ടീമേ.. നാട്ടിലിനി പൊളിച്ചു പണിയാൻ എന്റെ വീട് മാത്രമേയുള്ളൂ, ലക്ഷ്യത്തെ കുറിച്ച് ബിനീഷ് ബാസ്റ്റിൻ

ടീമേ എന്നുളള വിളിയുമായി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ബിനീഷ് ബാസ്റ്റിൻ. എന്ത് സംസാരിക്കുന്നതിന് മുൻപും ആമുഖമായി തന്റെ സ്വന്തം സ്റ്റൈലിൽ ടീമേ എന്നുള്ള വിളിയുണ്ടാകും. ഈ വിളി തന്നെയാണ് ബിനീഷ് ബാസ്റ്റിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റിയത്. സിനിമയിൽ ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ ബിനീഷിന് കഠിന പ്രയത്നത്തിന്റെ നിരവധി കഥകൾ പറയാനുണ്ട്.

bineesh bastin

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു കൊച്ചു വീടും അതിന്റെ മുൻവശത്ത് നിരത്തി ഇട്ടിരിക്കുന്ന മൂന്ന് കസേരകളുമാണ്. ഇതാണ് ബിനീഷ് ബാസ്റ്റിന്റെ വീട്. താരം ഇപ്പോൾ ഈ ചിത്രം പങ്കുവെയ്ക്കാൻ ഒരു കാരണമുണ്ട് തന്റെ ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുകയാണ്. ഹലോയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഈ കാര്യം പറയുന്നത്.

എന്റെ നാട്ടിലിനി പൊളിച്ചു പണിയാൻ എന്റെ വീട് മാത്രമേയുള്ളൂ. പുതിയ വീട് വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.ഇതുവരെ ലോൺ എടുക്കാതെയാണ് സാധനങ്ങൾ മേടിച്ചിട്ടുള്ളത്. വീടും ലോണെടുക്കാതെ പണിയാനാണ് ആഗ്രഹം. ഇനിയുള്ള ലക്ഷ്യം ഇതാണ്. ലക്ഷ്യത്തിനടുത്തെത്തിക്കഴിഞ്ഞു... ചിത്രത്തിനൊപ്പംം താരം ആ സന്തോഷ വാർത്ത കുറിച്ചു. മികച്ച പ്രതികരണമാണ് താരത്തിന് ലഭിക്കുന്നത്. സ്വന്തം വീട് എന്നുള്ള സ്വപ്നം വളരെ വേഗം സത്യമാകട്ടെ എന്ന് ആശംസിക്കുന്നുണ്ട്..

സിനിമയിൽ ചെറിയ വേഷങ്ങളിലൂടെയാണ് ബിനീഷ് ചുവട് വെച്ചത്, 2008 ൽ പുറത്തു വന്ന അണ്ണൻ തമ്പിയാണ് ബിനീഷിന്റെ ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ റോളുകളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. 2016 ൽ പുറത്തു വന്ന തെരി എന്ന വിജയ് ചിത്രമാണ് ബിനീഷിന്റെ കരിയർ മാറ്റിയത്. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാം 999 എന്ന ഇംഗ്ലീഷ് സിനിമയിലും ബിനീഷ് അഭിനയിച്ചിട്ടുണ്ട്.

ബിനീഷ് നായകനാവുന്ന ചിത്രം 2019 നവംബറിൽ പ്രഖ്യാപിച്ചിരുന്നു. സാബു അന്തിക്കായി സംവിധാനം ചെയ്യുന്ന 'കർത്താവ്' എന്ന ചിത്രത്തിലാണ് ബിനീഷ് നായകനായി എത്തുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സാബു അന്തിക്കായി തന്നെയാണ്. സിനിമയിലെ സഹസംവിധായകന്‍റെ ജീവിതമാണ് ചിത്രത്തിലെ പ്രമേയം

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X