For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമ പൊട്ടിയാലും; അതിനെ എങ്ങനെ നേരിടാമെന്ന് പഠിച്ചത് ലാലേട്ടന്‍ പറഞ്ഞതനുസരിച്ച്: ചന്തുനാഥ്‌

  |

  സംവിധായകനായ ശങ്കര്‍ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പിരിചിതമായ നടനാണ് ചന്തുനാഥ്. വളരെ ചുരുങ്ങിയ കാലത്തിനുളളില്‍ ചന്തുനാഥ് അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടി. പതിനെട്ടാം പടിയിലെ 'ജോയ് എബ്രഹാം പാലക്കല്‍', മാലിക്കിലെ 'എസ്.പി ഋഷഭ്' അതില്‍ ചില മുഖങ്ങള്‍ മാത്രം. കഥാപാത്രങ്ങളിലെ ചന്തുനാഥിന്റെ അവതരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ നടന് ആരാധക കൂട്ടത്തെ ഉണ്ടാക്കിയത്.

  Chandhunath

  അധ്യാപന ജോലിയില്‍ നിന്ന് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരം നിരവധി പരാജയങ്ങളെയും നേരിട്ടതാണ്. പല സാഹചര്യങ്ങളില്‍ നിന്നും പലതും കണ്ടും കേട്ടും പഠിച്ചു. പരാജയങ്ങളിലൂടെ മാത്രമേ ഒരു മനുഷ്യന് വിജയം നേടാനാകൂ എന്ന് തനിക്ക് മനസ്സിലായെന്ന് നടന്‍ പറഞ്ഞു. മാലിക്കിന് ശേഷം, പൊലീസ് വേഷത്തില്‍ എത്തുന്ന നടന്റെ ഇനി ഉത്തരം എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി മൈല്‍സ്‌റ്റോണ്‍ മേക്കെഴ്‌സ് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

  അധ്യാപക റോളില്‍ നിന്ന സിനിമ നടനിലേക്കുളള യാത്ര

  അധ്യാപകനായ ജോലി ചെയ്തിരിക്കുമ്പോഴാണ് സിനിമയിലെത്തുന്നത്. അഭിറാം സുരേഷ് ഉണ്ണിത്താന്റെ ഹിമാലയത്തിലെ കശ്മലന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചു. തുടര്‍ന്ന്, ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാംപടി എന്ന സിനിമയിലെത്തി. അതിലെ 'ജോയ് എബ്രഹാം പാലക്കല്‍' എന്ന കഥാപാത്രമാണ് തനിക്ക് പ്രേക്ഷക ശ്രദ്ധ നേടി തന്നത് എന്ന താരം വ്യക്തമാക്കി. ഇതു വരെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങള്‍ ചെയ്‌തെങ്കിലും തനിക്ക കൂടുതല്‍ ഇഷ്ടപ്പെട്ട കഥാപാത്രം ജോയ് ആയിരുന്നു വെന്ന് നടന്‍ വ്യക്തമാക്കി.

  ത്രില്ലര്‍ നാഥ് എന്ന വിളിപ്പേര്

  അഭിനയിച്ച ഇരുപത് സിനിമകളില്‍ ഏഴ് എണ്ണത്തിലും ത്രില്ലര്‍ വേഷങ്ങളായിരുന്നു. അവസാനം അഭിനയിച്ച 'പാപ്പന്‍' എന്ന ചിത്രവും ത്രില്ലര്‍ വേഷങ്ങളിലൊന്നായിരുന്നു. ഇനി റിലീസിനെരുങ്ങുന്നതും ത്രില്ലര്‍ ചിത്രങ്ങളിലൊന്നാണെന്ന് ചന്തുനാഥ് പറഞ്ഞു.

  മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം

  മലയാള സിനിമയിലെ തലതൊട്ടപ്പന്‍മാരായ മമ്മൂട്ടിക്കും, മോഹന്‍ലാലിനൊപ്പം നടന്‍ അഭിനയിച്ചു. പതിനെട്ടാം പടിയിലെ തന്റെ കഥാപാത്രമായ ജോയ് മമ്മൂട്ടിയുടെ സഹോദരനായിരുന്നു.അധ്യാപകനായി ആ ചിത്രത്തില്‍ എത്തിയെങ്കിലും തന്റെ യഥാര്‍തഥ ജീവിതത്തിലെ അധ്യാപകന്റെ റോളില്‍ കഥാപാത്രത്തിന്റെ സാമ്യതകള്‍ ഉണ്ടെന്ന് താരം പറഞ്ഞു.

  ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ 'റാം' ലാണ് താരം മോാഹന്‍ ലാലിനെപ്പം അഭിനം പൂര്‍ത്തിയാക്കിയിട്ടുളത്. ചിത്രം ഉടന്‍ റിലീസിനെത്തും.

  പൊലീസ് വേഷങ്ങളിലെ താല്‍പര്യം

  ഫഹദ് നായകനായ 'മാലിക്ക്' എസ്.പി. ഋഷഭ് എന്ന കഥാപാത്രം ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ തന്നെ സ്വീകരിക്കും എന്ന അറിയില്ലായിരുന്നു. ഇതു വെരെ, ചെയ്ത് കഥപാത്രങ്ങളില്‍ നല്ല വേഷമായിരുന്നു അത്. പ്രതീക്ഷിച്ചതിലും മികച്ചതായി ആ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക മുന്നിലെത്തിക്കാന്‍ സാധിച്ചു വെന്നും, നടന്‍ വ്യക്തമാക്കി.

  നവാഗതനായ സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത 'ഇനി ഉത്തരം' എന്ന ചിത്രമാണ് അടുത്ത റിലീസിനൊരുങ്ങുന്ന ചിത്രം. പ്രശാന്ത് എന്ന പോലീസ് കഥാപാത്രമായിട്ടാണ് താരം ചന്തുനാഥ് ഇതില്‍ എത്തുന്നുത് . ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് എസ്‌ഐ പ്രശാന്ത് എന്ന് താരം പറഞ്ഞു.

  പരാജയം ഉളളരാള്‍ക്കെ വിജയം കൈവരിക്കാനാകൂ

  തിയ്യറ്ററുകളില്‍ തകര്‍പ്പന്‍ വിജയം കൈവരിക്കും എന്ന് പ്രതീക്ഷിച്ച തന്റെ പല ചിത്രങ്ങളും പരാജയപ്പെട്ടിട്ടുണ്ട്. സിനിമ മേഖലയിലെ പരാജയങ്ങളെ നേരിടാന്‍ താന്‍ പഠിച്ചത് മോഹന്‍ലാലില്‍ നിന്നാണെന്നാണ് അദ്ദേഹം പറഞ്ഞു.

  ഒരിക്കലും ഒരാള്‍ക്കും ജീവിത്തില്‍ എപ്പോഴും വിജയിച്ച് കൊണ്ടിരിക്കാനാകില്ല. പരാജയങ്ങളും അനിവാര്യമാണ്. അതിലൂടെ മാത്രമെ വിജയത്തിലെക്ക എത്തിപ്പെടാനാകുവെന്ന്, താരം വ്യക്തമാക്കി.

  Read more about: actor
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X