twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ തറവാടിന്റെ പടിഞ്ഞാറെ ഭാഗത്തയിരുന്നു താമസം, വലിയ കടപ്പാടിനെ കുറിച്ച് ചെമ്പിൽ അശോകൻ

    |

    ബിഗ് സ്ക്രീൻ മിനിസ്ക്രീൻ പ്രക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ചെമ്പിൽ അശോകൻ. നാട്ടുപുറത്തുക്കാരനായ പച്ചയായ മനുഷ്യനായിട്ടാണ് ഇദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. സിനിമയിൽ അടിസ്ഥാനം ഉറപ്പിക്കുക എന്നത് അത്ര എളുപ്പമുളള കാര്യമല്ല. സൂപ്പർ താരങ്ങൾക്ക് വരെയുണ്ടാകും കഷ്ടപ്പാടിന്റെ ഒരു വലിയ കഥ. അശോകനും ഒരുപാട് യാതനകളും കഷ്ടപ്പാടും താണ്ടിയാണ് സിനിമയിൽ ഒരു ഇടം കണ്ടെത്തിയത്.

    മെഗാസ്റ്റാർ മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്. മമ്മൂട്ടിയുടെ അയൽക്കാരനായിരുന്നു. വൈക്കത്തുളള മമ്മൂട്ടിയുട തറവാട് വീടിന്റെ പടിഞ്ഞാറെ ഭാഗത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിത മെഗസ്റ്റാറിന്റെ കുടുംബവുമായുള്ള അടുപ്പത്തെ കുറിച്ചും കുടുംബ വിശേഷത്തെ കുറിച്ചും നടൻ ചെമ്പിൽ അശോക് പങ്കുവെയ്ക്കുകയാണ്.

    കുടികിടപ്പുകാർ

    വൈക്കം ചെമ്പിലാണ് സ്വദേശം. മമ്മൂക്കയുടെ തറവാടായ പണപ്പറമ്പിലിന്റെ പടിഞ്ഞാറേ ഭാഗത്തായിരുന്നു ഞങ്ങൾ താമസിച്ചിരുനത് വീടെന്നു പറയാനില്ല. കാട്ടാമ്പള്ളിൽ എന്ന മുസ്ലിം തറവാടിന്റെ ഭൂമിയിലെ കുടികിടപ്പുകാരായിരുന്നു ഞങ്ങൾ- അശോകൻ അഭിമുഖത്തിൽ പറഞ്ഞു. അച്ഛനും അമ്മയും 5 മക്കളുമായിരുന്നു കുടുംബം. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു പോയി. അമ്മായണ് കഷ്ടപ്പെട്ട് ഞങ്ങളെ നോക്കിയത്. ആ സമയത്തായിരുന്നു കുടികിടപ്പ് അവകാശ സമരങ്ങൾ ഉണ്ടായത്. അങ്ങനെ പത്ത് സെന്റ് ഭൂമി വീട് വയ്ക്കാൻ ഞങ്ങൾക്ക് പതിച്ചു കിട്ടി. അവിടെ ഒരു ചെറിയൊരു ഓടിട്ട വീട് കെട്ടി താമസിക്കുകയായിരുന്നു.

    സിനിമയിൽ എത്തിയത് മമ്മൂക്കയിലൂടെ

    താൻ സിനിമയിൽ എത്തിയതും മമ്മൂക്കയിലൂടെയായിരുന്നു എന്നാണ് അശോകൻ പറയുന്നത്. 22 വർഷമായി നാടകത്തിലായിരുന്നു. ഒരിക്കൽ എന്റെ നാടകം മമ്മൂക്ക കാണ്ടിരുന്നു. ഇവൻ നാടകത്തിൽ ഒതുങ്ങിയാൽ രക്ഷപ്പെടില്ലെന്ന് അദ്ദേഹത്തിന് തോന്നി. ഉടൻ തന്നെ അനിയൻ ഇബ്രാഹിംകുട്ടിയോട് തന്നെ ഏതെങ്കിലും സിനിമയിൽ കയറ്റാൻ പറയുക.യായിരുന്നു.അങ്ങനെ ഇബ്രാഹിം എന്നെയും കൊണ്ട് നിരവധി സെറ്റുകളിൽ പോയി പരിചയപ്പെടുത്തി. അങ്ങനെയാണ് സിനിമയുമായി ബന്ധം തുടങ്ങുന്നത്. പിന്നീട് മമ്മൂക്ക നിർമിച്ച ജ്വലയായ് എന്ന സീരിയലിന്റെ രണ്ടാം ഭാഗത്തിൽ തനിയ്ക്ക് നല്ലൊരു കഥാപാത്രം തന്നു.

    Recommended Video

    Mammootty host Fahadh Faasil and Prithviraj in new house | FilmiBeat Malayalam
    സിനിമ എൻട്രി

    സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. അരനാഴികനേരം എന്ന സീരിയലിലെ അഭിനയം കണ്ടാണ് അദ്ദേഹം സിനിമയിലേയ്ക്ക് വിളിക്കുന്നത്. അങ്ങനെയായിരുന്നു എന്റെ സിനിമ പ്രവേശം.ഞാൻ രക്ഷപെട്ടു കാണാൻ ഏറ്റവും ആഗ്രഹിച്ചത് അമ്മയായിരുന്നു. ഭാഗ്യദേവതയുടെ 25 ാം ആഘോഷവേളയുടെ സമയത്താണ് അമ്മ മരിക്കുന്നത്. ഞാൻ സിനിമയിൽ എത്തി രക്ഷപ്പെടുന്നത് കാണാൻ അമ്മയുണ്ടായില്ലലോ എന്നത് മാത്രമാണ് എന്റെ വിഷമം- അശോകൻ അഭിമുഖത്തിൽ പറഞ്ഞു.

    സ്വപ്നം  സഫലമായത്

    സിനിമയിൽ എത്തി പത്താം വാർഷികത്തിലായിരുന്നു ഏറെകാലത്തെ സ്വപ്നമായ വീട് സഫലമാകുന്നത്. കഴിഞ്ഞ കൊല്ലമായിരുന്നു അത്. ഒരു ഇരുനില വീടാണ് പണിതത്. പഴയ വീട്ടിൽ താമസിച്ച് കൊണ്ടാണ് വീട് പണി പൂർത്തിയാക്കിയത്. ചെറിയ സ്ഥലം ആയതു കൊണ്ട് ഇപ്പോൾ പഴയ വീട് പൊളിച്ചു.തിരിഞ്ഞു നോക്കുമ്പോൾ ആകെയൊരദ്ഭുതമാണ്. കുടികിടപ്പുകാരനായി കഴിഞ്ഞ ഞാൻ ഇപ്പോൾ സ്വന്തം രണ്ടു നില വീട്ടിൽ താമസിക്കുന്നു.

    English summary
    Actor Chembil Ashokan Recalled An Unforgettable Memory Of Megastar Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X