ഞാനന്ന് ചിന്തിച്ചിട്ടില്ല; മമ്മൂട്ടിയും മോഹന്‍ലാലും നെടുംതൂണായി നില്‍ക്കാനുള്ള കാരണത്തെ കുറിച്ച് ബിജു മേനോന്‍

കോമഡിയും വില്ലത്തരവും സീരിയസ് വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന താരമാണ് ബിജു മേനോന്‍. ഒരു കാലത്ത് സീരിയസ് വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന താരം കോമഡി സിനിമകള്‍ ചെയ്ത് തുടങ്ങിയതോടെയാണ് പ്രേക്ഷക പ്രശംസ നേടി എടുക്കുന്നത്. ഇപ്പോള്‍ വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി വാങ്ങുന്നുണ്ടെങ്കിലും മുന്‍പ് അത്തരം സിനിമകളെ കുറിച്ച് താന്‍ ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് പറയുന്നത്. അന്നൊക്കെ മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ചെയ്യുന്ന കഠിനാധ്വാനത്തെ കുറിച്ച് ഇപ്പോഴാണ് തനിക്ക് മനസിലായതെന്നും കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു.

'പണ്ടൊന്നും സിനിമയെ ഭയങ്കര സീരിയസായി ഞാന്‍ കണ്ടിരുന്നില്ല. അന്നത്തെ പ്രായം കൊണ്ടോ ബേസിക് സ്വഭാവം കൊണ്ടോ ആയിരിക്കാം. നമുക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ളവരുടെ കൂടെ സിനിമ ചെയ്യുക എന്ന ഒഴുക്കില്‍പെട്ട് കിടക്കുകയായിരുന്നു. അതില്‍ നിന്നും മാറി നടക്കാന്‍ തോന്നിയില്ല. കാലങ്ങള്‍ കഴിയുന്നതിന് അനുസരിച്ച് ഇങ്ങനെത്തെ കഥാപാത്രമാണ് വേണ്ടതെന്ന് തിരിച്ചറിയുന്നു.

കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യണം. അല്ലെങ്കില്‍ അതുപോലെത്തെ കഥാപാത്രം ചെയ്യണമെന്നുള്ള ചിന്തകളൊന്നും എനിക്ക് ഇല്ലായിരുന്നു. ഇപ്പോഴാണ് അങ്ങനെ ഒക്കെ ചെയ്യണമെന്ന് തോന്നുന്നത്. അന്നത്തെ പ്രായത്തിന്റെ പക്വത കുറവായിരിക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എനിക്ക് കിട്ടുന്ന വേഷങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നു എന്നേയുള്ളു. മാറി ചിന്തിച്ചിട്ടില്ല. എന്റെ ജീവിതത്തില്‍ ഉണ്ടായതെല്ലാം അറിയാതെ സംഭവിച്ചതാണ്. ആ ഒഴുക്കില്‍ തന്നെ പോവുന്നു.

 biju-menon

എല്ലാത്തില്‍ നിന്നും ഒതുങ്ങി മാറുന്നത് എന്റെ സ്വഭാവമാണ്. നമുക്ക് വരുന്ന വേഷങ്ങള്‍ ചെയ്യുക എന്നല്ലാതെ അങ്ങോട്ട് പോയി ചോദിക്കാന്‍ എന്തോ മടിയാണ്. മമ്മൂക്കയുടെ ലാലേട്ടനും എനിക്ക് അത്ഭുതം പോലെയാണെന്നാണ് ബിജു മേനോന്‍ പറയുന്നത്. ബഹുമാനം കലര്‍ന്ന ആരാധനയോടെയാണ് അവര്‍ക്കൊപ്പം അഭിനയിക്കുന്നത്. അന്ന് അവര്‍ കഠിനാധ്വാനം ചെയ്യുന്നത് മനസിലായില്ലായിരുന്നു. അന്ന് സിനിമ അങ്ങനെയായിരുന്നു. ഇപ്പോള്‍ അതിലേക്ക് നോക്കുമ്പോഴാണ് അവരൊക്കെ എന്തോരം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് മനസിലാവുന്നത്.

വളരെ കുറഞ്ഞ സമയം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുക, ഒരേ സമയം രണ്ടും മൂന്നും സിനിമകള്‍ ചെയ്യുക, അത്രയും മനോഹരമായ കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് ചെയ്യുന്നത് വളരെ സ്‌ട്രെയിന്‍ ഉള്ള കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ഇന്നും അവര്‍ മലയാള സിനിമയുടെ നെടുംതൂണുകളായി നിലനില്‍ക്കുന്നത്.

Recommended Video

Biju Menon to play Vivek Oberoi’s role in 'Lucifer's Telugu version | FilmiBeat Malayalam

സുരേഷ് ഗോപി വളരെ സത്യസന്ധനായ മനുഷ്യനാണ്. ഒരാളുടെ വേദന പെട്ടെന്ന് മനസ്സിലാകും. ആദ്യ സിനിമയ്ക്ക് ശേഷമുള്ളൊരു സിനിമയില്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന എന്നെ വിളിച്ച് അദ്ദേഹം അടുത്തിരിത്തി. മമ്മൂക്കയും മോഹന്‍ലാലുമായിട്ടൊക്കെ അത്രയും അടുത്ത് ഇടപെടാന്‍ ധൈര്യ കുറവുണ്ട്. അവരെ ചെറുപ്പം മുതലൊക്കെ കാണുന്നതല്ലേ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X