എപ്പോഴെങ്കിലും മീര അങ്ങനെ ചെയ്തോ? ലോഹിതദാസുമായി ചേർത്ത് വന്ന ​ഗോസിപ്പിന്റെ സത്യാവസ്ഥ: ബിനോയ് ജോൺ

മീര ജാസ്മിന് കരിയറിൽ ​ഗോഡ്ഫാദറായിരുന്നു അന്തരിച്ച തിരക്കഥാകൃത്ത് ലോഹിതദാസ്. ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര അഭിനയ രം​ഗത്ത് തുടക്കം കുറിക്കുന്നത്. മികച്ച സിനിമകളുമായി കരിയറിൽ മുന്നോട്ട് പോകാൻ മീരയ്ക്ക് മാർ​ഗദർശിയായിരുന്നു ലോഹിതദാസ്. അക്കാലത്ത് ഇവരെക്കുറിച്ച് ​ഗോസിപ്പുകളും വന്നിട്ടുണ്ട്. അന്ന് വന്ന ​ഗോസിപ്പുകളെക്കുറിച്ച് നടൻ ബിനോയ് ജോൺ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ലോഹിതദാസിനെ അടുത്തറിയാവുന്ന ആളാണ് ബിനോയ് ജോൺ. ലോഹിത​ദാസിന്റെ ചക്രം എന്ന സിനിമയിൽ ബിനോയ് ജോൺ അഭിനയിച്ചിട്ടുണ്ട്. ലോഹിത​ദാസ് എന്ന ജീനിയസിന്റെ കയ്യിൽ വന്നത് കൊണ്ടാണ് മീര ജാസ്മിൻ എന്നൊരു നടി ഉണ്ടായതെന്ന് ബിനോയ് ജോൺ പറയുന്നു. സിനിമാതെക്കിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഇല്ലെങ്കിൽ ഉണ്ടാകില്ല. മീര വളരെ ബഹുമാനത്തോടെയാണ് ലോഹിതദാസ് സാറിന്റെ സെറ്റിൽ നിന്നിരുന്നത്. ലോഹിതദാസ് സാറിന്റെയടുത്ത് നമ്മൾ ചെന്ന് കഴിഞ്ഞാൽ അങ്ങനെയേ പെരുമാറാൻ കഴിയൂ. പല ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഒരാൾക്ക് പല ഇഷ്ടങ്ങളും ഉണ്ടാകും. ഇത് മറ്റുള്ളവർ അറിയേണ്ട ആവശ്യമെന്താണ്.

Meera Jasmine Lohithadas

നമ്മൾ ആ വ്യക്തിയുടെ ബൗണ്ടറിയെ ഭേദിച്ച് കൊണ്ട് അവരെ മാനസികമായും ശാരീരികമായും ഹരാസ് ചെയ്യുമ്പോൾ മാത്രമാണ് അത് കുറ്റമാകുന്നത്. എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ഏതെങ്കിലും വ്യക്തി ലോ​ഹിത​​​ദാസിനെതിരെ പരാതി കൊടുത്തെന്ന്. പിന്നെ ഈ പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്. അപ്പോൾ ഇതെല്ലാം വ്യാജമായ ആരോപണങ്ങളല്ലേ. സംവിധായകന്റെയടുത്ത് സിനിമയുമായി ബന്ധപ്പെട്ട് നടികൾ വരും.

നിങ്ങൾക്ക് തോന്നുന്നുണ്ടോ എല്ലാ നടികളുമായിട്ട് ഒരു വ്യക്തിക്ക് ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന്. ഒരു ഇഷ്ടം വരണമെങ്കിൽ ആ വ്യക്തിയുടെ സമ്മതം കൂടി വേണം. അല്ലെങ്കിൽ ആ വ്യക്തി പോയി കേസ് കൊടുത്താൽ പ്രശ്നമാകില്ലേ, എവിടെയെങ്കിലും മീര അങ്ങനെയൊരു ഒബ്ജക്ഷൻ ഇട്ട് നിങ്ങൾ കണ്ടിട്ടുണ്ടോ. ലോഹിതദാസ് മഹാപ്രതിഭയാണ്. എഴുത്തിന്റെയും സൃഷ്ടികളുടെയും ലോകത്ത് വിരാജിച്ചിരുന്നത്. മറ്റ് ലോകവുമായി ബന്ധമില്ലായിരുന്നു. അതുകൊണ്ടാണ് ക്ലാസിക്കുകൾ ഉണ്ടായിക്കൊണ്ടിരുന്നത്. ബാക്കിയെല്ലാം വ്യാജ പ്രചരണങ്ങളായിരുന്നെന്ന് ബിനോയ് ജോൺ പറയുന്നു.

ലോഹിത​​​​​ദാസിനെക്കുറിച്ച് ഒരിക്കൽ മീര ജാസ്മിനും സംസാരിച്ചിട്ടുണ്ട്. ആരെന്തൊക്കെ പറഞ്ഞാലും തനിക്ക് ലോഹിയങ്കിൾ ​ഗുരുവാണ്. അദ്ദേഹം വഴികാട്ടിയത് കൊണ്ടാണ് തനിക്ക് പ്രശ്നങ്ങളിലൊന്നും ആകാതെ മുന്നോട്ട് പോകാനായതെന്നാണ് മീര ജാസ്മിൻ പറഞ്ഞത്. ലോഹിത​ദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസും ഒരിക്കൽ മീര ജാസ്മിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

മീര ജാസ്മിനോട് തനിക്ക് ദേഷ്യം തോന്നിയ ഒരു കാര്യം ലോഹിതദാസിന്റെ സമയം പാഴാക്കുന്നതായിരുന്നു. ഞാനദ്ദേഹത്തിന് നൽകിയത് സമയമാണ്. അത് പൊതുജനത്തിന് വേണ്ടിയാണ്. അത് പാഴായിപ്പോകുമ്പോൾ തനിക്ക് അസ്വസ്ഥത തോന്നിയെന്നും സിന്ധു പറഞ്ഞു. അതേസമയം ഇവർ മറ്റ് ബന്ധങ്ങളുണ്ടായിരുന്നെന്ന വാദം അന്ന് സിന്ധു ലോഹിതദാസ് നിഷേധിച്ചു.

More from Filmibeat

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X