സുരേഷ് ഗോപി കാമ കണ്ണുകളോടെ അവരെ കയറി പിടിച്ചെന്ന് വിശ്വസിക്കാന്‍ മലയാളിയെ കിട്ടില്ല: നടന്‍ ദേവന്‍

നടന്‍ സുരേഷ് ഗോപിയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ വീണ്ടും ശക്തമാവുകയാണ്. നേരത്തെ വനിത മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ നടനെതിരെ കേസ് എടുത്തിരുന്നു. ഇക്കാര്യത്തില്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഉയര്‍ന്ന് വന്നത്.

വീണ്ടും അദ്ദേഹം മറ്റൊരു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തെ എതിര്‍ത്തിരിക്കുകയാണ്. ചോദ്യം ഇഷ്ടപ്പെടാതെ വന്നതിന് പിന്നാലെ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകയോട് തര്‍ക്കിക്കുകയും അവരോട് ഇറങ്ങി പോകാന്‍ പറയുകയുമായിരുന്നു. ഇതോടെ താരത്തിനെതിരെയുള്ള ആക്ഷേപം വീണ്ടും വര്‍ദ്ധിച്ചു.

വിഷയത്തില്‍ ഇടപ്പെട്ട് പ്രമുഖരായവരാണ് വീണ്ടും എത്തിയിരിക്കുന്നത്. കൂട്ടത്തില്‍ നടന്‍ ദേവനുമുണ്ട്. സുരേഷ് ഗോപി ഒരു മാധ്യമ പ്രവര്‍ത്തകയെ ദുരുദ്ദേശത്തോടെയും കാമ കണ്ണുകളോടെയും അവരുടെ ശരീരത്തില്‍ കയറി പിടിച്ചെന്ന് ആരൊക്കെ ആരോപിച്ചാലും, അത് വിശ്വസിക്കാന്‍ ഒരു മലയാളിയെയും കിട്ടില്ലെന്നാണ് ദേവന്‍ പറയുന്നത്.

actor-devan

മലയാളികളായ സ്ത്രീകള്‍ പോലും ഇക്കാര്യത്തില്‍ സുരേഷ് ഗോപിയുടെ കൂടെ തന്നെ നില്‍ക്കുമെന്നും ഇവിടെ ഉര്‍വശി ശാപം ഉപകാരമാവുകയാണ് ചെയ്തതെന്നും ദേവന്‍ പറയുന്നു. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് താനും സുരേഷ് ഗോപിയുടെ കൂടെ തന്നെയുണ്ടെന്ന് ദേവന്‍ വ്യക്തമാക്കിയത്. നടന്റെ പോസ്റ്റിന്റെ പൂര്‍ണരൂപമിങ്ങനെയാണ്...

'അടുത്ത ദിവസത്തെ പ്രധാന വാര്‍ത്ത, സൂര്യന്‍ ഉച്ചത്തില്‍ ഉദിച്ചു നില്‍ക്കുന്ന ഒരു പട്ടാപകല്‍ സമയത്ത്, പത്തമ്പത് ന്യൂസ് ചാനല്‍ ക്യാമറകളുടെ കഴുകന്‍ കണ്ണുകളുടെ മുന്‍പില്‍, ശത്രുതയോടെ തന്നെ കിഴങ്ങന്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ കണ്‍മുന്‍പില്‍ വച്ച്, പൊതു ജനങ്ങളുടെ മുന്‍പില്‍ വച്ച്, സുരേഷ് ഗോപി ഒരു മാധ്യമ പ്രവര്‍ത്തകയായ സഹോദരിയെ ദുരുദ്ദേശത്തോടെ, കാമ കണ്ണുകളോടെ അവരുടെ ശരീരത്തില്‍ കയറി പിടിച്ചു എന്ന് ആര് ആരോപിച്ചാലും, അത് വിശ്വസിക്കാന്‍ ഒരു മലയാളിയെയും കിട്ടില്ല.

പ്രത്യേകിച്ച് മലയാളികളായ സ്ത്രീകളെ. ജാതി, മത, രാഷ്ട്രീയ, വ്യതാസമില്ലാതെ അവര്‍ സുരേഷ് ഗോപിയോടൊപ്പമുണ്ട്. നീതിന്യായ ബോധമുള്ള ഒരു കോടതിയും ഇത് അംഗീകരിക്കില്ല.

ഉര്‍വശി ശാപം ഉപകാരമായി. സുരേഷ് ഗോപിക്ക്, അതുമല്ല, സുരേഷ് ഗോപി എന്ന രാഷ്ട്രീയ നായകന് കൂടുതല്‍ ആരാധകരെയും, കൂടുതല്‍ വിശ്വാസ്യതയും, പൊതുജന പിന്തുണയും സ്‌നേഹവും വാത്സല്യവും, അത് മൂലം തൃശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ഞെട്ടിക്കുന്ന വിജയവും സുരേഷ് ഗോപിക്ക് ഉറപ്പായി.

ശ്രീ സുരേഷ് ഗോപിക്ക് എന്നെ പോലെയുള്ള ഒരുത്തന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എങ്കിലും ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും പത്തു നാല്‍പത് വര്‍ഷത്തെ സ്‌നേഹിതന്‍ എന്ന നിലയിലും, സുരേഷ് ഗോപിയുടെ സിനിമ നായകനെതിരെ വില്ലന്‍ കളിച്ച സിനിമ നടനെന്ന നിലയിലും,

'അമ്മ' എന്ന സംഘടനയുടെ ഭാരവാഹി എന്ന നിലയിലും, ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും, ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ സുരേഷ് ഗോപിക്ക് ശക്തമായ പിന്തുണ നല്‍കേണ്ട ഉത്തരവാദിത്വം എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു; അതിവിടെ രേഖപെടുത്തുന്നു.
ഞങ്ങള്‍ സുരേഷ് ഗോപിക്ക് ഒപ്പം സ്‌നേഹത്തോടെ ദേവന്‍', താരം അവസാനിപ്പിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X