അമിതാഭ് സാറിനും ധോണിക്കും വരെ എന്നെ അറിയാം പക്ഷെ സച്ചിന് അറിയില്ല, അദ്ദേഹം ഇന്ത്യൻ സിനിമകൾ കാണാറില്ല; വിക്രം

അടുത്തിടെ ത​ഗ് ലൈഫ് സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ വിരാട് കോഹ്ലിലെ പരിചയപ്പെടാൻ പോയ കഥ നടൻ സിമ്പു പങ്കുവെച്ചത് വൈറലായിരുന്നു. താൻ ഒരു തെന്നിന്ത്യൻ നടനാണെന്ന വിവരം വിരാട് കോഹ്ലിക്ക് അറിയില്ലായിരുന്നുവെന്നും കൈ കൊടുത്ത് പരിചയപ്പെടാൻ ചെന്നപ്പോൾ ആരാണ് നിങ്ങൾ? എന്ന് കോഹ്ലി തന്നോട് ചോദിച്ചുവെന്നും സിമ്പുവാണെന്ന് പറഞ്ഞപ്പോൾ എനിക്ക് നിങ്ങളെ അറിയില്ലെന്ന് പറഞ്ഞ് വിരാട് നടന്നുപോയി എന്നുമാണ് സിമ്പു അനുഭവം വെളിപ്പെടുത്തി പറഞ്ഞത്.

സിമ്പുവിന് മാത്രമല്ല വിക്രത്തിനും സമാനമായ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. വിക്രം ഒരിക്കൽ സാക്ഷാൽ ക്രിക്കറ്റ് ദൈവം സച്ചിനെ ഫ്ലൈറ്റിൽ വെച്ച് കണ്ടുമുട്ടിയ കഥ മുമ്പൊരിക്കൽ പങ്കുവെച്ചിരുന്നു. താൻ നടനാണെന്ന കാര്യം സച്ചിന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം ഇന്ത്യൻ സിനിമകൾ കാണാറില്ലെന്നുമാണ് രസകരമായ സംഭവം വെളിപ്പെടുത്തി വിക്രം പറഞ്ഞത്.

Chiyaan Vikram Sachin Tendulkar
Photo Credit: Facebook

പഴയ വീഡിയോ ആരാധകർക്കിടയിൽ വൈറലാണ്. ഫൈറ്റ് ടേക്ക് ഓഫ് ആകുന്നതിന് മുമ്പ് ആരോ എന്റെ തൊട്ടടുത്ത സീറ്റിൽ വന്നിരുന്നു. ആരാണെന്ന് നോക്കിയപ്പോൾ സച്ചിൻ... ഓ മൈ ​ഗോഡ് എന്നായിരുന്നു എന്റെ ആദ്യ പ്രതികരണം. കാരണം വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. ഫ്ലൈറ്റിൽ മറ്റ് ശബ്ദങ്ങൾ ഒന്നും ഇല്ല നിശബ്ദതയാണ്. അതുകൊണ്ട് തന്നെ എന്റെ ശബ്ദം കേട്ടതും അദ്ദേഹം തിരിഞ്ഞ് നോക്കി. ഞാൻ ഉടനെ ഹായ് പറഞ്ഞശേഷം നിശബ്ദനായി ഇരുന്നു.

ധോണിക്കും അമിതാഭ് സാറിനും ഷാരൂഖിനും എന്തിന് മോദി സാറിന് വരെ എന്നെ അറിയാമെന്ന് തോന്നുന്നു. പക്ഷെ സച്ചിന് എന്നെ അറിയില്ല. അത് എനിക്ക് അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നിന്നും മനസിലായി. അദ്ദേഹം അദ്ദേഹത്തിന്റേതായ കാര്യങ്ങളിൽ മുഴുകി ഇരിക്കുകയാണ്.

