'കാരവാനിലേക്ക് വിളിച്ചാൽ ഇപ്പോൾ ഇറങ്ങുമെന്ന പോലെ ഇരിക്കണം, കണ്ണടയിട്ടാൽ...'; മമ്മൂട്ടിയുടെ രീതികൾ
മമ്മൂട്ടിയെക്കുറിച്ച് ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നിർമാതാവ് സാന്ദ്ര തോമസ് നടത്തിയ പരാമർശം ഇതിനോടകം ചർച്ചയായിട്ടുണ്ട്. പ്രൊഡ്യൂസേർസ് അസോസിയേഷന്റെ പ്രസിഡന്റ് മമ്മൂട്ടിക്ക് ഡോർ തുറന്ന് കാെടുക്കാനും കസേര വലിച്ചിട്ട് കൊടുക്കാനും നിൽക്കുന്ന ആളാണെന്നും പ്രൊഡ്യൂസേർസ് അസോസിയേഷനിലെ ചിലർക്കെതിരെ താൻ നൽകിയ പരാതി പിൻവലിക്കണമെന്ന് മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടിരുന്നെന്നും സാന്ദ്ര തോമസ് അഭിമുഖത്തിൽ തുറന്നടിച്ചു.
മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം വരുന്നുണ്ട്. ഇതിനിടെ മമ്മൂട്ടിയുടെ സ്വഭാവ രീതികളും ചർച്ചയാക്കുന്നവരുണ്ട്. ദേഷ്യക്കാരനാണെന്ന ഇമേജാണ് വർഷങ്ങളായി മമ്മൂട്ടിക്കുള്ളത്. എന്നാൽ സഹപ്രവർത്തകരിൽ പലർക്കും മമ്മൂട്ടിയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ഒരിക്കൽ നടൻ ബിജു പപ്പൻ മമ്മൂട്ടിയെ പ്രശംസിച്ച് സംസാരിച്ചിട്ടുണ്ട്.

ഇഷ്ടമുള്ള ആളുകളെ പുള്ളി അടുത്തേക്ക് വിളിക്കും. അല്ലാതെ പുള്ളി ആരെയും നോക്കില്ല. 50 പ്ലെയിനുണ്ട് എന്നൊന്നും പുള്ളിയോട് പറഞ്ഞിട്ട് കാര്യമില്ല. മമ്മൂക്കയുടെ അടുത്ത് വരണമെങ്കിൽ മമ്മൂക്കയുടെ പടങ്ങൾ കാണാറുണ്ട്, അവന് ജീവിതത്തിൽ ഏറ്റവും ഇഷ്ടം മമ്മൂക്കയാണ്, ആ പടത്തിൽ മമ്മൂക്കയിട്ട പാന്റിന്റെ കളർ വരെ അറിയാം എന്നൊക്കെ പറയണം. അപ്പോൾ അവനെ വിളിക്കാൻ പറയും. മമ്മൂക്ക കാരവാനിലിരുന്ന് ടെലിഫിലിമുകളിലെ തമാശകളെല്ലാം ആസ്വദിക്കും. ഈ ആളുകളെ പുള്ളി എവിടെയെങ്കിലും വെച്ച് കാണുമ്പോൾ കൊള്ളാം എന്ന് പറയും. എന്നിട്ട് അവന് ഒരു വേഷവും വാങ്ങിക്കൊടുക്കും.
പിന്നെ രക്ഷപ്പെടേണ്ടത് അവന്റെ കാര്യമാണ്. നമ്മൾ കാരവാനിൽ കയറാതെ മാറിയിരുന്നാലും മമ്മൂക്ക വിളിച്ച് കയറ്റും. കാരണം നമ്മളൊരു ഉപദ്രവകാരിയല്ലെന്ന് മമ്മൂക്കയ്ക്ക് അറിയാം. നമ്മൾ അതിനുള്ളിൽ കയറി മമ്മൂക്കയുടെ ഡ്രസുകൾ വലിച്ചിടുകയും കണ്ണാടിയെടുത്ത് വെക്കുകയും ചെയ്താൽ ഇവനെ ഇതിനകത്തേക്ക് കയറ്റേണ്ടെന്ന് ആദ്യമേ പറയും. നമ്മൾ കാരവാനിലകത്ത് ഏത് സമയത്തും ഇറങ്ങട്ടേ എന്ന് പറയുന്ന രീതിയിലാണ് ഇരിക്കുന്നത്.

മുകളിൽ നിന്നുള്ള പവർ കൊണ്ട് കിട്ടിയ അടുപ്പമാണിതെല്ലാം. വളരെ സൂക്ഷിച്ച് ഈ ബന്ധങ്ങൾ കെെകാര്യം ചെയ്യേണ്ടതുണ്ടെന്നും ബിജു പപ്പൻ പറഞ്ഞു. അടുത്തകാലത്തായി മമ്മൂട്ടിയെക്കുറിച്ച് ഒപ്പം പ്രവർത്തിച്ച പലരും പഴയ അഭിമുഖങ്ങളിൽ പറഞ്ഞ വാക്കുകൾ സോഷ്യൽമീഡിയയിൽ വീണ്ടും പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയ വന്നപ്പോൾ നന്നായ വ്യക്തിയാണ് മമ്മൂട്ടിയെന്ന് വിമർശകർ താരത്തെ പരിഹസിക്കാറുമുണ്ട്.
മമ്മൂട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ഈയടുത്ത് പല അഭ്യൂഹങ്ങളും വന്നു. നടന് കാൻസർ സ്ഥിരീകരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിച്ചു. നടന്റെ ടീം വാർത്ത നിഷേധിച്ചെങ്കിലും മമ്മൂട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന സൂചന സഹപ്രവർത്തകരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണെന്ന് അഭിപ്രായങ്ങളുണ്ട്. അടുത്തിടെ സംവിധായകൻ ശാന്തിവിള ദിനേശും ഇതേക്കുറിച്ച് സംസാരിച്ചു.
ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതൊരു യാഥാർഥ്യമാണ്. എന്തൊക്കെ മറച്ച് വെച്ചാലും അദ്ദേഹത്തിന് ആരോഗ്യ പ്രശ്നമുണ്ടെന്ന് സംവിധായകൻ പറഞ്ഞു. നടൻ മണിയൻപിള്ള രാജുവും മമ്മൂട്ടിയുടെ ആരോഗ്യ നില സൂചിപ്പിച്ചു. ഞാൻ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നപ്പോൾ എനിക്ക് ധെെര്യം തന്നയാളാണ് മമ്മൂക്ക. നീ ഫെെറ്റ് ചെയ്യണമെടാ എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് മമ്മൂക്കയ്ക്ക് അസുഖം വന്നപ്പോൾ താൻ ഇതേ കാര്യം പറഞ്ഞെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി. ചെറിയ ഇടവേളയിലായിരുന്ന മമ്മൂട്ടി വെെകാതെ അഭിനയ രംഗത്തേക്ക് തിരിച്ച് വരുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.


Click it and Unblock the Notifications











