മുടക്കുന്തോറും പോക്കറ്റ് നിറയുന്നുണ്ടല്ലോ? ഇതാണ് പുതിയ ട്രന്റ്

മുടക്കുകെയും, മുടക്കിയതിലും ഇരട്ടി തിരിച്ച് വരുന്നതുമാണ് മലയാള സിനിമയിലെ പുതിയ പ്രവണത. മലയാള സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഭൂരിഭാഗവും അഭിനയത്തില്‍ നിന്ന് നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിച്ച് കഴിഞ്ഞവരാണ്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പിറകെ യുവ താരങ്ങളായ പൃഥിരാജ്, ജയസൂര്യ, നിവിന്‍ പോളി, ആസിഫ് അലി, ഫഹദ് തുടങ്ങിയ താരങ്ങളും അഭിനയത്തില്‍ നിന്നും നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിച്ച് കഴിഞ്ഞവരാണ്. പുതുമയുള്ള സിനിമകള്‍ സ്വപ്‌നം കാണുന്നവരായിരിക്കും ഇവരില്‍ കൂടുതല്‍ പേരും.

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാലും, ഐ വി ശശിയും, സെഞ്ച്വറി കൊച്ചുമോനും, സീമയും ചേര്‍ന്ന് കാസിനോ ബാനറില്‍ സിനിമകള്‍ നിര്‍മ്മിച്ചിരുന്നു. പിന്നീട് ‌മോഹന്‍ലാല്‍ തന്റെ പ്രൊഡക്ഷന്‍ കമ്പനിയായ പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ ഒട്ടേറെ സിനിമകള്‍ നിര്‍മ്മിച്ചു. മമ്മൂട്ടി തന്റെ പ്രൊഡക്ഷന്‍ കമ്പിനിയായ പ്ലെ ഹൗസിന്റെ ബാനറില്‍ ഒട്ടേറെ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതിന് ശേഷം ചിയേഴ്‌സിന്റെ ബാനറില്‍ മോഹന്‍ലാലും സെഞ്ച്വറി കൊച്ചമോനും ചേര്‍ന്ന് സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട.

ഫഹദ് ഫാസില്‍ ,പൃഥിരാജ്, ജയസൂര്യ തുടങ്ങിയ യുവ താരങ്ങളും നിര്‍മ്മാണ രംഗത്തേക്ക് കടന്ന് വന്നിട്ടുണ്ട്.പൃഥിരാജ് ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ് ഉറുമി, ഇന്ത്യന്‍ റുപ്പി, കടല്‍ കടന്നൊരു മാത്തു കുട്ടി, സപ്ത മശ്രി തസ്‌കര: ഡബിള്‍ ബാരല്‍ തുടങ്ങിയവ. ലിജോ ജോസ് പെല്ലശ്ശേരിയുടെ ഡബിള്‍ ബാരലാണ് ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

ഗ്രാന്റ് പ്രോഡക്ഷന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച ചിത്രങ്ങളാണ് സി ഐ ഡി മൂസയും,ട്വന്റി ട്വന്റിയും.മുകേഷും ശ്രീനിവാസനും ചേര്‍ന്ന് രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിച്ചു.കഥ പറയുമ്പോള്‍,തട്ടത്തിന്‍ മറയത്ത് തുടങ്ങിയവയാണ് ചിത്രങ്ങള്‍.അടുത്തിടെ നിര്‍മ്മാണ രംഗത്തേക്ക് കടന്നു വന്ന നിവിന്‍പോളിയും ആസിഫ് അലിയും പുതിയ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.

മോഹന്‍ലാല്‍

മുടക്കുന്തോറും പോക്കറ്റ് നിറയുന്നുണ്ടല്ലോ? ഇതാണ് പുതിയ ട്രന്റ്

പ്രണവം ആര്‍ട്‌സാണ് മോഹന്‍ലാലിന്റെ വിതരണ കമ്പിനി. ഹിസ് ഹൈനസ് അബ്ദുള്ള, കമലദളം, ഭരതം തുടങ്ങി ഒട്ടേറെ സിനിമകള്‍ നിര്‍മ്മിക്കുന്നുണ്ട്.