സംസാരിക്കണോ വേണ്ടയോ എന്ന് ഒരുപാട് ആലോചിച്ചു. അതിനിടയിൽ ഞാൻ ആലോചിച്ചു സെൽഫി ചോദിച്ച് ഒരാൾ പോലും എന്റെ അടുത്ത് വരുന്നില്ലല്ലോയെന്ന്. കാരണം അങ്ങനെ ആരെങ്കിലും സെൽഫിക്കോ ഓട്ടോ​ഗ്രാഫിനോ വന്നിരുന്നുവെങ്കിൽ ഞാനും ഏതോ സെലിബ്രിറ്റിയാണെന്ന് സച്ചിന് മനസിലാവുമല്ലോ. പക്ഷെ ആ സമയത്ത് ആരും എന്നോട് സെൽഫി ചോദിച്ച് വന്നില്ല.

മാത്രമല്ല സച്ചിനെ ഡിസ്റ്റർബ് ചെയ്യരുതെന്ന് അനൗൺസ്മെന്റും ഉണ്ടായിരുന്നു. അവസാനം ഞാൻ നാണക്കേടെല്ലാം മാറ്റിവെച്ച് അദ്ദേഹ​ത്തോട് സംസാരിച്ചു. എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. നടനാണെന്നെല്ലാം പറഞ്ഞു. മാത്രമല്ല അമിതാഭ് സാറിനും ഷാരൂഖിനും എല്ലാം എന്നെ അറിയാം പക്ഷെ താങ്കൾക്ക് എന്നെ അറിയില്ലെന്നത് എന്നെ വല്ലാതെ ആശങ്കയിലാക്കിയെന്നും പറഞ്ഞു.

Chiyaan Vikram Sachin Tendulkar
Photo Credit: Facebook

പിന്നീട് അദ്ദേഹം എന്റെ സിനിമയെ കുറിച്ചെല്ലാം ചോദിച്ച് അറിഞ്ഞു. ശേഷം അമിതാഭ് സാറിന്റെ പഴയൊരു പടത്തിന്റെ പേര് പറഞ്ഞ് ആ സിനിമ താൻ കണ്ടിട്ടുണ്ടെന്ന് സച്ചിൻ പറഞ്ഞു. കൂടാതെ അദ്ദേഹം ഇന്ത്യൻ സിനിമകൾ കാണാറില്ലെന്നും ഇടയ്ക്കിടെ വിദേശ സിനിമകൾ മാത്രമാണ് കാണാറുള്ളതെന്നും പറഞ്ഞു. അപ്പോൾ എനിക്ക് മനസിലായി എന്നാൽ പിന്നെ തീർച്ചയായും തമിഴ് സിനിമകൾ അദ്ദേഹം കണ്ടിട്ടുണ്ടാവില്ലെന്ന്.

അന്യന്റെ ഹിന്ദി ഡബ്ബായ അപരിചിതൊക്കെ ഒരുവിധം എല്ലാ ആളുകളും കണ്ടിട്ടുള്ളതാണ്. പക്ഷെ അദ്ദേഹം മാത്രം കണ്ടിട്ടില്ല. ഒരു സെൽഫി ചോദിക്കണമെന്ന് കരുതിയിരുന്നു. പക്ഷെ പിന്നീട് അത് വേണ്ടെന്ന് വെച്ചു. കാരണം അതുവരെ നല്ല രീതിയിൽ അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു എന്നുമാണ് വിക്രം അനുഭവം വെളിപ്പെടുത്തി പറഞ്ഞത്.

ഇന്ത്യൻ സിനിമയിലെ മികച്ച പത്ത് നടന്മാരുടെ ലിസ്റ്റെടുത്താൽ അതിൽ വിക്രമുണ്ടാകും. മാസ് മസാല പടങ്ങൾ മാത്രമല്ല കാമ്പുള്ള കഥയും കഥാപാത്രങ്ങളും നടന്റെ ജീവിതത്തിൽ ഉണ്ടാകണമെന്ന ചിന്തയോടെ സിനിമ ചെയ്യുന്ന ചുരുക്കം ചില തമിഴ് നടന്മാരിൽ ഒരാളാണ് വിക്രം.

More from Filmibeat

Read more about: vikram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X