'ബെസ്റ്റി കാരണം ആദ്യം പണി കിട്ടിയ വ്യക്തി... ഒരുപാടിഷ്ടം...'; നടൻ ബോബൻ ആലുംമൂടന്റെ മകന്റെ റീൽ ചർച്ചയാകുന്നു!

മലയാള സിനിമയിൽ ഒരു കാലത്ത് ഹാസ്യ വേഷങ്ങളിലും സഹനടനായും തിളങ്ങി നിന്ന നടനായിരുന്നു ഡൊമിനിക്കെന്ന ആലുംമൂടൻ. ചങ്ങനാശ്ശേരി ഗീഥ, കെപിഎസി തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ച ശേഷം 1966ൽ അനാർക്കലി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. രഹസ്യം, ധ്രുവസംഗമം, പടയോട്ടം, എന്റെ മോഹങ്ങൾ പൂവണിഞ്ഞു, അപ്പു, മറക്കില്ലൊരിക്കലും, പഞ്ചവടിപ്പാലം, മൈ ഡിയർ കുട്ടിച്ചാത്തൻ, യാത്ര, കുഞ്ഞാറ്റക്കിളികൾ, മിമിക്സ് പരേഡ്, കാസർഗോഡ് കാദർഭായ്, ഓളവും തീരവും, നിലയ്ക്കാത്ത ചലനങ്ങൾ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങി നൂറിലേറെ ചിത്രങ്ങളിൽ പിന്നീട് അദ്ദേഹം വേഷമിട്ടു.

പ്രിയദർശന്റെ അദ്വൈതം എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിൽ ലൊക്കേഷനിൽ വെച്ചായിരുന്നു അന്ത്യം. അച്ഛന്റെ സിനിമാ പാരമ്പര്യം പിന്തുടർന്ന് പിന്നീട് മകൻ ബോബൻ ആലുംമൂടനും അഭിനയത്തിലേക്ക് എത്തിയിരുന്നു.

Actor Boban Alummoodan

ബോബൻ ആലുംമൂടൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ഓർമ വരിക നിറം സിനിമയും പ്രായം നമ്മിൽ മോഹം നൽകി എന്ന ​ഗാനവുമാണ്. പേര് ബോബൻ ആലുംമൂടൻ എന്നാണെങ്കിലും മലയാളികൾ അദ്ദേഹം നിറത്തിലെ പ്രകാശും കല്യാണരാമനിലെ ഡോക്ടറുമൊക്കെയാണ്. മൂന്നോളം സിനിമകൾ ചെയ്തശേഷമാണ് നിറത്തിലെ പ്രകാശ് എന്ന കഥാപാത്രം ബോബൻ ആലുംമൂടന് ലഭിക്കുന്നത്. നിറം ഒരു കരിയർ ബ്രേക്കായിരുന്നു.

പിന്നീട് ചെയ്ത സിനിമകളിൽ എല്ലാം സഹനടനായി തിളങ്ങാൻ താരത്തിന് സാധിച്ചു. പക്ഷെ നായകനായി താരം അധികം സിനിമകൾ ചെയ്തിട്ടില്ല. ഇപ്പോൾ സിനിമയിൽ മാത്രമല്ല സീരിയലിലും സജീവമാണ് ബോബൻ ആലുംമൂടൻ. അതേസമയം ബോബൻ ആലുംമൂടനും കുടുംബവുമാണ് ഇപ്പോൾ സോഷ്യൽമീഡിയ ഉപയോക്താക്കൾക്കിടയിൽ ചർച്ച വിഷയം.

അതിന് കാരണം താരത്തിന്റെ മൂത്തമകൻ പങ്കിട്ട ഒരു റീൽ വീഡിയോയാണ്. മാതൃദിനത്തോട് അനുബന്ധിച്ചാണ് ബോബൻ ആലുംമൂടന്റെ മകൻ സിലാൻ കുടുംബ ചിത്രങ്ങൾ ഉൾപ്പെടുത്തി റീൽ വീ‍ഡിയോ പങ്കിട്ടത്. അച്ഛന്റെ വഴിയെ തന്നെയാണ് സിലാന്റെയും സഞ്ചാരം. ഈ ചെറിയ പ്രായത്തിൽ തന്നെ മോഡലിങിലും ആക്ടിങ്ങിലും തിളങ്ങുകയാണ് താരപുത്രൻ.

വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച പരിധികളില്ലാതെ സ്നേഹിക്കാൻ പഠിപ്പിച്ച എല്ലാ മുറികളിലും പുഞ്ചിരിയുടെ വെളിച്ചം നിറയ്ക്കുന്ന എല്ലാവരുടെ മനസിനെയും സ്നേഹം കൊണ്ട് നിറയ്ക്കുന്ന അമ്മയ്ക്ക് ജന്മദിനാശംസകൾ. എന്റെ ജീവിതത്തിൽ നിറഞ്ഞ് നിൽക്കുന്നതിന് വലിയ കടപ്പാടുണ്ട്. എന്നെ മനസിലാക്കുന്നതും പിന്തുണയ്ക്കുന്നതിനും നന്ദി. ഒരുപാട് വർഷങ്ങൾ ഇനിയും അമ്മ എനിക്കൊപ്പമുണ്ടാകണം.

Actor Boban Alummoodan

ഒരുപാട് സ്നേഹം... എന്നാണ് അമ്മ ഷെല്ലിക്ക് മാതൃദിനാശംസകൾ നേർന്ന് സിലാൻ കുറിച്ചത്. റീൽ അതിവേ​​ഗത്തിൽ വൈറലായി. അതിന് കാരണം റീലിലെ ബോബൻ ആലുംമൂടന്റെ സാന്നിധ്യം തന്നെയായിരുന്നു. സിലാന്റെ പോസ്റ്റിന് താഴെ നിരവധി പേർ ഷെല്ലിക്ക് ആശംസകൾ നേർന്നിട്ടുണ്ട്. കൂടാതെ ബോബൻ ആലുംമൂടനെ പരാമർശിച്ചുള്ള രസകരമായ കമന്റുകളുമുണ്ട്.

ബെസ്റ്റി കാരണം ആദ്യം പണി കിട്ടിയ വ്യക്തി... ഒരുപാടിഷ്ടം..., മലയാള സിനിമയിലെ ഒഫീഷ്യൽ കല്യാണ ചെറുക്കൻ ബോബൻ ആലുംമൂടൻ ചേട്ടൻ, എല്ലാ സിനിമകളിലും സുന്ദരനും സുമുഖനുമായ കല്യാണ ചെക്കൻ ബോബൻ ആലുമൂടൻ, റീൽ വീഡിയോ അമ്മയ്ക്ക് വേണ്ടി ഇട്ടതാണെങ്കിലും ഹിറ്റായതും കയ്യടി വാങ്ങുന്നതും അച്ഛൻ, ഇദ്ദേഹത്തിന് പ്രായം ആകുന്നില്ലല്ലോ... എന്നിങ്ങനെ നീളുന്നു ആരാധകരുടെ കമന്റുകൾ.

മകൻ സിലാനെ കൂടാതെ ഒരു മകൾ കൂടി ബോബനും ഷെല്ലിക്കുമുണ്ട്. ഏറ്റവും അവസാനം ബോബൻ ആലുംമൂടൻ പ്രത്യക്ഷപ്പെട്ടത് ജയറാം സിനിമ അബ്രഹാം ഓസ്ലറിലാണ്. ബാലനും രമയും, ശ്യാമാംബരം എന്നീ സീരിയലുകളാണ് ഏറ്റവും പുതിയതായി താരം ചെയ്തത്.

More from Filmibeat

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X