'ഉണ്ണിക്കണ്ണൻ വിജയ് സാറിനെ കണ്ടുവെന്നത് ഞാൻ വിശ്വസിക്കുന്നു, അദ്ദേഹത്തിന് അടുത്തെത്തിയാൽ കൂട്ടുകാരെപ്പോലെ'

ഏറെ കാലമായുള്ള ഒരു ആ​ഗ്രഹം സാധിച്ചെടുത്ത സന്തോഷത്തിലാണ് നടൻ വിജയിയുടെ കടുത്ത ആരാധകൻ എന്ന പേരിൽ വൈറലായ ഉണ്ണികണ്ണൻ മം​ഗലം ഡാം. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള സൂപ്പർ താരമാണ് വിജയ്. തമിഴ്നാട്ടിൽ‌ ഉള്ളതിനോളം തന്നെ ആരാധകർ നടന് കേരളത്തിലുമുണ്ട്. മറ്റൊരു നടനും ലഭിക്കാത്ത സ്വീകരണമാണ് വിജയ് കേരളത്തിൽ വരുമ്പോൾ ലഭിക്കാറുള്ളത്. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് ഉണ്ണികണ്ണനും വിജയിയെ ആരാധിച്ച് തുടങ്ങിയത്. ​

ഗോട്ടിന്റെ ഷൂട്ടിനായി കേരളത്തിൽ വന്നപ്പോൾ അടക്കം വിജയിയെ കാണാൻ ഉണ്ണികണ്ണൻ ശ്രമം നടത്തിയിരുന്നു. പക്ഷെ സാധിച്ചില്ല.‍ അവസാന മാർ​ഗമെന്നോണമാണ് ചെന്നൈയ്ക്ക് കാൽനടയായി യാത്ര ചെയ്ത് പോയി വിജയിയെ ഉണ്ണികണ്ണൻ കണ്ടത്. പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് വിജയിയെ താൻ കണ്ടതെന്നാണ് ഉണ്ണികണ്ണൻ പറഞ്ഞത്.

Bineesh Bastin Unnikannan Mangalam Dam

മാത്രമല്ല വിജയിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രവും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പക്ഷെ ഒരു വിഭാ​ഗം ഉണ്ണികണ്ണൻ പറയുന്നത് നുണയാണെന്നും വിജയ് രാഷ്ട്രീയതിരക്കുകളിലാണെന്നും അങ്ങനെ ഒരു സാഹചര്യത്തിൽ ഉണ്ണികണ്ണൻ എങ്ങനെ നടനെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് കണ്ടുവെന്ന ചോദ്യവുമായി എത്തി. എന്നാൽ ഉണ്ണികണ്ണൻ പറയുന്നത് താൻ വിശ്വസിക്കുന്നുവെന്ന് പറഞ്ഞ് രം​ഗത്ത് എത്തിയിരിക്കുകയാണ് നടൻ ബിനീഷ് ബാസ്റ്റ്യൻ.

വിജയിക്കൊപ്പം തെരി എന്ന സിനിമയിൽ ബിനീഷ് അഭിനയിച്ചിരുന്നു. ഇന്നും ബിനീഷിനെ ആളുകൾ കൂടുതലും തിരിച്ചറിയുന്നത്. തെരിയിലെ വില്ലൻ എന്ന പേരിലാണ്. ബീനിഷിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു... ടീമേ... ഉണ്ണികണ്ണൻ വിജയ് സാറിനെ കണ്ടുവെന്നത് ഞാൻ വിശ്വസിക്കുന്നു. കാരണം ഞാൻ വിജയ് സാറിന്റെ കൂടെ തെരി എന്ന സിനിമയിൽ അഭിനയിച്ചതാണ്.

എനിക്ക് പല ദിവസങ്ങളിലായി 20 ദിവസം ഷൂട്ടിംഗ് ഉണ്ടായിരുന്നു. അവസാന ദിവസമാണ് എനിക്ക് വിജയ് സാറിന്റെ കൂടെ ഫോട്ടോ എടുക്കാൻ പറ്റിയത്. അതും അവരുടെ ഫോണിലും ക്യാമറയിലുമാണ് എടുത്തത്. സിനിമ റിലീസ് ആകാറായപ്പോഴാണ് എനിക്ക് അവർ അയച്ചുതന്നത്. കാരണം വിജയ് സാറിന്റെ ഗെറ്റപ്പ് പുറത്തുപോകാതിരിക്കാനാണ്. അതേപോലെ തന്നെ നമ്മുടെ മാളൂട്ടിയും വിജയ് സാറിനൊപ്പം അഭിനയിച്ചതാണ്.

ലൊക്കേഷനിൽ വെച്ച് എടുത്ത ഫോട്ടോ സിനിമ ഇറങ്ങിക്കഴിഞ്ഞിട്ടാണ് കൊടുത്തത്. ലൊക്കേഷനിൽ ചെന്നിട്ട് ഒരാൾക്ക് നേരിട്ട് ചെന്ന് വിജയ് സാറിനെ കാണാൻ പറ്റില്ല. കാരണം ഒരുപാട് സെക്യൂരിറ്റീസുണ്ട്. അദ്ദേഹത്തിന്റെ അടുത്ത് എത്തിയാൽ പിന്നെ കൂട്ടുകാരെ പോലെയാണ്. എന്നെ ഒരു സുഹൃത്തായിട്ടാണ് അദ്ദേഹം ലൊക്കേഷനിൽ കണ്ടത്.

Bineesh Bastin Unnikannan Mangalam Dam

എന്റെ പേര് വിളിക്കുമായിരുന്നു. ബാസ്റ്റിൻ എന്നാണ് വിളിച്ചിരുന്നത്. വിജയ് സാറിനോടൊപ്പമുള്ള ഫോട്ടോസ് അവർ ഉണ്ണികണ്ണന് അയച്ചുകൊടുക്കും... ഐ ആം വെയിറ്റിങ് എന്നാണ് ബിനീഷ് കുറിച്ചത്. വിജയ്‌യുടെ ചിത്രം പതിച്ച പോസ്റ്ററുകൾ കഴുത്തിലണിഞ്ഞും കൈയിൽപ്പിടിച്ചുമാണ് മുപ്പത്തിമൂന്നുകാരനായ ഉണ്ണിക്കണ്ണൻ കാൽനട യാത്രയായി ചെന്നൈയിലേക്ക് പോയത്.

ജനുവരി ഒന്നിന് രാവിലെ അഞ്ചരക്കാണ് ഇയാൾ യാത്ര ആരംഭിച്ചത്. ലക്ഷ്യം എന്താണോ അത് സാധിച്ചിട്ടെ തിരികെ കേരളത്തിലേക്ക് വരികയുള്ളൂവെന്നും അന്ന് അദ്ദേഹം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു.

Read more about: Bineesh Bastin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X