മമ്മൂട്ടി

മുടക്കുന്തോറും പോക്കറ്റ് നിറയുന്നുണ്ടല്ലോ? ഇതാണ് പുതിയ ട്രന്റ്

പ്ലേ ഹൗസാണ് മമ്മൂട്ടിയുടെ വിതരണ കമ്പനി. ജവാന്‍ ഔഫ് വെള്ളിമല, വര്‍ഷം തുടങ്ങിയവയാണ് പ്ലേ ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍.

ദിലീപ്

മുടക്കുന്തോറും പോക്കറ്റ് നിറയുന്നുണ്ടല്ലോ? ഇതാണ് പുതിയ ട്രന്റ്

ഗ്രാന്റ് പ്രോഡക്ഷന്‍സ് കമ്പനിയുടെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച ചിത്രങ്ങളാണ് സി ഐ ഡി മൂസ, ട്വന്റി 20

പൃഥിരാജ്

മുടക്കുന്തോറും പോക്കറ്റ് നിറയുന്നുണ്ടല്ലോ? ഇതാണ് പുതിയ ട്രന്റ്

ഓഗസ്റ്റാണ് പൃഥിയുടെ വിതരണ കമ്പനി.ഉറുമി,ഇന്ത്യന്‍ റുപ്പി, കടല്‍ കടന്നൊരു മാത്തുക്കുട്ടി,സപ്ത മശ്രി തസ്‌കര: തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു.

ഫഹദ് ഫാസില്‍

മുടക്കുന്തോറും പോക്കറ്റ് നിറയുന്നുണ്ടല്ലോ? ഇതാണ് പുതിയ ട്രന്റ്

അമല്‍ നീരദ് സംവിധാനം ചെയ്ത ഈയോബിന്റെ പുസ്തകമാണ് ഫഹദിന്റെ ആദ്യ നിര്‍മ്മാണ സംരംഭം.

ജയസൂര്യ

മുടക്കുന്തോറും പോക്കറ്റ് നിറയുന്നുണ്ടല്ലോ? ഇതാണ് പുതിയ ട്രന്റ്

പുണ്യാളന്‍ അഗര്‍ബത്തീസ് നിര്‍മ്മിച്ചത് സംവിധായകന്‍ രജ്ഞിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ്.

നിവിന്‍ പോളി

മുടക്കുന്തോറും പോക്കറ്റ് നിറയുന്നുണ്ടല്ലോ? ഇതാണ് പുതിയ ട്രന്റ്

നിവിന്‍ പോളി നിര്‍മ്മിക്കുന്ന ആക്ഷന്‍ ഹീറോ ചിത്രം ബിജു എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്യുന്നത്.

ആസിഫ് അലി

മുടക്കുന്തോറും പോക്കറ്റ് നിറയുന്നുണ്ടല്ലോ? ഇതാണ് പുതിയ ട്രന്റ്

കോഹിനൂര്‍, ഇടി എന്നീ രണ്ട് ചിത്രങ്ങള്‍ ആസിഫ് അലി ചെയ്യുന്നുണ്ട്.

ശ്രീനിവാസന്‍

മുടക്കുന്തോറും പോക്കറ്റ് നിറയുന്നുണ്ടല്ലോ? ഇതാണ് പുതിയ ട്രന്റ്

മുകേഷും ശ്രീനിവാസനും ചേര്‍േന്ന് കഥ പറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു.

മുകേഷ്

മുടക്കുന്തോറും പോക്കറ്റ് നിറയുന്നുണ്ടല്ലോ? ഇതാണ് പുതിയ ട്രന്റ്

എം മോഹനന്‍ സംവിധഘാനം ചെയ്ത കഥ പറയുമ്പോഴും, തട്ടത്തിന്‍ മറയത്തും നിര്‍മ്മിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X