'പത്ത് വർഷമായി കേൾക്കുന്ന ചോദ്യം, അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം, ആലോചന വരുമ്പോൾ ഒഴിഞ്ഞ് മാറുമായിരുന്നു'
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വൈറലായത് നടൻ ബിനീഷ് ബാസ്റ്റിന്റെ വിവാഹ വാർത്തയായിരുന്നു. സോഷ്യൽമീഡിയ പോസ്റ്റിലൂടെയാണ് താൻ ഒരു ജീവിത പങ്കാളിയെ കണ്ടെത്തിയെന്നും വിവാഹം വൈകാതെ ഉണ്ടാകുമെന്നും ബിനീഷ് ബാസ്റ്റിൻ അറിയിച്ചത്. അടൂർ സ്വദേശിനി താരയാണ് വധു. ലേറ്റ് മാരേജാണെങ്കിലും താരയാണ് വധുവായി വരുന്നത് എന്നതുകൊണ്ട് തന്നെ അതിയായ സന്തോഷത്തിലാണെന്ന് ബിനീഷ് ബാസ്റ്റിൻ പറയുന്നു. മുപ്പത്തിയഞ്ചുകാരനായ ബിനീഷ് ഫോർട്ട് കൊച്ചിയിലാണ് താമസം.
പെങ്ങമ്മാരെല്ലാം വിവാഹിതരായിപോയശേഷം അമ്മ മാത്രമാണ് ബിനീഷിന്റെ ലോകം. അഞ്ച് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ബിനീഷ് വിവാഹിതനാകാൻ പോകുന്നത്. സോഷ്യൽമീഡിയ വഴിയാണ് എന്നെ ആദ്യമായി താര കാണുന്നത്. അത് ഒരു അഞ്ച് വർഷം മുമ്പാണ്. ഫാൻ ഗേളായിട്ടാണ് ആദ്യം മെസേജ് എനിക്ക് അയച്ചത്.

ആലുവയിൽ താര അന്ന് ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഒരു ദിവസം ആലുവയിൽ ഒരു ഉദ്ഘാടനത്തിന് പോയപ്പോഴാണ് നേരിട്ട് കണ്ടത്. മൂന്ന് വർഷത്തോളം നല്ല സുഹൃത്തുക്കളായിരുന്നു. ഞാൻ ഒരു സാധാരണക്കാരനാണ്. അതുകൊണ്ട് തന്നെ എന്നെക്കാൾ സാധാരണക്കാരിയായിരിക്കണം എന്റെ പങ്കാളിയെന്ന് എനിക്കുണ്ടായിരുന്നു.
താരയ്ക്ക് എന്റെ കാര്യങ്ങൾ എല്ലാം അറിയാം. നമ്മളെ മനസിലാക്കി ഒരാൾ ജീവിതത്തിലേക്ക് വരുമ്പോഴാണല്ലോ നമുക്ക് ഒരു സന്തോഷം. അഞ്ച് വർഷക്കാലത്തെ റിലേഷൻഷിപ്പായതുകൊണ്ട് തന്നെ എനിക്ക് താരയെ അറിയാനും താരയ്ക്ക് എന്നെ അറിയാനും സമയം ലഭിച്ചു. എന്റെ വിവാഹം അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അമ്മച്ചിയുടെ മാത്രമല്ല. എന്റെ യുട്യൂബ് ചാനൽ കാണുന്ന എല്ലാവരുടേയും ആഗ്രഹമാണ്.
ഒരു വ്ലോഗ് ഇട്ട് കഴിഞ്ഞാൽ നൂറിൽ എൺപത് ശതമാനം ആളുകളും പത്ത് വർഷമായി ചോദിക്കുന്നത് താൻ എന്താ കല്യാണം കഴിക്കാത്തെ എന്നാണ്. അമ്മച്ചി പള്ളിയിൽ പോകുന്നത് തന്നെ എന്റെ കല്യാണം നടന്ന് കാണാനുള്ള ആഗ്രഹം കൊണ്ടാണ്. താര എറണാകുളത്ത് ജോലി ചെയ്യുകയാണ്. കല്യാണത്തിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ല. ഒത്തിരിപ്പേർ എന്റെ കല്യാണം കാണാൻ ആഗ്രഹിക്കുന്നുണ്ട്. അവരെ അറിയിക്കാൻ വേണ്ടിയാണ് ഫോട്ടോഷൂട്ട് നടത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്.
ഇനി മനസമ്മതമുണ്ടാകും. അത് കഴിഞ്ഞിട്ടാകും കല്യാണം. 2016 ഫെബ്രുവരിയിൽ ആയിരിക്കും കല്യാണം. ലേറ്റ് മാരേജാണ് എന്നാലും ഭയങ്കര സന്തോഷം. ആദ്യം കല്യാണ ആലോചന വീട്ടിൽ വരുമ്പോൾ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കി വിടുമായിരുന്നു. ആദ്യം അമ്മച്ചിക്ക് കാര്യം മനസിലായില്ല. പിന്നീടാണ് മനസിലായത്.

എല്ലാവരേയും കല്യാണം വിളിക്കും ബിനീഷ് പറഞ്ഞു. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. ഒരുപാട് കാത്തിരുന്നാണ് ബിനീഷിനെ കിട്ടിയത്. അതുകൊണ്ട് ഭയങ്കര സന്തോഷമുണ്ട്. എന്റെ വീട് അടൂരാണ് താരയും കൂട്ടിച്ചേർത്തു. തെറി സിനിമയിൽ വില്ലൻ റോൾ ചെയ്തശേഷമാണ് നടൻ എന്ന രീതിയിൽ ബിനീഷ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. അതിന് മുമ്പ് എയ്ഞ്ചൽ ജോൺ, താപ്പാന, കാട്ടുമാക്കാൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
തെറിക്കുശേഷം ദും, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, മഡ്ഡി, ട്വന്റി വൺ ഗ്രാംസ്, ബാഡ് ബോയ്സ് തുടങ്ങിയ സിനിമകളിലും ബിനീഷ് അഭിനയിച്ചു. ബിനീഷ് ബാസ്റ്റിൻ എന്ന പേര് ഇന്ന് ഭൂരിഭാഗം മലയാളികൾക്കും സുപരിചിതമാണ്. ടീമേ എന്ന് വിളിച്ച് കൊണ്ടെത്തുന്ന ഒരു കൂട്ടം ആരാധകരും ബിനീഷിനുണ്ട്.
ഒപ്പമുള്ളവരെ എന്നും ചേർത്ത് നിർത്തുന്ന പ്രകൃതക്കാരനാണ്. ഏഴ് വർഷം മുമ്പ് വരെ കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽസിന്റെ പണിയായിരുന്നു ബിനീഷിന്. പിന്നീടാണ് സ്റ്റാർ മാജിക്ക് അടക്കമുള്ള സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായത്.


Click it and Unblock the Notifications