സൗന്ദര്യം തനിക്ക് വില്ലനായി, സിനിമയില്‍ നിന്ന് മാറ്റി നിർത്തപ്പെട്ടതിനെ കുറിച്ച് ദേവന്‍
മലയാളത്തിലെ ഏറ്റവും സുന്ദരനായ വില്ലൻ എന്നാണ് നടൻ ദേവനെ അറിയപ്പടുന്നത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും തരം സജീവമായിരുന്നു. നായകനായി തുടങ്ങിയ താരം പിന്നീട് പ്രതിനായകനായും സ്വഭാവ നടനായും തിളങ്ങുകയായിരുന്നു. ദേവന്റ വില്ലൻ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന. തെന്നിന്ത്യയിലെ ഏറ്റവും ഗ്ലാമറുള്ള വില്ലനായിരുന്നു അദ്ദേഹം. ഒരു കാലത്ത് തന്റെ സൗന്ദര്യം തനിക്ക് തന്നെ വിനയായി മാറിയെന്ന് പയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.നായകനേക്കാള്‍ സുന്ദരനായ വില്ലനെ വേണ്ട എന്ന സിനിമാക്കാരുടെ ചിന്ത തനിക്ക് പ്രതികൂലായി ഭവിച്ചു എന്നും ദേവന്‍ പറയുന്നു.

ദേവന്റെ വാക്കുകൾ ഇങ്ങനെ,...
"നായകന്‍ എന്നുള്ളത് ഒരു സമയത്ത് ഞാന്‍ മറന്നു. കിട്ടാന്‍ ബുദ്ധിമുട്ടാണ് എന്ന് മനസ്സിലായി. പിന്നെ വില്ലനായി അത് കഴിഞ്ഞു പവര്‍ഫുള്‍ വില്ലനായി. വില്ലനായി വന്നതിന് ശേഷവും ഞാന്‍ ചെയ്ത കഥാപാത്രങ്ങളെ വില്ലന്‍ കഥാപാത്രങ്ങളെ എന്റെ എതിരാളിയായി നില്‍ക്കുന്ന നായകന്മാര്‍ക്ക് ഇഷ്ടമല്ല. അവര്‍ ചിന്തിക്കുന്നത് എന്തെന്നാല്‍ ഇയാള്‍ എന്നെ ഓവര്‍ ടേക്ക് ചെയ്യുമോ എന്നാണ് അല്ലെങ്കില്‍ ഇത് എന്റെ ഇമേജിനെ എന്റെ ആരാധകര്‍ക്ക് അതൃപ്തി ഉണ്ടാക്കുമോ എന്ന ഭയം അവരില്‍ ഉണ്ടായി അത് എന്നെ ബാധിച്ചു. കാരണം ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ ഒരു റോള്‍ കിട്ടിയാല്‍ ഞാന്‍ അതിന്റെ മാക്സിമം പവര്‍ ഉപയോഗിക്കുമല്ലോ!. ഒരു നടന്‍ പറഞ്ഞത് ഇന്നും എനിക്ക് ഓര്‍മ്മയുണ്ട് ഞാന്‍ ദേവനിലെ വ്യക്തിയെ ഇഷ്ടപ്പെടുന്നു പക്ഷെ അയാളിലെ നടനെ ഇഷ്ടപ്പെടില്ല എന്നാണ്. ദേവന്‍ പറയുന്നു".
Recommended Video
ഇപ്പോൾ വില്ലൻ ഇമേജിൽ നിന്ന് മാറി സഞ്ചരിക്കുകയാണ് താരം. മമ്മൂട്ടി ചിത്രമായ ഗാനഗന്ധര്‍വനിലെ റോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അതില്‍ ഒരു ചെറിയ കാരക്ടര്‍ ആണെങ്കില്‍ പോലും അത് വലിയൊരു മൈലേജ് നല്‍കിയ കഥാപാത്രമായിരുന്നു. എന്നാൽ നായ , സ്വഭാവ നടൻ കഥാപാത്രങ്ങളെക്കാളും ദേവന് ഇപ്പോഴും ഇഷ്ടം വില്ലൻ വേഷങ്ങൾ തന്നെയാണ്. അതിനുള്ള കാരണവും അദ്ദേഹം വെളിപ്പടുത്തിയിട്ടുണ്ട്.നായക കഥാപാത്രമാണെങ്കില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത പോലെയാണ്. എന്നാല്‍ വില്ലനാണെങ്കില്‍ അല്പം എരിവും പുളിയുമൊക്കെ ഉണ്ടാകും- അടുത്തിടെ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
1984-ൽ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിർമ്മാതാവായാണ് ദേവൻ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985-ൽ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് ആണ് അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം. ഊഴം, ആരണ്യകം, സൈമൺ പീറ്റർ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചു. പിന്നീട് വില്ലൻ കഥാപാത്രങ്ങളിലേയ്ക്ക് കടക്കുകയായിരുന്നു.


Click it and Unblock the Notifications