മോഹൻലാലിനും പൃഥ്വിക്കുമൊപ്പം ഡിന്നർ, സ്വപ്ന സാഫല്യത്തെ കുറിച്ച് യുവതാരം...
പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ചന്ദുനാഥ്. മമ്മൂട്ടി ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ രണ്ടാം ചിത്രം മോഹൻലാലിനോടൊപ്പമാണ്. ദൃശ്യത്തിന് ശേഷം മോഹൻലാൽ- ജീത്തു ജോസഫ് കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് റാം. ചിത്രത്തിൽ ചന്ദുനാഥും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോഴിത ഷൂട്ടിങ്ങ് ഇടവേളയിലുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. മോഹൻലാലിനോടൊപ്പം പൃഥ്വിരാജും ചിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ കണ്ടു വരുന്ന സ്വപ്നത്തിലെ സൂപ്പർ താരങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനും സമയം ചിലവഴിക്കാനുമായത് മറക്കാനാവാത്ത ഒന്നാണെന്ന് ചന്ദുനാഥ് കുറിക്കുന്നു. കൂടാതെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

മോഹന്‍ലാല്‍: ഈ അത്ഭുത മനുഷ്യന്റെ കുസൃതി ചിരിയും , കുട്ടികാലം മുതൽ സിനിമയിൽ മാത്രം കണ്ട ലാൽ മാനറിസം കണ്മുന്നിൽ മിന്നി മറയുന്നത് കൗതുകത്തോടെ നോക്കിനിന്ന ദിവസം ... മനുഷ്യൻ താരത്തിനപ്പുറം സ്നേഹമാകുന്നത് കണ്ട ദിവസം ..നടൻ നായകൻ താരം വിസ്മയം വികാരം.. ഇവയ്ക്കപ്പുറം സ്വന്തം സഹോദരനായി കൂട്ടുകാരനായി ഒപ്പം നിൽക്കാൻ ഇടം തന്ന ദിവസം .
പൃഥ്വിരാജ് (ലാലേട്ടന്‍):സ്കൂൾ കാലം മുതൽ 'ഇങ്ങനെ ആകണം വ്യക്തിത്വം' എന്ന് കണ്ടു അദ്ദേഹത്തിന്റെ ഉയർച്ചയിൽ കൂട്ടുകാരോട് തർക്കിച്ചു വാദിച്ചു വളർന്ന എനിക്ക് രാജുവേട്ടാ എന്ന് വിളിച്ച എന്നെ തോളിൽ കയ്യിട്ടു ഉറക്കെ ചിരിക്കുകയും ചിന്തിപ്പിക്കുകയും പതിനെട്ടാം പടിയിലെ അഭിനയത്തിനെ പ്രശംസിക്കുകയും ..എനിക്ക് പറയാൻ ഉള്ള സിനിമ സ്വപ്‌നങ്ങൾ ക്ഷമയോടെ കേൾക്കുകയും ചെയ്ത ദിവസം. പിന്നെ എന്റെ കൂട്ടുകാരും എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications











