകാശം തെലുങ്ക് ഉൾപ്പെടെ മറ്റ് ഭാഷകളിലേക്ക് വിറ്റുപോയിരുന്നു. സച്ചി അവസാനമായി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്.
ചിത്രത്തിൽ അയ്യപ്പൻ നായരുടെ റോളിലേക്ക് ആദ്യം സച്ചി കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നെന്നും എന്നാൽ വളരെ റിയലിസ്റ്റിക്കായ ഫൈറ്റ് സീനുകൾ ഉള്ളതുകൊണ്ട് മമ്മൂട്ടിയെ സ്ട്രെയിൻ ചെയ്യിപ്പിക്കേണ്ട എന്നുകരുതിയാണ് ആ റോൾ തന്നിലേക്ക് വന്നതെന്നും ബിജു മേനോൻ വെളിപ്പെടുത്തിയിരിക്കുകയാണ്.

കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അധികം ആർക്കും അറിയാത്ത ഇക്കാര്യം ബിജു മേനോൻ വെളിപ്പെടുത്തിയത്. 'അയ്യപ്പനും കോശിയും സിനിമയുടെ കാര്യത്തിൽ എനിക്കുണ്ടായിരുന്ന ടെൻഷൻ അതിലെ ഫൈറ്റായിരുന്നു. ഇതെന്താണിത് ഇവർ ഉദ്ദേശിക്കുന്നതെന്ന ഞാൻ ചിന്തിച്ചിരുന്നു. റോ ഫൈറ്റ് തന്നെയാണ് ഇവർ ഉദ്ദേശിച്ചിരിക്കുന്നത്.'
'രാജശേഖർ മാസ്റ്ററെ ഫിക്സും ചെയ്തു. മമ്മൂക്ക എന്ന ഓപ്ഷൻ സച്ചി മാറ്റി ആലോചിച്ചതും മമ്മൂക്ക വേണ്ട ഞാൻ മതി എന്നുള്ള തീരുമാനത്തിലെത്തിയതും ഇങ്ങനെയുള്ള ഫൈറ്റും ആക്ഷൻ സീക്വൻസുകളും മുൻകൂട്ടി കണ്ടിട്ടാണ്.'
'മമ്മൂക്കയെ അത്രയും സ്ട്രെയിൻ ചെയ്യിക്കുന്നത് ശരിയല്ലല്ലോ എന്നുള്ള ചിന്തയിലാണ് ആ റോൾ എന്റെയടുത്തേക്ക് വരുന്നത്. ഇത് ഒരു റോ ഫൈറ്റായിരിക്കുമെന്നുള്ളത് എനിക്ക് ഏകദേശം മനസിലായി.'
'പിന്നെ ഷൂട്ട് തുടങ്ങിയപ്പോൾ അത് പൂർണമായും ക്ലിയറായി. പക്ഷെ ഫൈറ്റിന്റെ കാര്യത്തിൽ ഞാനെന്തെങ്കിലും പറയുമോ എന്തെങ്കിലും പരാതി പറയുമോ എന്ന് പേടിച്ചിട്ട് സച്ചി എനിക്ക് പിടി തരുന്നുണ്ടായിരുന്നില്ല. എന്റെ അടുത്തേക്ക് വരില്ലായിരുന്നു. മുങ്ങിമുങ്ങി നടന്ന് ഫൈറ്റ് മാസ്റ്ററെ കൊണ്ട് കാര്യങ്ങൾ എക്സിക്യൂട്ട് ചെയ്യിക്കുകയായിരുന്നു.'
'അത് വളരെ സ്ട്രെയിനായിരുന്നു. ഞങ്ങൾ ഒരു ഏഴ് ദിവസത്തോളം എടുത്ത് ചെയ്ത ഫൈറ്റാണത്. അത്രയും റോയാണ്. പക്ഷെ കഥക്ക് അത്രയും അത്യാവശ്യമായിരുന്ന ഫൈറ്റ് കൂടിയാണത്. അതിന്റെ ഒരു ഗുണം ആ സിനിമക്കുണ്ട്' ബിജു മേനോൻ പറഞ്ഞു.
-
കുടുംബവിളക്കും സാന്ത്വനവും നേര്‍ക്കുനേര്‍! ബിഗ് ബോസിലേക്ക് എത്തുന്ന സീരിയല്‍ താരങ്ങള്‍ ഇവര്‍
-
'കുട്ടികൾ കാർട്ടൂൺ കാണുന്നത് പോലെയാണ് അച്ഛനെന്റെ ഇന്റർവ്യൂ കാണുന്നത്; എന്നോടുള്ള നിലപാടിൽ മാറ്റമുണ്ട്': ധ്യാൻ
-
'ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോഴേക്കും എനിക്ക് ക്ലാസ്; അന്ന് ഡാൻസ് കോസ്റ്റ്യൂമിൽ പെട്രോളടിക്കാൻ പോയപ്പോൾ'