For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിനക്ക് ഞാൻ ഈ ലോകം മുഴുവൻ കാണിച്ച് തരും'; ഒന്നുമല്ലാതിരുന്ന കാലത്ത് കൊടുത്ത വാക്ക്, വിക്രം-ശൈലജ പ്രണയം!

  |

  മാസും ക്ലാസ്സും എല്ലാം നീറ്റായി ചെയ്ത് ഫലിപ്പിക്കാൻ പറ്റുന്ന ഒരു കംപ്ലീറ്റ് പാക്കേജ് ആക്ടറാണ് വിക്രം. പിതാമഗനും സേതുവും പോലെയുള്ള വിവിധ ഷേഡുകളുള്ള സീരിയസ് റോൾസ് ചെയ്യുന്ന ടൈമിൽ തന്നെയാണ് ഫുൾ ഫ്ലഡ്ജ് കൊമേർഷ്യൽ പടങ്ങളായ ദില്ലും ജെമിനിയും വിക്രം ചെയ്തത് എന്നത് എല്ലാവരേയും അതിശയിപ്പിക്കുന്ന ഒന്നാണ്.

  Also Read: അയാളെന്നെ ദേഹത്തേക്ക് ചേര്‍ത്ത് അമര്‍ത്തി, പരാതിപ്പെട്ടപ്പോള്‍ ആസ്വദിക്കാന്‍ പറഞ്ഞ് സംവിധായകന്‍: അമൈറ

  എല്ലാവർക്കും അങ്ങനെ കിട്ടാത്ത ഒരു സംഗതിയാണ് മാസ്സ് പടങ്ങൾ ചെയ്യുമ്പോൾ ഉള്ള സ്‌ക്രീൻ പ്രസൻസ്. അതും ആവശ്യത്തിന് ഉള്ള താരമാണ് വിക്രം. താരത്തിന്റെ കരിയറിലെ വഴിത്തിരിവ് തന്നെയായിരുന്നു ശങ്കറിന്റെ അന്യൻ.

  വലിയ വിജയമായ അന്യൻ വിക്രത്തിന്റേയും കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു. ചിയാൻ വിക്രം എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ പലരുടയും മനസിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് അന്യൻ.

  Also Read: ജയന് പകരക്കാരനാവാൻ ഐവി ശശിയുടെ പരിശീലനം, പിന്നീട് പറയാൻ പോലും വിഷമിക്കുന്ന ‌താഴ്ച; രതീഷിന് സംഭവിച്ചത്

  വിവിധ ഗെറ്റപ്പുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച ചിത്രം. അതുപോലെത്തന്നെ ഐ, ഇരുമുഖൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വ്യത്യസ്ത രൂപമാറ്റത്തിലൂടെ ആരാധകരെ പിടിച്ചിരുത്തിയ നടൻ കൂടിയാണ് വിക്രം.

  ആരുടേയും പിന്തുണയില്ലാതെ സഹനടനായി വന്ന് സൗത്ത് ഇന്ത്യയിൽ കഴിവും കഠിനാധ്വാനവും കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് വിക്രം എത്തിയത്.

  താരത്തിന്റെ ഇതുവരെയുള്ള ജീവിതം തന്നെ ഒരു സിനിമയാക്കാൻ പാകത്തിനുണ്ട്. വിക്രം എവിടെ ചെന്നാലും ആരാധകരുണ്ട്. അദ്ദേഹത്തിന്റെ സൂപ്പർ സ്റ്റാർഡം പലരിലും അതിശയം ജനിപ്പിക്കുന്നതുമാണ്.

  Also Read: വേറെ ആരെയും നായികയായി കിട്ടിയില്ലേ? പത്മപ്രിയയെ ആദ്യമായി കണ്ടപ്പോൾ ചോദിച്ചതെന്തെന്ന് നിർമാതാവ്

  സിനിമയിൽ സജീവമായ സമയത്താണ് കെന്നഡി ജോൺ വിക്ടർ എന്ന പേര് മാറ്റി വിക്രം എന്ന പേര് താരം സ്വീകരിച്ചത്. എങ്ങിനെയാണ് വിക്രം എന്ന പേര് തെരഞ്ഞെടുത്തത് എന്ന താരത്തിന്റെ വെളിപ്പെടുത്തൽ ശ്രദ്ധേയമായിരുന്നു.

  അച്ഛൻ ജോൺ വിക്ടർ വിനോദ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 'അച്ഛന്റെ പേരിൽ നിന്നും വി എന്ന വാക്കും വീട്ടിൽ എന്നെ വിളിക്കുന്ന കെന്നി എന്ന പേരിലെ കെയും അമ്മ രാജേശ്വരിയുടെ പേരിലെ ആറും ചേർത്തുകൊണ്ടാണ് വിക്രം എന്ന പേര് സ്വീകരിച്ചതെന്നാണ്' വിക്രം ഒരിക്കൽ പറഞ്ഞത്.

  തന്റെ പേരിൽ മാതാപിതാക്കൾക്കുള്ള സ്ഥാനമാണ് ഇതെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. അന്യനിലെ റെമോയേക്കാൾ റൊമാന്റിക്കാണ് യഥാർഥ ജീവിതത്തിൽ വിക്രം. ജീവിത സഖി ശൈലജയേയും വിക്രം തന്നെ കണ്ടെത്തിയതാണ്.

  ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാ​ഹിതരായത്. വിക്രം എംബിഎ ചെയ്യുന്ന സമയത്ത് ഒരു വലിയ റോഡ് ആക്സിഡന്റ് സംഭവിക്കുകയും താരം ​ഗുരുതരമായി പരിക്കേറ്റ് കിടപ്പിലാവുകയും ചെയ്തിരുന്നു.

  ആ സമയത്താണ് ശൈലജയെ വിക്രം കണ്ടുമുട്ടിയതും പ്രണയത്തിൽ ആയതും. ഇരുവരും പ്രണയിക്കുന്ന സമയത്ത് വിക്രം ജീവിതത്തിൽ എങ്ങുമെത്തിയില്ല. പക്ഷെ അന്നേ ഒരു വാ​ഗ്ദാനം ഭാര്യക്ക് വിക്രം നൽകിയിരുന്നു.

  ഒരിക്കൽ താൻ എല്ലാവരും അറിയപ്പെടുന്ന ഒരു നടൻ ആകുമെന്നും അന്ന് നിന്നെ ഈ ലോകം മുഴുവൻ കൊണ്ടുപോയി കാണിക്കുമെന്നുമാണ് പ്രണയിച്ച് നടക്കുമ്പോൾ വിക്രം ശൈലജയ്ക്ക് നൽകിയ ഉറപ്പ്.

  ഇപ്പോൾ വിക്രത്തിന്റെ പാത പിന്തുടർന്ന് മകൻ ധ്രുവ് അഭിനയത്തിൽ സജീവമാണ്. ഇരുവരും ഒരുമിച്ച് അടുത്തിടെ മഹാ എന്നൊരു സിനിമയും ചെയ്തിരുന്നു. പൊന്നിയൻ സെൽവനാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ വിക്രം സിനിമ.

  മണിരത്നം സംവിധാനം ചെയ്ത സിനിമയുടെ ആദ്യ ഭാ​ഗം മാത്രമാണ് ഇതുവരെ പ്രേക്ഷകരിലേക്ക് എത്തിയത്. ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെയാണ് വിക്രം പൊന്നിയൻ സെൽവനിൽ അവതരിപ്പിച്ചത്.

  Read more about: vikram
  English summary
  Actor Chiyaan Vikram And His Wife Shailaja Love Story Again Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X